കൊച്ചി: നെടുമ്ബാശേരി വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട. ദുബായില്‍നിന്നും എത്തിയ യാത്രക്കാരില്‍നിന്ന് മൂന്നുകിലോ സ്വര്‍ണം പിടികൂടി. മൂന്നു വിമാനങ്ങളിലായി ദുബായില്‍ നിന്നെത്തിയ മൂന്ന് യാത്രക്കാരെയാണ് സ്വര്‍ണവുമായി എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് പിടികൂടിയത്.
അനധികൃതമായി കടത്താന്‍ ശ്രമിച്ച സ്വര്‍ണത്തിന് 1.20 കോടിയോളം രൂപ വിലരും. സ്വര്‍ണം മലദ്വാരത്തില്‍ ഒളിപ്പിച്ച് കടത്താനായിരുന്നു ശ്രമം.
തിങ്കളാഴ്ച കരിപ്പൂരില്‍ ക്യാപ്സൂള്‍ രൂപത്തില്‍ കടത്താന്‍ ശ്രമിച്ച 50 ലക്ഷത്തോളം രൂപ വില വരുന്ന സ്വര്‍ണ മിശ്രിതം പിടികൂടിയിരുന്നു. സ്വര്‍ണം കടത്താന്‍ ശ്രമിച്ച മലപ്പുറം നിലമ്ബൂര്‍ സ്വദേശി അബ്ദുള്‍ റഷീദിനെ കസ്റ്റംസ് അറസ്റ്റ് ചെയ്തു.