കൂനൂര്‍ ഹെലിക്കോപ്റ്റര്‍ ദുരന്തത്തെ അതിജീവിച്ച ക്യാപ്റ്റന്‍ വരുണ്‍ സിംഗിന്റെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്ന് കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മയ്. വരുണ്‍ സിംഗ് മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്നും ശുഭസൂചനയെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചതായും അദ്ദേഹം പറഞ്ഞു.
ആശുപത്രിയിലെത്തി ബസവരാജ് ബൊമ്മയ് ഡോക്ടര്‍മാരുമായി കൂടിക്കാഴ്ച നടത്തി. നിലവില്‍ ബെംഗളൂരുവിലെ കമാന്‍ഡ് ആശുപത്രിയില്‍ വിദഗ്ധ ഡോക്ടര്‍മാരുടെ നിരീക്ഷണത്തില്‍ കഴിയുന്ന ക്യാപ്റ്റന്‍ വരുണ്‍ സിംഗ് ജീവന് രക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെയാണ് ജീവന് നിലനിര്‍ത്തുന്നത്.
സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്തിനെ സ്വീകരിക്കാനായാണ് വരുണ്‍ സിംഗ് സുലൂരിലേക്ക് പോയത്. കഴിഞ്ഞ വര്‍ഷം ഒരു അപകടത്തില്‍ നിന്നും അത്ഭുതകരമായാണ് അദ്ദേഹം രക്ഷപ്പെട്ടത്. സ്വാതന്ത്രദിനത്തില്‍ ശൗര്യചക്ര നല്കി വരുണ്‍സിങിന്റെ ധീരതയേയും കഴിവിനെയും രാജ്യം ആദരിച്ചിരുന്നു.