ഉമ്മന്‍ചാണ്ടിയെ കുടുക്കാന്‍ സരിതയും ഗണേശ്കുമാറും വ്യാജതെളിവുണ്ടാക്കി

കൊല്ലം :  മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ സരിതയും ഗണേശ്കുമാറും ചേര്‍ന്ന് വ്യാജ തെളിവുകള്‍ ഹാജരാക്കി അപകീര്‍ത്തിപ്പെടുത്തി എന്ന കേസ്സില്‍ പ്രഥമദൃഷ്ട്യാ തെളിവുകള്‍ ഉണ്ടെന്ന് കോടതി.
ഇരുവര്‍ക്കുമെതിരെ നിയമനടപടി സ്വീകരിച്ച് സമന്‍സ് അയയ്ക്കാന്‍ കൊട്ടാരക്കര ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് കോടതി ഉത്തരവിട്ടു.
സോളാര്‍ കമ്മീഷന്‍ മുമ്പാകെ സരിത ഹാജരാക്കിയ കത്തില്‍ നാലുപേജ് വ്യാജമായി കൂട്ടിച്ചേര്‍ത്തതാണെന്നും മുന്‍മന്ത്രി ഗണേശ്കുമാറിന്റെ ഗുഢാലോചനയുടെ ഫലമാണ് ഈ കൂട്ടിച്ചേര്‍ക്കലുകള്‍ നടത്തിയതെന്നും പ്രഥമദൃഷ്ട്യാ കോടതിക്ക് ബോധ്യപ്പെട്ടു.
തന്റെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്താതിന്റെ പകയാണ് ഗണേശിന്റെ വൈരാഗ്യത്തിന് കാരണം. സരിത കമ്മീഷന്‍ മുമ്പാകെ ഹാജരാക്കിയ കത്തിലെ നാല് പേജുകള്‍ പിന്നീട് കൂട്ടിച്ചേര്‍ത്തതാണെന്നും ഇക്കാര്യം ചൂണ്ടിക്കാണിച്ച് മുന്‍ സര്‍ക്കാര്‍ അഭിഭാഷകന്‍ സുധീര്‍ജേക്കബ് അഡ്വ. ജോളി അലക്സ് വഴി നല്‍കിയ സ്വകാര്യ അന്യായത്തിലാണ് കോടതിവിധി.
പത്തനംതിട്ട ജയില്‍ സൂപ്രണ്ട് വിശ്വനാഥക്കുറുപ്പിന്റെ സാന്നിധ്യത്തില്‍ 21 പേജുള്ള കത്താണ് സരിത അവരുടെ അഭിഭാഷകന്‍ ഫെനിബാലകൃഷ്ണന് നല്‍കുന്നത്.
എന്നാല്‍ നാല് പേജുകൂടി കൂട്ടിച്ചേര്‍ത്താണ് സോളാര്‍ കമ്മീഷന്‍ മുമ്പാകെ ഹാജരാക്കിയത്. ഈ നാലു പേജിലാണ് ഉമ്മന്‍ചാണ്ടിക്കെതിരെയും ലൈംഗീക ആരോപണങ്ങള്‍ ഉള്ളത്. ഇത് ഗണേശ്കുമാറിന്റെ ഗുഢാലോചനയെത്തുടര്‍ന്നാണന്നാണ് ആരോപണം. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, അഡ്വ.ഫെനിബാലകൃഷ്ണന്‍, ജയില്‍ സൂപ്രണ്ട്് അടക്കം നിരവധിപേരെ വിസ്തരിച്ചശേഷമാണ് കോടതി പ്രഥമദൃഷ്ട്യാ കേസ്സുണ്ടെന്ന് തീരുമാനത്തിലെത്തിയത്.

 

Similar Articles

Comments

LEAVE A REPLY

Please enter your comment!
Please enter your name here

Advertisment

Most Popular

ഫിഫ ലോകകപ്പ്: ഇന്നു മുതല്‍ ടിക്കറ്റെടുക്കാം

ദോഹ: ലോകകപ്പ് പോരാട്ടത്തിലേക്കുള്ള കാത്തിരിപ്പുദിനങ്ങള്‍ രണ്ടു മാസത്തിലും താഴെയെത്തിയതിനു പിന്നാലെ മാച്ച്‌ ടിക്കറ്റുകള്‍ സ്വന്തമാക്കാന്‍ ആരാധകര്‍ക്ക് ഇന്നു മുതല്‍ അവസരം. അവസാനഘട്ടമായ ലാസ്റ്റ് മിനിറ്റ് സെയില്‍ ഖത്തര്‍ സമയം ഉച്ച 12 മണിയോടെ ആരംഭിക്കും....

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും കുറവ്

കോഴിക്കോട്: സംസ്ഥാനത്ത് സ്വര്‍ണ വില വീണ്ടും കുറഞ്ഞു. പവന് 320 രൂപ കുറഞ്ഞ് 36,640 രൂപയായി. ഗ്രാമിന് 40 രൂപ താഴ്ന്ന് 4,580 രൂപ‍യിലാണ് വ്യാപാരം നടക്കുന്നത്. തിങ്കളാഴ്ച 36,960 രൂപയായിരുന്നു ഒരു പവന്‍...

ലോകത്തിലാദ്യമായി വിദേശ രാജ്യങ്ങളില്‍ നിന്ന് എത്തുന്നവര്‍ക്ക് ഹൗസ് ബോട്ടില്‍ ചികിത്സ ഒരുക്കി ആസ്റ്റര്‍ മെഡ്‌സിറ്റി

ലോക ടൂറിസം ദിനത്തില്‍ ആരോഗ്യരംഗത്ത് പുത്തന്‍ ആശയവുമായി ആസ്റ്റര്‍ മെഡ്‌സിറ്റി കൊച്ചി, സെപ്റ്റംബർ 26,2022: ഈ വർഷത്തെ ടൂറിസം ദിനത്തോടനുബന്ധിച്ച് പുതിയ ഉദ്യമത്തിന് തുടക്കം കുറിക്കുകയാണ് ആസ്റ്റർ മെഡ്സിറ്റി. മെഡിക്കൽ ടൂറിസത്തിന് ഏറെ പ്രാധാന്യം...