കർഷകർക്കായി രാപ്പകൽ സമരം നടത്തി സിഐടിയു

അന്നമൂട്ടുന്നവരെ ആട്ടിപ്പായിക്കരുതെന്ന മുദ്രാവാക്യവുമായി കർഷക സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് സിഐടിയു എറണാകുളം ജില്ലാ കമ്മിറ്റി എച്ചഎംടി കവലയിൽ രാപ്പകൽ സമരം നടത്തി. ജനുവരി ഏഴാം തീയതി രാവിലെ എട്ട് മുതൽ ഇന്നലെ വൈകിട്ട് 5 വരെ നടന്ന സമരം സിഐടിയു ദേശിയ സെക്രട്ടറി കെ ചന്ദ്രൻ പിള്ള ഉദ്ഘാടനം നിർവ്വഹിച്ചു.

ഇന്നലെ രാവിലെ എട്ട് മുതൽ ഇന്ന് വൈകിട്ട് 5 വരെ നടക്കുന്ന സമരം സിഐടിയു ദേശിയ സെക്രട്ടറി കെ ചന്ദ്രൻ പിള്ള ഉദ്ഘാടനം നിർവ്വഹിച്ചു. നാല് ലേബർ കോഡുകളും പിൻവലിക്കുക, കാർഷിക നിയമങ്ങൾ പിൻവലിക്കുക, വൈദ്യൂതി ഭേദഗതി ബിൽ പിൻവലിക്കുക , ആദായ നികുതിദായകരല്ലാത്ത കുടുംബങ്ങൾക്ക് പ്രതിമാസം 7500 രൂപ വീതം നൽകുക, തൊഴിലുറപ്പ് പദ്ധതിയിൽ 200 ദിവസം തൊഴിൽ നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടാണ് സമരം.

കടുത്ത തണുപ്പിലും ഒരു മാസത്തിലധികമായി ഡൽഹി അതിർത്തികളിൽ കർഷകർ സമരം നടത്തുന്നു. എന്നാൽ അനൂകൂലമായ പ്രഖ്യാപനങ്ങളൊന്നും കേന്ദ്ര സർക്കാരിന്റെ ഭാഗത്ത് നിന്നും ഇതുവരെ ഉണ്ടായിട്ടില്ല. പ്രഭാഷണങ്ങളും, നാടകവും, കവിതാലാപനവും, ഗസലും എല്ലാം നിറഞ്ഞതായിരുന്നു രാപകൽ സമര വേദി. പ്രത്യേകം തയ്യാറാക്കിയ ക്യാൻവാസിൽ നേതാക്കൾ കർഷക സമരത്തിന് അഭിവാദ്യങ്ങൾ നേർന്നു. സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പി രാജീവ് ആദ്യ അഭിവാദ്യം അർപ്പിച്ചു.

വിവിധ യൂണിയനുകളിൽ നിന്നായി പ്രവർത്തകരാണ് രാപകൽ സമരത്തിൽ പങ്കെടുത്തത്. സിഐടിയു ജില്ലാ പ്രസിഡന്റ് പി ആർ മുരളീധരൻ, സംസ്ഥാന സെക്രട്ടറി കെ എൻ ഗോപിനാഥ്, ജില്ലാ സെക്രട്ടറി സി കെ മണിശങ്കർ, സി കെ പരീത്, അഡ്വക്കറ്റ് മുജീബ് റഹ്മാൻ തുടങ്ങിവർ കർഷകർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ചടങ്ങിൽ പ്രസംഗിച്ചു.

Similar Articles

Comments

LEAVE A REPLY

Please enter your comment!
Please enter your name here

Advertisment

Most Popular

മണിപ്പുര്‍ മണ്ണിടിച്ചിലില്‍ മരണം 81 ആയി

മണിപ്പുരില്‍ വ്യാഴാഴ്ച പുലര്‍ച്ചെയുണ്ടായ ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ എണ്ണം 81 ആയി. 55 പേരെ ഇനിയും കണ്ടെത്താനുണ്ട്. ടൊറിട്ടോറിയല്‍ ആര്‍മി ജവാന്മാരുള്‍പ്പടെ 18 പേരെ രക്ഷപ്പെടുത്തി. മുഖ്യമന്ത്രി എന്‍ ബീരേന്‍ സിങാണ് ഇക്കാര്യം മാധ്യമങ്ങളെ...

മുഖ്യമന്ത്രിക്കെതിരായ ഗൂഢാലോചന കേസില്‍ പ്രത്യേക പൊലീസ് സംഘം പി സി ജോര്‍ജിനെ ഇന്ന് ചോദ്യം ചെയ്യും

തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരായ ഗൂഢാലോചന കേസില്‍ ഇന്ന് പ്രത്യേക പൊലീസ് സംഘം മുന്‍ എംഎല്‍എ പി സി ജോര്‍ജിനെ ചോദ്യം ചെയ്യും. 11 മണിക്ക് തിരുവനന്തപുരത്ത് ഹാജരാകണമെന്നാവശ്യപ്പെട്ട് പൊലീസ് ജോര്‍ജിന് നോട്ടീസ് നല്‍കിയിരുന്നു. ഇന്ന് ഹാജരാകാമെന്നാണ് പിസി...

ആള്‍ട്ട്‌ന്യൂസ് സഹസ്ഥാപകന്‍ മുഹമ്മദ് സുബൈറിനെതിരേ കൂടുതല്‍ കുറ്റങ്ങള്‍ ചുമത്തി ഡല്‍ഹി പോലിസ്

ന്യൂഡല്‍ഹി:ആള്‍ട്ട്‌ന്യൂസ് സഹസ്ഥാപകന്‍ മുഹമ്മദ് സുബൈറിനെതിരെ കൂടുതല്‍ കുറ്റങ്ങള്‍ ചുമത്തി ഡല്‍ഹി പോലിസ്.തെളിവു നശിപ്പിക്കല്‍, ഗൂഢാലോചന, വിദേശ സംഭാവനാ ചട്ടത്തിന്റെ ലംഘനം എന്നീ കുറ്റങ്ങളാണ് എഫ്‌ഐആറില്‍ കൂട്ടിച്ചേര്‍ത്തത്.   ഐപിസി 201, 120 ബി വകുപ്പുകളാണ് സുബൈറിനെതിരെ...