മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രിയെ സന്ദർശിച്ചു. പാർലമെന്റിലെ പ്രധാനമന്ത്രിയുടെ ഓഫീസിൽ കൂടിക്കാഴ്ച നടത്തിയ മുഖ്യമന്ത്രി ഇന്ന് വൈകിട്ട് മാദ്ധ്യമങ്ങളെ കാണു൦. സംസ്ഥാനത്ത് സിൽവർ ലൈൻ പദ്ധതിക്കെതിരെ പ്രക്ഷോഭങ്ങൾ തുടരുന്ന സാഹചര്യത്തിൽ പദ്ധതി നടപ്പാക്കാൻ കേന്ദ്രസർക്കാരിന്റെ അംഗീകാരം തേടുന്നതുമായി ബന്ധപ്പെട്ട ചർച്ച കൂടിക്കാഴ്ചയിൽ നടന്നിട്ടുണ്ടെന്നാണ് വിവരം.
കെ-റെയിൽ പദ്ധതിക്കെതിരെ ശക്തമായ ജനരോഷമുയരുന്ന സാഹചര്യത്തിൽ അതിരടയാള കല്ലുകൾ നിഷേപിക്കാൻ സാധിക്കാത്ത സ്ഥിതിയാണുള്ളത്. പദ്ധതിയുടെ ആദ്യഘട്ടമെന്ന നിലയിൽ സർവ്വെക്കല്ലുകൾ പോലും പതിക്കാനാകാതെ വെട്ടിലായിരിക്കുകയാണ് സർക്കാർ. ഈ ഘട്ടത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രിയെ നേരിൽക്കണ്ട് വിഷയം അവതരിപ്പിച്ചിരിക്കുന്നത്.
കെ- റെയിലിന് പുറമേ ശബരിമല വിമാനത്താവളം, ദേശീയ പാതാ വികസനം തുടങ്ങിയ കാര്യങ്ങളിലും കേന്ദ്രത്തോട് സഹായം അഭ്യർത്ഥിച്ചിരിക്കാമെന്നാണ് വിവരം.