ജിയാസ് ജമാൽ ||OCTOBER 24,2021
കൊവിഡിനെതിരായി ചൈന നിര്‍മ്മിച്ച സിനോ ഫാം, സിനോവാക് വാക്സിനുകള്‍ ഫലപ്രദല്ലെന്ന് റിപ്പോര്‍ട്ട്. സിനോഫാം വാക്സിന് സ്വീകരിച്ച രാജ്യങ്ങളില്‍ വീണ്ടും കൊവിഡ് വ്യാപനം നടക്കുന്നെന്ന റിപ്പോര്‍ട്ടാണ് പുറത്തു വന്നിരിക്കുന്നത്
കൊവിഡിനെ പ്രത്യേകിച്ച് പുതിയ വകഭേദത്തെ പ്രതിരോധിക്കാന്‍ വാക്സിന് ഫലപ്രദമല്ലെന്നാണ് വിദഗ്ധാഭിപ്രായമെന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
ചൈനയ്ക്ക് പുറമെ ചിലി, ബഹ്റിന്, മംഗോളിയ തുടങ്ങിയ രാജ്യങ്ങളിലാണ് ചൈനയുടെ വാക്സിനുകള്‍ ജനങ്ങളില്‍ കുത്തിവെച്ചത്.
അതേസമയം വാക്സിന്റെ ഫലപ്രാപ്തിക്കുറവ് കൊണ്ടല്ല കൊവിഡ് നിയന്ത്രണ വിധേയമാവാത്തതെന്ന് ചൈന പറയുന്നു. രോഗബാധ തടയാനാവശ്യമായ അനുപാതത്തില്‍ രാജ്യങ്ങള്‍ വാക്സിനേഷന് നടന്നിട്ടില്ലെന്ന് ചൈനീസ് വിദേശ കാര്യ മന്ത്രാലയം ഇറക്കിയ പ്രസ്താവനയില്‍ പറയുന്നു.