ആമസോണിനെതിരെ കോണ്‍ഫെഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യ ട്രേഡേഴ്‌സ്

ആമസോണിനെതിരെ കർശന നടപടി ആവശ്യപ്പെട്ട് കോണ്‍ഫെഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യ ട്രേഡേഴ്‌സ്. ആമസോൺ രാജ്യത്തെ ചെറുകിട വ്യാപാരികളെ കൊള്ളയടിക്കുന്നെന്ന് ആരോപിച്ചാണ് സി.എ.ഐ.ടി ഇ.ഡിയോട് നടപടി ആവശ്യപ്പെട്ടിരിക്കുന്നത്. കഴിഞ്ഞ എട്ട് വർഷം അതായത് ഇന്ത്യയിൽ ആമസോണ്‍ ആരംഭിച്ചതു മുതല്‍ രാജ്യത്തെ വ്യാപാര നിയമങ്ങളും ചട്ടങ്ങളും ലംഘിച്ചുവെന്ന് തെളിയിക്കാന്‍ ആവശ്യമായ എല്ലാ വിശദാംശങ്ങളും തങ്ങള്‍ ചൂണ്ടിക്കാട്ടിയിട്ടുള്ളതായി സി.എ.ഐ.ടി അറിയിച്ചു.

മറ്റ് ഉപകമ്പനികളിലൂടെയും ബിനാമി കമ്പനികളിലൂടെയും ആമസോൺ ഇന്ത്യ റീട്ടെയിൽ വ്യാപാരം നടത്തുന്നത് എഫ്.ഡി.ഐ പോളിസി, ഫെമാ ചട്ടങ്ങൾ എന്നിവയുടെ ലംഘനമാണെന്നും സി.എ.ഐ.ടി ചൂണ്ടിക്കാട്ടി. തുടർച്ചയായി നിയമലംഘനങ്ങൾ നടത്തിയിട്ടും ആമസോണിനെതിരെ ഒരു നടപടിയും സ്വീകരിക്കാത്തതിൽ ഏഴു കോടിയോളം വ്യാപാരികളും തൊഴിലാളികളും ദുഖിതരാണെന്നും രാജ്യത്തെ ചെറുകിട വ്യാപാരികളുടെ വികാരം കണക്കിലെടുത്ത് വിദേശ ഇ-കൊമേഴ്‌സ് ഭീമന്മാർക്കെതിരെ കർശനമായ നടപടിയെടുക്കണമെന്നും സി.എ.ഐ.ടി ആവശ്യപ്പെട്ടു.

Similar Articles

Comments

LEAVE A REPLY

Please enter your comment!
Please enter your name here

Advertisment

Most Popular

കാത്തിരിപ്പിന് വിരാമം; തൃശൂര്‍ പൂരം വെടിക്കെട്ട് പൂര്‍ത്തിയായി

കാത്തിരിപ്പിനൊടുവില്‍ നടന്ന പൂരം വെടിക്കെട്ടോടെ തൃശൂര്‍ പൂരത്തിന് ഔദ്യോഗികമായി സമാപനം. കനത്ത മഴയെ തുടര്‍ന്ന് ഒമ്പത് ദിവസത്തിനു ശേഷമാണ് ഇന്ന് ഉച്ചയ്ക്ക് രണ്ടു മണിയോടെ തേക്കിന്‍കാട് മൈതാനത്ത് പൂരം വെടിക്കെട്ട് നടന്നത്. മഴ...

ഐപിഎൽ: ആദ്യ രണ്ട് സ്ഥാനങ്ങൾ ലക്ഷ്യമിട്ട് രാജസ്ഥാൻ; ജയത്തോടെ സീസൺ അവസാനിപ്പിക്കാൻ ചെന്നൈ

ഐപിഎലിൽ ഇന്ന് സഞ്ജു സാംസണിൻ്റെ രാജസ്ഥാൻ റോയൽസും ചെന്നൈ സൂപ്പർ കിംഗ്സും തമ്മിൽ ഏറ്റുമുട്ടും. പ്ലേ ഓഫ് സാധ്യത ഏറെക്കുറെ ഉറപ്പിച്ചുകഴിഞ്ഞെങ്കിലും ഇന്ന് ചെന്നൈയെ കീഴടക്കാനായാൽ രാജസ്ഥാൻ ആദ്യ രണ്ട് സ്ഥാനങ്ങളിലൊന്നിൽ എത്തും....

ഖത്തർ ലോകകപ്പിൽ കളി നിയന്ത്രിക്കാൻ വനിതകളും; ചരിത്ര൦ സൃഷ്ടിക്കാനൊരുങ്ങി ഫിഫ

പുരുഷ ഫുട്ബോൾ ലോകകപ്പ് ചരിത്രത്തിൽ ആദ്യമായി വനിതകൾ റഫറിമാരായി എത്തുന്നു. ഖത്തർ ലോകകപ്പിൽ ആറ് വനിതാ റഫറിമാരാണ് കളി നിയന്ത്രിക്കുന്നത്. ഇതിൽ മൂന്ന് പേർ പ്രധാന റഫറിമാരും മൂന്ന് പേർ അസിസ്റ്റൻ്റ് റഫറിമാരുമാണ്....