വാർദ്ധക്യത്തിൽ ഒറ്റപ്പെട്ടവർക് ഒപ്പം ക്രിസ്മസ്; വേറിട്ട കേക്ക് മിക്സിംഗ് ആഘോഷം സംഘടിപ്പിച്ച് കൊച്ചി ഫോർ പോയിന്റ്‌സ് ഷെറാട്ടൺ

കൊച്ചി: ക്രിസ്മസിനെ വരവേറ്റുള്ള ആഘോഷങ്ങൾക്ക് തുടക്കം കുറിച്ച് കൊച്ചി ഫോർ പോയിന്റ്സ് ഷെറാട്ടണിൽ വാർഷിക കേക്ക് മിക്സിംഗ് പരിപാടി അരങ്ങേറി. ഒക്ടോബർ മാസത്തിൻ്റെ സവിശേഷ ആഘോഷമായ ‘ ഈറ്റ് ബെറ്റർ, ഈറ്റ് ടുഗദർ’ മായി സമന്വയിപ്പിച്ച് ഭക്ഷണത്തിൻ്റെ മഹത്വം വിളിച്ചോതുന്ന ക്യാമ്പയിനും കേക്ക് മിക്‌സിംഗ് ചടങ്ങിൽ അവതരിപ്പിച്ചു. നൂറിലധികം അന്തേവാസികളുള്ള കാക്കനാട് കരുണാലയം വൃദ്ധ സധനത്തിലായിരിക്കും, ഹോട്ടലിന്റെ ഈ വർഷത്തെ ക്രിസ്മസ് ആഘോഷം. മാരിയറ്റ് ഇന്റർനാഷണലിന്റെ സിഎസ്ആർ സംരംഭമായ ‘സേവ് 360-ഡൂയിംഗ് ഗുഡ് ഇൻ എവരി ഡയറക്ഷൻ’ ന്റെ ഭാഗമായിട്ടാണ് ഈ പ്രവർത്തി ചെയ്യുന്നത്.
പരമ്പരാഗത രീതിയിലുള്ള കേക്ക് മിക്സിംഗ് ചടങ്ങിൽ, കശുവണ്ടി, ഉണക്കമുന്തിരി, അത്തിപ്പഴം, ബദാം തുടങ്ങിയ ഡ്രൈ ഫ്രൂട്ട്‌സും, കാൻഡിഡ് ഓറഞ്ച് പീൽ, ഇഞ്ചി എന്നിവയും ധാരാളം വൈനും ചേർത്താണ് രുചിക്കൂട്ട് തയ്യാറാക്കിയത്.

ഷെറാട്ടണിന്റെ 14-ാം നിലയിലെ പൂൾസൈഡിൽ നടന്ന പരിപാടിയിൽ ലൈവ് ബാൻഡ് പ്രകടനം ഉൾപ്പടെയുള്ള കലാ പരിപാടികളും അരങ്ങേറി. നടിയും മോഡലുമായ ആര്യ ബഡായ്,, സോഷ്യൽ മീഡിയ ഇന്‍ഫ്‌ലുവന്‍സേഴ്‌സുമാര് തുടങ്ങിയവര്‍പരിപാടിയിൽ പങ്കെടുത്തു.

ക്രിസ്മസ് സന്തോഷവും ഈറ്റ് ബെറ്റർ ഈറ്റ് ടുഗെദർ മാസവും ഒരുമിച്ച് ആഘോഷിക്കുന്നതിലൂടെ പരസ്പരം ചേർത്തു പിടിക്കുന്നതിൻ്റെയും സമ്മാനങ്ങൾ നൽകുന്നതിന്റെയും പ്രാധാന്യം ഉയർത്തിപ്പിടിക്കുക കൂടിയായിരുന്നു കേക്ക് മിക്‌സിംഗ് ചടങ്ങിൻ്റെ ലക്ഷ്യം.

സ്നേഹത്തിൻ്റെയും പങ്കിടലിൻ്റെയും സന്ദേശം ഉണർത്തുന്ന ആഘോഷമാണ് ക്രിസ്മസ് എന്നും, ഭക്ഷണത്തിലൂടെ ചേർത്തു നിൽപിൻ്റെ സന്ദേശം കൈമാറണം എന്ന ആഗ്രഹത്തിൽ നിന്നാണ് കാക്കനാട് കരുണാലയത്തിലെ അന്തേവാസികൾക്ക് കേക്ക് വിതരണം ചെയ്യാൻ തീരുമാനിച്ചത് എന്ന്, ഫോർ പോയിന്റ്‌സ് ഷെറാട്ടൺ ജനറൽ മാനേജർ വികാസ് കുമാർ പറഞ്ഞു. മാരിയറ്റ് ഇന്റർനാഷണലിന്റെ സെർവ് 360-യുടെ ഭാഗമായുള്ള പരിപാടിയിലൂടെ ഞങ്ങളുടെ സാന്നിധ്യമുള്ള എല്ലാ ഇടങ്ങളിലും മാതൃകാപരമായ ഇടപെടലുകൾ നടത്താൻ കമ്പനി പ്രതിജ്ഞാബദ്ധമാണെന്നും വികാസ് കുമാർ വ്യക്താക്കി.

Similar Articles

Comments

LEAVE A REPLY

Please enter your comment!
Please enter your name here

Advertisment

Most Popular

കോസ്മെറ്റിക്ക് സർജറി നിത്യയൗവനത്തിലേക്കുള്ള മാർഗമോ?

  Dr. Krishna Kumar KS Senior Consultant - Microvascular Surgery, Aster MIMS Calicut മനുഷ്യൻ ഉണ്ടായ കാലം മുതലെ തുടങ്ങിയതാണ് സൗന്ദര്യവും നിത്യയൗവ്വനവും സ്വപ്നം കണ്ടുള്ള നമ്മുടെ യാത്ര. ബി.സി അറുന്നൂറാം നൂറ്റാണ്ടിൽ...

രാജ്യത്തെ ആറ് സംസ്ഥാനങ്ങൾ കൂടി 5ജി സേവനത്തിലേക്ക്തുടക്കമിട്ട് ജിയോ

രാജ്യത്തെ ആറ് സംസ്ഥാനങ്ങളിൽ കൂടി 5ജി സേവനങ്ങൾ ആരംഭിച്ചു. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലേക്ക് റിലയൻസ് ജിയോ ആണ് 5ജി സേവനങ്ങൾ കൊണ്ടുവരുന്നത്. അരുണാചൽ പ്രദേശ്, മണിപ്പൂർ, മേഘാലയ, മിസോറാം, നാഗാലാൻഡ്, ത്രിപുര എന്നീ സംസ്ഥാനങ്ങളാണ്...

‘ബി.ബി.സി ഡോക്യുമെന്ററി’ ട്വിറ്റര്‍ സെന്‍സര്‍ ചെയ്തതെന്ന് റിപ്പോര്‍ട്ട്; പ്രതികരിച്ച്‌ ഇലോണ്‍ മസ്ക്

ഗുജറാത്ത് വംശഹത്യയെ കുറിച്ചുള്ള ബി.ബി.സി ഡോക്യുമെന്ററി 'ഇന്ത്യ: ദി മോദി ക്വസ്റ്റ്യന്‍' രാജ്യത്ത് നിരോധിച്ചത് വലിയ പ്രതിഷേധങ്ങള്‍ക്കാണ് വഴിവെച്ചിരിക്കുന്നത്. ബി.ജെ.പിയുടെ തടയല്‍ ശ്രമങ്ങളെ അതിജീവിച്ച്‌ രാജ്യവ്യാപകമായി ഡോക്യുമെന്ററിയുടെ പൊതുപ്രദര്‍ശനങ്ങള്‍ പൊടിപൊടിക്കുകയാണ്. യൂട്യൂബിന് പുറമേ, ഫേസ്ബുക്ക്, ട്വിറ്റര്‍...