വരാന്‍ പോകുന്ന പശ്ചിമ ബംഗാള്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷവുമായി സഖ്യം ചേരാന്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന്റെ ഔപചാരിക അംഗീകാരം. ബംഗാൾ കോൺഗ്രസ് അധ്യക്ഷൻ അധീർ രഞ്ജൻ ചൗധരിയാണ് ഇക്കാര്യമറിയിച്ചത്. ഒക്ടോബറില്‍, ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായി സഖ്യത്തിന് സി.പി.എം കേന്ദ്ര കമ്മിറ്റി അംഗീകാരം നല്‍കിയിരുന്നു. നിയമസഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് അടക്കമുള്ള മതേതര പാർട്ടികളുമായി സഹകരിക്കാനായിരുന്നു കേന്ദ്ര കമ്മിറ്റി തീരുമാനം.
294 നിയമസഭാ സീറ്റുകളിലേക്കാണ് വരുന്ന മാര്‍ച്ച് – ഏപ്രില്‍ മാസങ്ങളിൽ തിരഞ്ഞെടുപ്പ് നടക്കുന്നത്. 2019 ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബംഗാളില്‍ ഇടതുപക്ഷത്തിന് ഒരു സീറ്റ് പോലും നേടാനായില്ല. കോണ്‍ഗ്രസിന് വെറും രണ്ടു സീറ്റുകള്‍ മാത്രമാണ് ലഭിച്ചത്. 42 ലോക്സഭാ സീറ്റില്‍ 18 എണ്ണം ബി.ജെ.പി നേടിയപ്പോള്‍ തൃണമൂലിന് ലഭിച്ചത് 22 സീറ്റുകളാണ്.