മെട്രോ ട്രെയിനിലെ എഴുത്തുകള്‍ ഗ്രാഫിറ്റി എന്ന് നിഗമനം

മെട്രോയില്‍ സ്ഫോടനം നടത്തും എന്ന് വ്യാഖ്യാനിക്കപ്പെട്ട മെട്രോ ട്രെയിനിലെ എഴുത്തുകള്‍, ഗ്രാഫിറ്റി എന്ന് നിഗമനം.

വിദേശ രാജ്യങ്ങളിലും മറ്റിടങ്ങളിലും പൊതുമുതല്‍ നശിപ്പിക്കുന്ന, അന്താരാഷ്ട്ര തീവ്രവാദ സംഘടനയായ റെയില്‍ ഹൂണ്‍സ് മാതൃകയിലാണ് കൊച്ചി മെട്രോ ട്രെയിനുകളില്‍ ‘സന്ദേശം’ എഴുതിയിരിക്കുന്നത്. ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച്‌ മെട്രോ യാര്‍ഡിലേക്ക് നുഴഞ്ഞുകയറി മണിക്കൂറുകള്‍ക്കുള്ളില്‍ നടത്തിയ പെയിന്റിംഗ് കെഎംആര്‍എല്ലിന്റെ സുരക്ഷാവീഴ്ചയിലേക്കാണ് വിരല്‍ ചൂണ്ടുന്നതെന്ന് കേന്ദ്ര ഏജന്‍സികള്‍ പറയുന്നു.

22-ന് നിര്‍ത്തിയിട്ടിരുന്ന പമ്ബ ട്രെയിനില്‍ ഇംഗ്ലീഷില്‍ സ്പ്രേ പെയിന്റിലാണ് എഴുതിയിരുന്നത്. മൂന്ന് ബോഗികളില്‍ വരച്ചു. പ്ലേ യുഫോസ്, ബേണ്‍ ഫസ്റ്റ് ഹിറ്റ് കൊച്ചി എന്നിങ്ങനെയാണ് വാക്കുകള്‍. ‘ബേണ്‍ ഫസ്റ്റ് ഹിറ്റ് കൊച്ചി’ എന്ന് എഴുതിയതാണ് തീവ്രവാദ ഭീഷണിയായി വ്യാഖ്യാനിക്കപ്പെട്ടത്. സംഭവത്തിന് പിന്നില്‍ തീവ്രവാദ സ്വഭാവം ഉണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്.

ഐപിസി 447, 427 വകുപ്പുകള്‍ പ്രകാരം അതിക്രമിച്ച്‌ കയറി പൊതുമുതല്‍ നശിപ്പിച്ചതിന് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ രണ്ട് പേര്‍ ഇത് ചെയ്തതായി കണ്ടെത്തി. ഇവരുടെ മുഖവും അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. എന്നാല്‍ അത് ആരാണെന്ന് കണ്ടെത്താനായിട്ടില്ല. മലയാളികളാണ് സംഭവത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം.

Similar Articles

Comments

LEAVE A REPLY

Please enter your comment!
Please enter your name here

Advertisment

Most Popular

കോസ്മെറ്റിക്ക് സർജറി നിത്യയൗവനത്തിലേക്കുള്ള മാർഗമോ?

  Dr. Krishna Kumar KS Senior Consultant - Microvascular Surgery, Aster MIMS Calicut മനുഷ്യൻ ഉണ്ടായ കാലം മുതലെ തുടങ്ങിയതാണ് സൗന്ദര്യവും നിത്യയൗവ്വനവും സ്വപ്നം കണ്ടുള്ള നമ്മുടെ യാത്ര. ബി.സി അറുന്നൂറാം നൂറ്റാണ്ടിൽ...

രാജ്യത്തെ ആറ് സംസ്ഥാനങ്ങൾ കൂടി 5ജി സേവനത്തിലേക്ക്തുടക്കമിട്ട് ജിയോ

രാജ്യത്തെ ആറ് സംസ്ഥാനങ്ങളിൽ കൂടി 5ജി സേവനങ്ങൾ ആരംഭിച്ചു. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലേക്ക് റിലയൻസ് ജിയോ ആണ് 5ജി സേവനങ്ങൾ കൊണ്ടുവരുന്നത്. അരുണാചൽ പ്രദേശ്, മണിപ്പൂർ, മേഘാലയ, മിസോറാം, നാഗാലാൻഡ്, ത്രിപുര എന്നീ സംസ്ഥാനങ്ങളാണ്...

‘ബി.ബി.സി ഡോക്യുമെന്ററി’ ട്വിറ്റര്‍ സെന്‍സര്‍ ചെയ്തതെന്ന് റിപ്പോര്‍ട്ട്; പ്രതികരിച്ച്‌ ഇലോണ്‍ മസ്ക്

ഗുജറാത്ത് വംശഹത്യയെ കുറിച്ചുള്ള ബി.ബി.സി ഡോക്യുമെന്ററി 'ഇന്ത്യ: ദി മോദി ക്വസ്റ്റ്യന്‍' രാജ്യത്ത് നിരോധിച്ചത് വലിയ പ്രതിഷേധങ്ങള്‍ക്കാണ് വഴിവെച്ചിരിക്കുന്നത്. ബി.ജെ.പിയുടെ തടയല്‍ ശ്രമങ്ങളെ അതിജീവിച്ച്‌ രാജ്യവ്യാപകമായി ഡോക്യുമെന്ററിയുടെ പൊതുപ്രദര്‍ശനങ്ങള്‍ പൊടിപൊടിക്കുകയാണ്. യൂട്യൂബിന് പുറമേ, ഫേസ്ബുക്ക്, ട്വിറ്റര്‍...