89 കാ​രി​യാ​യ കി​ട​പ്പു​രോ​ഗി​യോ​ട് നേ​രി​ട്ട് ഹാ​ജ​രാ​കാ​ന്‍ നി​ര്‍​ബ​ന്ധി​ച്ച‌ വ​നി​ത ക​മീ​ഷ​നെതിരെ വ്യാപക പ്രതിഷേധം

89 കാ​രി​യാ​യ കി​ട​പ്പു​രോ​ഗി​യോ​ട് നേ​രി​ട്ട് ഹാ​ജ​രാ​കാ​ന്‍ നി​ര്‍​ബ​ന്ധി​ച്ച്‌ വ​നി​ത ക​മീ​ഷ​ന്‍ അ​ധ്യ​ക്ഷ എം.​സി. ജോ​സ​ഫൈ​ന്‍. പ​രാ​തി കേ​ള്‍​ക്കാ​ന്‍ മ​റ്റ് മാ​ര്‍​ഗ​മു​ണ്ടോ എ​ന്ന് ചോ​ദി​ച്ച ബ​ന്ധു​വി​ന് അ​ധ്യ​ക്ഷ​യു​ടെ ശ​കാ​ര​വ​ര്‍​ഷം. ഫോ​ണ്‍ സം​ഭാ​ഷ​ണ​ത്തി​െന്‍റ ശ​ബ്​​ദ​രേ​ഖ പു​റ​ത്താ​യി. 89 വ​യ​സ്സു​ള്ള വ​യോ​ധി​ക​യു​ടെ പ​രാ​തി എ​ന്തി​നാ​ണ് വ​നി​ത ക​മീ​ഷ​ന് ന​ല്‍​കു​ന്ന​തെ​ന്നും പ​രാ​തി​ക്കാ​രി ആ​രാ​യാ​ലും വി​ളി​ക്കു​ന്നി​ട​ത്ത് ഹി​യ​റി​ങ്ങി​ന് എ​ത്ത​ണ​മെ​ന്നു​മാ​ണ്​ അ​ധ്യ​ക്ഷ പ​റ​യു​ന്ന​ത്.

കോ​ട്ടാ​ങ്ങ​ല്‍ ദേ​വീ​ക്ഷേ​ത്ര​ത്തി​ന​ടു​ത്ത്​ താ​മ​ര​ശ്ശേ​രി​ല്‍ വീ​ട്ടി​ല്‍ ല​ക്ഷ്മി​ക്കു​ട്ടി അ​മ്മ​യാ​ണ്​ പ​രാ​തി​ക്കാ​രി. അ​യ​ല്‍​വാ​സി മ​ര്‍​ദി​ച്ച സം​ഭ​വ​ത്തി​ലാ​ണ്​ പ​രാ​തി ന​ല്‍​കി​യ​ത്. ഇ​വ​രു​ടെ അ​ക​ന്ന ബ​ന്ധു കോ​ട്ട​യം ക​റു​ക​ച്ചാ​ല്‍ സ്വ​ദേ​ശി ഉ​ല്ലാ​സാ​ണ്​ ജോ​സ​ഫൈ​നെ ഫോ​ണി​ല്‍ വി​ളി​ച്ച​ത്. എ​ന്തി​നാ​ണ് ക​മീ​ഷ​നി​ല്‍ പ​രാ​തി കൊ​ടു​ക്കാ​ന്‍ പോ​യ​തെ​ന്നും പൊ​ലീ​സ് സ്​​റ്റേ​ഷ​നി​ല്‍ പ​രാ​തി​പ്പെ​ട്ടാ​ല്‍ പോ​രേ എ​ന്നു​മാ​ണ് ചോ​ദി​ക്കു​ന്ന​ത്. ”89 വ​യ​സ്സു​ള്ള ത​ള്ള​യെ​ക്കൊ​ണ്ട് പ​രാ​തി കൊ​ടു​പ്പി​ക്കാ​ന്‍ ആ​രാ​ണ് പ​റ​ഞ്ഞ​ത്. പ​രാ​തി കൊ​ടു​ത്താ​ല്‍ വി​ളി​പ്പി​ക്കു​ന്നി​ട​ത്ത് എ​ത്ത​ണം.” എ​ന്ന് പ​റ​ഞ്ഞ്​ ഉ​ല്ലാ​സി​നോ​ട് ക​യ​ര്‍​ക്കു​ക​യാ​യി​രു​ന്നു.

ജ​നു​വ​രി 28ന് ​അ​ടൂ​രി​ല്‍ ന​ട​ക്കു​ന്ന ഹി​യ​റി​ങ്ങി​ന് ഹാ​ജ​രാ​വ​ണ​മെ​ന്നാ​യി​രു​ന്നു ക​മീ​ഷ​നി​ല്‍ നി​ന്ന് ല​ഭി​ച്ച നോ​ട്ടീ​സ്. 50 കി​ലോ​മീ​റ്റ​റോ​ളം അ​ക​ലെ​യു​ള്ള സ്ഥ​ല​ത്ത് എ​ത്താ​നു​ള്ള ബു​ദ്ധി​മു​ട്ട് അ​റി​യി​ച്ചാ​ണ് ബ​ന്ധു​വാ​യ ഉ​ല്ലാ​സ് അ​ധ്യ​ക്ഷ​യെ ഫോ​ണി​ലൂ​ടെ ബ​ന്ധ​പ്പെ​ട്ട​ത്.​ മ​റ്റാ​രും ഇ​ല്ലാ​ത്ത​തു​കൊ​ണ്ടാ​ണ്​ താ​ന്‍ ജോ​സ​ഫൈ​നെ വി​ളി​ച്ച്‌​ വി​വ​രം അ​ന്വേ​ഷി​ച്ച​തെ​ന്ന്​ ഉ​ല്ലാ​സ്​ പ​റ​യു​ന്നു. പ​രാ​തി ല​ഭി​ച്ചാ​ല്‍ ഇ​രു​കൂ​ട്ട​രും നേ​രി​ട്ട്​ ഹാ​ജ​രാ​യാ​ല്‍ മാ​ത്ര​മെ എ​ന്തെ​ങ്കി​ലും ചെ​യ്യാ​നാ​കൂ. വ​രാ​നാ​കി​ല്ലെ​ങ്കി​ല്‍ പി​ന്നെ എ​ന്തി​നാ​ണ്​ പ​രാ​തി ന​ല്‍​കി​യ​തെ​ന്ന്​ ചോ​ദി​ച്ച​ത്​ ശ​രി​യാ​ണെ​ന്നും സം​ഭാ​ഷ​ണ​ത്തി​നി​ട​യി​ല്‍ ‘ത​ള്ള’​യെ​ന്ന വാ​ക്ക്​ ഉ​പ​യോ​ഗി​ച്ചി​ട്ടില്ലെന്നു​മാ​ണ്​ ജോ​സ​ഫൈ​ന്‍ പ​റ​യു​ന്ന​ത്.

Similar Articles

Comments

LEAVE A REPLY

Please enter your comment!
Please enter your name here

Advertisment

Most Popular

ആലിയാ ഭട്ട് അമ്മയാകുന്നു

ബോളിവുഡ് താരം ആലിയാ ഭട്ടും റൺബീർ കപൂറും ആദ്യത്തെ കൺമണിയെ വരവേൽക്കാനൊരുങ്ങുന്നു. ആലിയാ ഭട്ട് ഗർഭിണിയാണെന്ന വാർത്ത താരം ഇൻസ്റ്റഗ്രാമിലൂടെ അറിയിച്ചു. ‘ഞങ്ങൾ കുഞ്ഞ്….ഉടൻ വരും’ എന്നാണ് ആലിയ ഇൻസ്റ്റഗ്രാമിൽ കുറിച്ചത്. ഒപ്പം സ്‌കാൻ...

യൂസ്ഡ് കാര്‍ ബിസിനസ്സുകള്‍ക്ക് വിരാമമിട്ട് ഒല

യൂസ്ഡ് കാറുകള്‍ വിരാമമിടാനുള്ള തീരുമാനവുമായി ഒല. ആരംഭിച്ച് ഒരു വര്‍ഷത്തിനുള്ളിലാണ് യൂസ്ഡ് കാര്‍ ബിസിനസ്സ് ഒല അവസാനിപ്പിക്കാന്‍ ഒരുങ്ങുന്നത്. ഇലക്ട്രിക് സ്‌കൂട്ടറിന്റെ തുടര്‍ച്ചയായി ഇലക്ട്രിക് കാറുകളുടെ നിര്‍മാണത്തിലേക്ക് ചുവടുവയ്ക്കുകയാണ് ഒല. ഇതിന്റെ ഭാഗമായാണ് ഒല...

ആക്ഷന്‍ ഹീറോ ബിജുവിലെ വില്ലന്‍ നടന്‍ പ്രസാദ് തൂങ്ങി മരിച്ച നിലയില്‍

സൂപ്പര്‍ഹിറ്റ് ചിത്രം 'ആക്ഷന്‍ ഹീറോ ബിജു' വിലെ വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിച്ച്‌ ശ്രദ്ധേയനായ നടന്‍ പ്രസാദിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. 43 വയസ്സായിരുന്നു. കളമശേരി സ്വദേശി കാവുങ്ങല്‍പറമ്ബില്‍ വീട്ടില്‍ പ്രസാദിനെ (എന്‍എഡി പ്രസാദ്) വീടിനു...