നാടിന്‌റെ പുരോഗതിയ്ക്ക് കോണ്‍ഗ്രസ് തടസ്സം നില്‍ക്കുന്നു: മുഖ്യമന്ത്രി

ജനങ്ങളുടെ പിന്തുണയോടെ തന്നെ കെ റെയില്‍ പദ്ധതി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നാടിന്‌റെ പുരോഗതിയ്ക്കാണ് കോണ്‍ഗ്രസ് ഇപ്പോള്‍ തടസ്സം നില്‍ക്കുന്നത്. കഴിഞ്ഞ ദിവസങ്ങളായി കണ്ടു വരുന്ന പ്രതിഷേധങ്ങള്‍ വികസനത്തിനെതിരാണ്.
ബി.ജെ.പിയും സമാന നിലപാട് സ്വീകരിക്കുന്നു. ജനങ്ങള്‍ക്ക് കാര്യം മനസിലാകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. കൊല്ലത്ത് കെ.എസ്.ടി.എ സംസ്ഥാനസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.ലഎന്തെല്ലാം നടപ്പിലാക്കും എന്ന് സര്‍ക്കാര്‍ പറഞ്ഞിട്ടുണ്ടോ അതെല്ലാം ജനങ്ങളുടെ പിന്തുണയോടെ നടപ്പാക്കും, പ്രഖ്യാപിച്ച പദ്ധതികള്‍ ഒന്നും കടലാസില്‍ ഒതുങ്ങില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
അതിനിടെ, മലപ്പുറം തിരൂര്‍ വെങ്ങാലൂരില്‍ സില്‍വര്‍ ലൈന്‍ പദ്ധതിയുടെ ഭാഗമായി കല്ല് സ്ഥാപിക്കുന്നതിന് എതിരെ പ്രതിഷേധം. ഉദ്യോഗസ്ഥര്‍ സ്ഥാപിച്ച കല്ല് വീട്ടമ്മ പിഴുതുമാറ്റി.  വന്‍ പൊലീസ് സന്നാഹവും ക്യംപ് ചെയ്യുന്നു.

Similar Articles

Comments

LEAVE A REPLY

Please enter your comment!
Please enter your name here

Advertisment

Most Popular

കോസ്മെറ്റിക്ക് സർജറി നിത്യയൗവനത്തിലേക്കുള്ള മാർഗമോ?

  Dr. Krishna Kumar KS Senior Consultant - Microvascular Surgery, Aster MIMS Calicut മനുഷ്യൻ ഉണ്ടായ കാലം മുതലെ തുടങ്ങിയതാണ് സൗന്ദര്യവും നിത്യയൗവ്വനവും സ്വപ്നം കണ്ടുള്ള നമ്മുടെ യാത്ര. ബി.സി അറുന്നൂറാം നൂറ്റാണ്ടിൽ...

രാജ്യത്തെ ആറ് സംസ്ഥാനങ്ങൾ കൂടി 5ജി സേവനത്തിലേക്ക്തുടക്കമിട്ട് ജിയോ

രാജ്യത്തെ ആറ് സംസ്ഥാനങ്ങളിൽ കൂടി 5ജി സേവനങ്ങൾ ആരംഭിച്ചു. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലേക്ക് റിലയൻസ് ജിയോ ആണ് 5ജി സേവനങ്ങൾ കൊണ്ടുവരുന്നത്. അരുണാചൽ പ്രദേശ്, മണിപ്പൂർ, മേഘാലയ, മിസോറാം, നാഗാലാൻഡ്, ത്രിപുര എന്നീ സംസ്ഥാനങ്ങളാണ്...

‘ബി.ബി.സി ഡോക്യുമെന്ററി’ ട്വിറ്റര്‍ സെന്‍സര്‍ ചെയ്തതെന്ന് റിപ്പോര്‍ട്ട്; പ്രതികരിച്ച്‌ ഇലോണ്‍ മസ്ക്

ഗുജറാത്ത് വംശഹത്യയെ കുറിച്ചുള്ള ബി.ബി.സി ഡോക്യുമെന്ററി 'ഇന്ത്യ: ദി മോദി ക്വസ്റ്റ്യന്‍' രാജ്യത്ത് നിരോധിച്ചത് വലിയ പ്രതിഷേധങ്ങള്‍ക്കാണ് വഴിവെച്ചിരിക്കുന്നത്. ബി.ജെ.പിയുടെ തടയല്‍ ശ്രമങ്ങളെ അതിജീവിച്ച്‌ രാജ്യവ്യാപകമായി ഡോക്യുമെന്ററിയുടെ പൊതുപ്രദര്‍ശനങ്ങള്‍ പൊടിപൊടിക്കുകയാണ്. യൂട്യൂബിന് പുറമേ, ഫേസ്ബുക്ക്, ട്വിറ്റര്‍...