കൂടുതൽ വനിത എംഎൽഎ മാരെ ലക്ഷ്യമിട്ട് പുതു തന്ത്രവുമായി കോൺഗ്രസ്സ് ഹൈക്കമാൻഡ്

നിയമസഭ തെരെഞ്ഞെടുപ്പിൽ കൂടുതൽ വനിതാ സ്ഥാനാർത്ഥികളെ രംഗത്തിറക്കി ജയിപ്പിക്കാൻ കോൺഗ്രസ്സ് നേതൃത്വത്തിന് ഹൈക്കമാൻഡ്  നിർദ്ദേശം. ഒരു ജില്ലയിൽ ഒരു വനിതയ്ക്ക് അവസരം നൽകണമെന്ന് നേരത്തെ നൽകിയ സർക്കുലർ നേതാക്കളിൽ ചിലർ അംഗീകരിക്കാതെ വന്നതോടെയാണ് തെരഞ്ഞെടുപ്പ് സമിതിക്കും കെപിസിസിക്കും കർശന നിർദ്ദേശം നൽകിയത്.

നിലവിൽ അരൂർ സിറ്റിങ് എംഎൽഎ ഷാനിമോൾ ഉസ്മാൻ മാത്രമാണ് യുഡിഎഫിലെ ഏക വനിതാ അംഗം. ഇത്തവണ ഭരണം ലഭിക്കുമെന്ന കണക്കുകൂട്ടലിൽ മന്ത്രിമാരാക്കാൻ കഴിവുള്ളവരുൾപ്പടെ സ്ഥാനാർത്ഥി പട്ടികയിൽ ഉൾപ്പെടുമെന്നാണ് മഹിളാ കോൺഗ്രസ്സ് നൽകുന്ന സൂചന.ജയം ഉറപ്പില്ലാത്ത സീറ്റുകളിൽ വനിതകളെ മത്സരിപ്പിച്ച് ബലിയാടാക്കുന്ന രീതി ഇത്തവണ അംഗീകരിക്കില്ലെന്ന് കോൺഗ്രസ്സ് നേതാക്കളെ കണ്ട് മഹിളാ കോൺഗ്രസ്സ് നേതാക്കൾ പറഞ്ഞിട്ടുണ്ട്.മുൻമന്ത്രി പി.കെ ജയലക്ഷ്മി, വിദ്യ ബാലകൃഷ്‌ണൻ, റോസക്കുട്ടി ടീച്ചർ, അഡ്വ. വീണ.എസ്  നായർ , ഷാഹിത ടീച്ചർ , അഡ്വ.ജെബി മേത്തർ , ഡോ.ഷമ മുഹമ്മദ് , ബിന്ദുകൃഷ്ണ ,ജ്യോതി വിജയകുമാർ , കെ.എ തുളസി, ദീപ്തി മേരി വര്‍ഗീസ്, സൗമിനി ജെയിൻ ,ഷൈനി മാത്യു എന്നിവർ ഉൾപ്പെടെ 35 പേരുടെ ലിസ്റ്റാണ് മഹിളാ കോൺഗ്രസ്സ് കെപിസിസിയ്ക്കും തിരഞ്ഞെടുപ്പ് സമിതിക്കും നൽകിയിരിക്കുന്നത്.

Similar Articles

Comments

LEAVE A REPLY

Please enter your comment!
Please enter your name here

Advertisment

Most Popular

കാത്തിരിപ്പിന് വിരാമം; തൃശൂര്‍ പൂരം വെടിക്കെട്ട് പൂര്‍ത്തിയായി

കാത്തിരിപ്പിനൊടുവില്‍ നടന്ന പൂരം വെടിക്കെട്ടോടെ തൃശൂര്‍ പൂരത്തിന് ഔദ്യോഗികമായി സമാപനം. കനത്ത മഴയെ തുടര്‍ന്ന് ഒമ്പത് ദിവസത്തിനു ശേഷമാണ് ഇന്ന് ഉച്ചയ്ക്ക് രണ്ടു മണിയോടെ തേക്കിന്‍കാട് മൈതാനത്ത് പൂരം വെടിക്കെട്ട് നടന്നത്. മഴ...

ഐപിഎൽ: ആദ്യ രണ്ട് സ്ഥാനങ്ങൾ ലക്ഷ്യമിട്ട് രാജസ്ഥാൻ; ജയത്തോടെ സീസൺ അവസാനിപ്പിക്കാൻ ചെന്നൈ

ഐപിഎലിൽ ഇന്ന് സഞ്ജു സാംസണിൻ്റെ രാജസ്ഥാൻ റോയൽസും ചെന്നൈ സൂപ്പർ കിംഗ്സും തമ്മിൽ ഏറ്റുമുട്ടും. പ്ലേ ഓഫ് സാധ്യത ഏറെക്കുറെ ഉറപ്പിച്ചുകഴിഞ്ഞെങ്കിലും ഇന്ന് ചെന്നൈയെ കീഴടക്കാനായാൽ രാജസ്ഥാൻ ആദ്യ രണ്ട് സ്ഥാനങ്ങളിലൊന്നിൽ എത്തും....

ഖത്തർ ലോകകപ്പിൽ കളി നിയന്ത്രിക്കാൻ വനിതകളും; ചരിത്ര൦ സൃഷ്ടിക്കാനൊരുങ്ങി ഫിഫ

പുരുഷ ഫുട്ബോൾ ലോകകപ്പ് ചരിത്രത്തിൽ ആദ്യമായി വനിതകൾ റഫറിമാരായി എത്തുന്നു. ഖത്തർ ലോകകപ്പിൽ ആറ് വനിതാ റഫറിമാരാണ് കളി നിയന്ത്രിക്കുന്നത്. ഇതിൽ മൂന്ന് പേർ പ്രധാന റഫറിമാരും മൂന്ന് പേർ അസിസ്റ്റൻ്റ് റഫറിമാരുമാണ്....