യുപിയില്‍ മുഴുവന്‍ സീറ്റുകളിലും മത്സരിക്കാൻ കോണ്‍ഗ്രസ്

അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശില്‍ എല്ലാ സീറ്റകളിലും കോണ്‍ഗ്രസ് മത്സരിക്കുമെന്ന് പ്രഖ്യാപിച്ച് എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി. സംസ്ഥാനത്തെ 403 നിയമസഭാ സീറ്റുകളിലേക്കാണ് 2022ല്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്.

ഒരു രാഷ്ട്രീയ പാര്‍ട്ടിയുമായും സഖ്യമുണ്ടാക്കില്ലെന്ന് വ്യക്തമാക്കിയ പ്രിയങ്ക, ഉന്നാവോ, ഹത്രാസ് ബലാത്സംഗ കേസുകളൊന്നും വന്നപ്പോള്‍ സമാജ് വാദി പാര്‍ട്ടിയുടെയോ ബിഎസ്പിയുടെയോ ആളുകളെയാരെയും കണ്ടില്ലെന്നും കുറ്റപ്പെടുത്തി. കോണ്‍ഗ്രസിന് വിജയിക്കണമെങ്കില്‍ ഒറ്റയ്ക്ക് വിജയിക്കുമെന്ന് പ്രിയങ്ക പറഞ്ഞു.

അതേസമയം നേരത്തെ സമാജ് വാദ് പാര്‍ട്ടി നേതാവ് അഖിലേഷ് യാദവും മറ്റ് വലിയ പാര്‍ട്ടികളുമായി സഖ്യമുണ്ടാക്കില്ലെന്ന് വ്യക്തമാക്കിയിരുന്നു. ‘

സമൂഹമാധ്യമങ്ങളിലെ പാര്‍ട്ടി പ്രവര്‍ത്തകരുടെ ഇടപെടലുകള്‍ ശക്തമാക്കണമെന്നും പ്രിയങ്ക ഓര്‍മിപ്പിച്ചു.

Similar Articles

Comments

LEAVE A REPLY

Please enter your comment!
Please enter your name here

Advertisment

Most Popular

തൊഴിലധിഷ്ഠിത മാസീവ്  ഓപ്പണ്‍ ഓണ്‍ലൈന്‍ കോഴ്്‌സുകള്‍ വികസിപ്പിച്ച് കുസാറ്റ്

  കൊച്ചി: സമൂഹത്തിലെ എല്ലാ ആളുകളിലേക്കും പ്രത്യേകിച്ച്് ഏറ്റവും പിന്നോക്കം നില്‍ക്കുന്നവര്‍ക്ക്് അവരുടെ അറിവിന്റെ ചക്രവാളങ്ങള്‍ വിശാലമാക്കുന്നതിനും മികച്ച അദ്ധ്യാപന-പഠന വിഭവങ്ങളിലേക്കുള്ള പ്രവേശനത്തിനും സവിശേഷമായ ഒരു വിദ്യാഭ്യാസ അവസരം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ കൊച്ചി...

ബി.ജെ.പിക്കെതിരെ എല്ലാവരെയും ഒരുമിപ്പിക്കേണ്ടത് പ്രതിപക്ഷ കടമയെന്ന് രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: ബി.ജെ.പിക്കെതിരെ എല്ലാവരെയും ഒരുമിപ്പിക്കേണ്ടത് പ്രതിപക്ഷത്തിന്‍റെ കടമയെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. എല്ലാവരെയും ഒരുമിപ്പിച്ച്‌ കൊണ്ടു പോകാനാണ് കോണ്‍ഗ്രസിന്‍റെ ശ്രമമെന്നും രാഹുല്‍ വ്യക്തമാക്കി. ലണ്ടനില്‍ നടന്ന 'ഐഡിയ ഫോര്‍ ഇന്ത്യ' എന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു...

മോഹന്‍ലാലിന് ഇന്ന് 62-ാം പിറന്നാള്‍

മലയാളത്തിന്റെ മഹാനടന്‍ മോഹന്‍ലാലിന്റെ പിറന്നാളാണ് ഇന്ന് . മോഹന്‍ലാല്‍ ഇന്ന് അറുപത്തിരണ്ട് വയസിലേക്ക് കടക്കുകയാണ്. സോഷ്യല്‍മീഡിയയില്‍ താരങ്ങളും ആരാധകരും അദ്ദേഹത്തിന് ആശംസകള്‍ നേരുന്നുമുണ്ട്. തന്റെ ആദ്യ സംവിധാന സംരംഭമായ ബറോസിന്റെ ചിത്രീകരണവുമായി ബന്ധപ്പെട്ട...