കൂനൂര്‍ ഹെലികോപ്‌റ്റര്‍ അപകടകാരണം പൈലറ്റിന്റെ പിഴവ്‌

ന്യൂഡല്‍ഹി: സംയുക്‌ത സേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്തിന്റെ മരണത്തിടയാക്കിയ ഹെലികോപ്‌ടര്‍ അപകടത്തിന്റെ കാരണം പൈലറ്റിന്റെ പിഴവാണൈന്നു സേനാവൃത്തങ്ങള്‍.

തമിഴ്‌നാട്ടിലെ സുലൂര്‍ വ്യോമസേനാ താവളത്തില്‍നിന്നു ഊട്ടിയിലേക്കുള്ള യാത്രയ്‌ക്കിടെ കൂനൂരിലാണ്‌ ജനറല്‍ റാവത്തും ഭാര്യ മധുലികയും മറ്റു 12 പേരും സഞ്ചരിച്ച മി 17 വി5 ഹെലികോപ്‌ടര്‍ തകര്‍ന്നു വീണത്‌.
വ്യോമയാന ഭാഷയില്‍ “കണ്‍ട്രോള്‍ഡ്‌ ഫ്‌ളൈറ്റ്‌ ഇന്റൂ ടെറെയ്‌ന്‍” അഥവാ സിഫിറ്റ്‌ എന്ന അവസ്‌ഥയ്‌്ക്കുശേഷം ദുരന്തമുണ്ടാവുകയായിരുന്നുവെന്നാണ്‌ ബന്ധപ്പെട്ട വൃത്തങ്ങള്‍ പറയുന്നത്‌. പൈലറ്റിന്റെ സമ്ബൂര്‍ണ നിയന്ത്രണത്തിലിരിക്കേ മറ്റൊരു പ്രതലത്തിലേക്കോ വെള്ളത്തിലേക്കോ മറ്റൊരു തടസവസ്‌തുവിലേക്കോ അബദ്ധത്തില്‍ പറന്നുകയറുന്നതിനെയാണ്‌ “സിഫിറ്റ്‌” എന്നു പറയുന്നത്‌. ഇന്റര്‍നാഷണല്‍ എയര്‍ ട്രാന്‍സ്‌പോര്‍ട്ട്‌ അസോസിയേഷന്‍ (അയാട്ട) പറയുന്നതനുസരിച്ച്‌ നിയന്ത്രണം നഷ്‌ടമായി എന്നതിന്റെ സൂചനപോലുമില്ലാതെ മറ്റൊരു പ്രതലത്തിലേക്ക്‌ ഇടിച്ചുകയറിയുണ്ടാകുന്ന അപകടങ്ങളാണ്‌ ഈ വിഭാഗത്തില്‍ വരുന്നത്‌.
അപകടം നടക്കുമ്ബോള്‍ മേഘാവൃതമായ അന്തരീക്ഷമായിരുന്നുവെന്നും പല ഉയര്‍ന്ന സൈനിക ഉദ്യോഗസ്‌ഥരും അങ്ങേയറ്റം സുരക്ഷിതം എന്നുവിശേഷിപ്പിച്ച കോപ്‌ടറിന്‌ അപകടസമയത്ത്‌ തകരാര്‍ ഒന്നും ഉണ്ടായിരുന്നില്ല എന്നും വ്യക്‌തമാണ്‌. അപകടത്തില്‍ ജനറലിനും ഭാര്യയ്‌ക്കുമൊപ്പം മറ്റു 12 പേരും കൊല്ലപ്പെട്ടിരുന്നു. സംഭവത്തെക്കുറിച്ച്‌ എയര്‍ മാര്‍ഷല്‍ മാനവേന്ദ്ര സിങ്ങിന്റെ നേതൃത്വത്തില്‍ സംയുക്‌ത സേനാ തലത്തിലുള്ള അന്വേഷണമാണ്‌ നടന്നത്‌.

Similar Articles

Comments

LEAVE A REPLY

Please enter your comment!
Please enter your name here

Advertisment

Most Popular

ഫിഫ ലോകകപ്പ്: ഇന്നു മുതല്‍ ടിക്കറ്റെടുക്കാം

ദോഹ: ലോകകപ്പ് പോരാട്ടത്തിലേക്കുള്ള കാത്തിരിപ്പുദിനങ്ങള്‍ രണ്ടു മാസത്തിലും താഴെയെത്തിയതിനു പിന്നാലെ മാച്ച്‌ ടിക്കറ്റുകള്‍ സ്വന്തമാക്കാന്‍ ആരാധകര്‍ക്ക് ഇന്നു മുതല്‍ അവസരം. അവസാനഘട്ടമായ ലാസ്റ്റ് മിനിറ്റ് സെയില്‍ ഖത്തര്‍ സമയം ഉച്ച 12 മണിയോടെ ആരംഭിക്കും....

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും കുറവ്

കോഴിക്കോട്: സംസ്ഥാനത്ത് സ്വര്‍ണ വില വീണ്ടും കുറഞ്ഞു. പവന് 320 രൂപ കുറഞ്ഞ് 36,640 രൂപയായി. ഗ്രാമിന് 40 രൂപ താഴ്ന്ന് 4,580 രൂപ‍യിലാണ് വ്യാപാരം നടക്കുന്നത്. തിങ്കളാഴ്ച 36,960 രൂപയായിരുന്നു ഒരു പവന്‍...

ലോകത്തിലാദ്യമായി വിദേശ രാജ്യങ്ങളില്‍ നിന്ന് എത്തുന്നവര്‍ക്ക് ഹൗസ് ബോട്ടില്‍ ചികിത്സ ഒരുക്കി ആസ്റ്റര്‍ മെഡ്‌സിറ്റി

ലോക ടൂറിസം ദിനത്തില്‍ ആരോഗ്യരംഗത്ത് പുത്തന്‍ ആശയവുമായി ആസ്റ്റര്‍ മെഡ്‌സിറ്റി കൊച്ചി, സെപ്റ്റംബർ 26,2022: ഈ വർഷത്തെ ടൂറിസം ദിനത്തോടനുബന്ധിച്ച് പുതിയ ഉദ്യമത്തിന് തുടക്കം കുറിക്കുകയാണ് ആസ്റ്റർ മെഡ്സിറ്റി. മെഡിക്കൽ ടൂറിസത്തിന് ഏറെ പ്രാധാന്യം...