വരുന്ന ജനുവരി, ഫെബ്രുവരി മാസങ്ങളിൽ അഭയാർത്ഥികൾക്ക് പൗരത്വം നല്കുന്ന പ്രക്രിയ ആരംഭിക്കാനൊരുങ്ങി ബി.ജെ.പി. ബി.ജെ.പി നേതാക്കളായ കൈലാഷ് വിജയവര്‍ഗിയയും മുകുള്‍ റോയിയുമാണ് ഇക്കാര്യം അറിയിച്ചത്. ‘അഭയാര്‍ത്ഥികളായ എല്ലാവര്ക്കും പൗരത്വം നല്കുന്ന പ്രക്രിയ ജനുവരി മുതല്‍ ആരംഭിക്കും. മറ്റ് രാജ്യങ്ങളില്‍ നിന്നും മതപരമായ രീതിയില്‍ പീഡനങ്ങള്‍ അനുഭവിച്ച് ഇന്ത്യയിലെത്തിയവര്ക്കെല്ലാം പൗരത്വം നല്‍കും.’ – കൈലാഷ് വിജയവര്‍ഗിയ പറഞ്ഞു. കഴിഞ്ഞ ദിവസം നടന്ന ബി.ജെ.പി പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോവിഡ് സാഹചര്യം മാറുന്നമുറയ്ക്ക് പൗരത്വനിയമം നടപ്പിലാക്കാന്‍ സര്‍ക്കാര്‍ തയ്യാറാടെപ്പുകള്‍ നടത്തുമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ അടുത്തിടെ വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് അടുത്ത വര്‍ഷം നടപടികള്‍ ആരംഭിക്കുമെന്ന് കൈലാഷും റോയിയും വ്യക്തമാക്കിയത്.