മൃഗങ്ങളില്‍ നിന്ന് കോവിഡ്; തെളിവില്ലെന്ന് ചൈന

ലോകത്ത് പടര്‍ന്ന് പിടിച്ച കോവിഡ് എന്ന മഹാമാരി മൃഗങ്ങളില്‍ നിന്നാണ് പടര്‍ന്നത് എന്നതിന് തെളിവില്ലെന്ന് ചൈനീസ് സംഘത്തിന്റെ തലവന്‍ ലിയാങ് വാന്‍യങ്. കോവിഡിന്റെ ഉത്ഭവസ്ഥാനം കണ്ടെത്തുന്നതിനായി രൂപീകരിച്ചിട്ടുളള ലോകാരോഗ്യ സംഘടനയുടേയും ചൈനയുടേയും സംയുക്ത സംഘം നടത്തിയ പത്രസമ്മേളനത്തിലാണ് ലിയാങ് ഇക്കാര്യം വ്യക്തമാക്കിയത്.

എന്നാല്‍ മൃഗങ്ങളില്‍നിന്നാണ് കോവിഡ് പടര്‍ന്നത് എന്നത് സാധൂകരിക്കുന്ന ഒരു തെളിവും ഇതുവരേയും കണ്ടെത്താനായിട്ടില്ല. ലോകാരോഗ്യസംഘടന നടത്തുന്ന അന്വേഷണങ്ങളോട് തങ്ങള്‍ പൂര്‍ണമായും സഹകരിക്കുന്നുണ്ടെന്നും ലിയങ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷം ജൂലൈയോടെ ലോകാരോഗ്യ സംഘടനയുടേയും ചൈനയുടേയും വിദഗ്ദ്ധ സംഘം സംയുക്തമായി കോവിഡിന്റെ ഉത്ഭവസ്ഥാനം കണ്ടെത്തുന്നതിനായി അന്വേഷണം നടത്തിവരികെയാണ്.

അതേസമയം ലോകാരോഗ്യ സംഘടനയുടെ വിദഗ്ദ്ധ സംഘം വുഹാനിലെ ഇന്‍സ്റ്റിറ്റിയുട്ട് ഓഫ് വൈറോളജി, ജിന്‍യിന്റാന്‍ ആശുപത്രി, ഹൂബെയ് ആശുപത്രി, വുഹാനിലെ ഏറ്റവും വലിയ മാര്‍ക്കറ്റായ മായ്ഷാസൂ എന്നിവിടങ്ങളില്‍ സന്ദര്‍ശനം നടത്തിയിരുന്നു. ലോകത്താദ്യമായി കൊറോണ വൈറസ് സ്ഥിരീകരിച്ചത് ചൈനയിലെ വുഹാനിലാണ് എന്നതിനാലാണ് സംഘം വുഹാന്‍ സന്ദര്‍ശിച്ചത്. വുഹാന്‍ ഇന്‍സ്റ്റിറ്റിയുട്ട് ഓഫ് വൈറോളജിയാണ് കോവിഡിന്റെ ഉത്ഭവസ്ഥാനം എന്ന ആരോപണം തുടക്കം മുതല്‍ക്കെ അമേരിക്ക ഉയര്‍ത്തുന്നുണ്ട്.

Similar Articles

Comments

LEAVE A REPLY

Please enter your comment!
Please enter your name here

Advertisment

Most Popular

സാബു ജേക്കബ് പൊതുവേദിയിൽ വെച്ച് തന്നെ അപമാനിച്ചു; വിശദീകരണവുമായി വി.പി ശ്രീനിജിൻ

സാബു ജേക്കബ് പൊതുവേദിയിൽ വെച്ച് തന്നെ നിരവധി തവണ അപമാനിക്കുന്ന പ്രസ്താവന നടത്തിയെന്ന് വി.പി ശ്രീനിജിൻ എംഎൽഎ. ഐക്കര പഞ്ചായത്തിലെ കൃഷി ദിനാഘോഷത്തിലാണ് പരസ്യമായി തന്നെ അപമാനിച്ചത്. പഞ്ചായത്ത് പ്രസിഡന്റടക്കം സദസിലിരിക്കുമ്പോഴായിരുന്നു അപമാനിച്ചത്....

മികച്ച സംവിധായകന്‍ ബേസില്‍; ഏഷ്യന്‍ അവാര്‍ഡ്‌സില്‍ ഇന്ത്യയുടെ അഭിമാനം

മികച്ച സംവിധായകനുള്ള ഈ വര്‍ഷത്തെ ഏഷ്യന്‍ അക്കാദമി അവാര്‍ഡ് ബേസില്‍ ജോസഫിന്. മിന്നല്‍ മുരളി എന്ന ചിത്രത്തിനാണ് പുരസ്‌കാരം. പതിനാറ് രാജ്യങ്ങളിലെ ചിത്രങ്ങളാണ് മത്സരത്തിനുണ്ടായിരുന്നത്. പുരസ്‌കാരവിവരം തന്റെ സാമൂഹികമാധ്യമത്തിലൂടെ നടനും സംവിധായകനുമായ ബേസിലാണ് അറിയിച്ചത്. സിംഗപ്പൂരില്‍...

പാറശ്ശാല ഷാരോണ്‍ രാജ് കൊലക്കേസില്‍ പോലീസിനെ കുരുക്കിലാക്കി ഒന്നാംപ്രതി ഗ്രീഷ്മയുടെ രഹസ്യമൊഴി

പാറശ്ശാല ഷാരോണ്‍ രാജ് കൊലക്കേസില്‍ പോലീസിനെ കുരുക്കിലാക്കി ഒന്നാംപ്രതി ഗ്രീഷ്മയുടെ രഹസ്യമൊഴി. പോലീസ് നിര്‍ബന്ധിച്ച്‌ കുറ്റസമ്മതം നടത്തിച്ചെന്നാണ് മജിസ്ട്രേറ്റിന് രഹസ്യ മൊഴി നല്‍കിയത്..നെയ്യാറ്റിന്‍കര രണ്ടാം ക്ലാസ് മജിസ്ട്രേറ്റ് വിനോദ് ബാബുവിന് മുമ്ബാകെയാണ് രഹസ്യമൊഴി നല്‍കിയത്....