കനത്ത മഴയെ തുടര്‍ന്ന് ഉണ്ടായ വെളളപ്പൊക്കത്തില്‍ ചൈനയില്‍ നാശം വിതയ്ക്കുന്നു.് രാജ്യത്തുണ്ടായ പ്രളയത്തില്‍ 21 മരണം റിപ്പോര്‍ട്ട് ചെയ്തു. ഹുബെയ് പ്രവിശ്യയിലെ അഞ്ച് നഗരങ്ങളിലാണ് കനത്ത നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. പ്രദേശങ്ങളിലെ 2,700 ഓളം വീടുകളില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് 6000ത്തോളം പേരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു.
നിലവില്‍ ഈ പ്രദേശത്ത് 400 മില്ലീമീറ്റര്‍ മഴ ലഭിക്കുന്നത് കാരണം നഗരങ്ങളിലെ റിസര്‍വോയറുകളില്‍ വെള്ളം അപകടനിലയ്ക്ക് മുകളിലാണ്. വൈദ്യുതി പോസ്റ്റുകള്‍ തകര്‍ന്നതോടെ നഗരങ്ങളിലെ വൈദ്യുതി ബന്ധം പൂര്‍ണമായി വിച്ഛേദിക്കപ്പെട്ടു. കഴിഞ്ഞ മാസം ചൈനയിലെ ഹനാന് പ്രവിശ്യയിലുണ്ടായ പ്രളയത്തില്‍ 300 പേര്‍ക്കാണ് ജീവന് നഷ്ടമായത്. നാല് ലക്ഷത്തോളം പേരെ മാറ്റിപ്പാര്ച്ചിരുന്നു.