കോപ്പ അമേരിക്ക: പരാ​​ഗ്വേയ്ക്കെതിരെ അര്‍ജന്റീനക്ക് ജയം

റിയോ ഡി ജനീറോ:കോപ്പ അമേരിക്ക ഫുട്ബോള്‍ ടൂര്‍ണമെന്റില്‍ പരാ​​ഗ്വേയ്ക്കെതിരെ അര്‍ജന്റീനക്ക് ജയം ഏകപക്ഷീയമായ ഒറു ​ഗോളിനായിരുന്നു പരാഗ്വയ്ക്കെതിരെ അര്‍ജന്‍റീനയുടെ ജയം. പത്താംമിനുറ്റില്‍ പാപ്പു ഗോമസ് ആണ് അര്‍ജന്‍റീനയുടെ വിജയ ഗോള്‍ നേടിയത്.മെ​സി തു​ട​ങ്ങി​വെ​ച്ച ഒ​രു മു​ന്നേ​റ്റ​മാ​ണ് ഗോ​ളി​ല്‍ ക​ലാ​ശി​ച്ച​ത്. മെ​സി​യി​ല്‍ നി​ന്ന് പ​ന്ത് ല​ഭി​ച്ച ഏ​യ്ഞ്ച​ല്‍ ഡി ​മ​രി​യ​യു​ടെ അ​ള​ന്നു​മു​റി​ച്ച പാ​സ് ഗോ​മ​സ് കൃ​ത്യ​മാ​യി ഫി​നി​ഷ് ചെ​യ്തു. മ​ത്സ​ര​ത്തി​ല്‍ പാ​ര​ഗ്വാ​യ്ക്ക് നി​ര​വ​ധി അ​വ​സ​ര​ങ്ങ​ള്‍ സൃ​ഷ്ടി​ക്കാ​നാ​യെ​ങ്കി​ലും ഫി​നി​ഷിം​ഗി​ലെ പി​ഴ​വ് അ​വ​ര്‍​ക്ക് തി​രി​ച്ച​ടി​യാ​യി.

ഗ്രൂപ്പില്‍ മൂന്ന് കളിയില്‍ രണ്ട് ജയവും ഒരു സമനിലയും അടക്കം ഏഴ് പോയിന്‍റ് നേടിയ അര്‍ജന്‍റീന ഇതോടെ ക്വാര്‍ട്ടര്‍ ഉറപ്പിച്ചു. ബൊളീവിയക്കെതിരെ ജൂണ്‍ 29നാണ് അര്‍ജന്‍റീനയുടെ അവസാന ഗ്രൂപ്പ് മത്സരം. മെസ്സി അഗ്യൂറോ, ഡിമരിയ എന്നിവരെ ഒന്നിച്ച്‌ ആദ്യ ഇലവനില്‍ ഉള്‍പ്പെടുത്തിയായിരുന്നു അര്‍ജന്‍റീന ഇറങ്ങിയത്.

തോല്‍വി അറിയാതെ പതിനാറാം മത്സരമാണ് പരാ​ഗ്വേയ്ക്കെതിരെ അര്‍ജന്റീന പൂര്‍ത്തിയാക്കിയത്. പരസ്പരം മത്സരിച്ച കഴിഞ്ഞ അഞ്ച് കളികളില്‍ അര്‍ജന്റീനക്കെതിരെ പരാ​ഗ്വേയുടെ ആദ്യ തോല്‍വിയാണിത്. ആദ്യ മത്സരത്തില്‍ ചിലിയോട് സമനില വഴങ്ങിയ അര്‍ജന്റീന കഴിഞ്ഞ മത്സരത്തില്‍ യുറു​ഗ്വേയെയും ഏകപക്ഷീയമായ ഒരു ​ഗോളിനാണ് മറികടന്നത്.

Similar Articles

Comments

LEAVE A REPLY

Please enter your comment!
Please enter your name here

Advertisment

Most Popular

ഡിമെൻഷ്യയെ അറിയുക, അൽഷിമേഴ്സിനെ മനസ്സിലാക്കാം.

വിവരങ്ങൾക്ക് കടപ്പാട്: ഡോ. ശ്രീവിദ്യ എൽ കെ,കൺസൾട്ടന്റ് ന്യൂറോളജിസ്റ്റ് ആസ്റ്റർ മിംസ്, കോഴിക്കോട് 2005 ൽ ബ്ലസി സംവിധാനം ചെയ്ത തന്മത്ര എന്ന സിനിമയിൽ മോഹൻലാൽ അവതരിപ്പിച്ച കഥാപാത്രത്തിലൂടെയായിരിക്കും വലിയ വിഭാഗം മലയാളികളും ഒരു പക്ഷേ...

‘ഞാന്‍ ആരെയും തെറി പറഞ്ഞിട്ടില്ല; അപമാനിച്ചതിന് മറുപടി കൊടുത്തു’: ശ്രീനാഥ് ഭാസി

യൂട്യൂബ് ചാനല്‍ അവതാരകയോട് മോശമായി സംസാരിച്ച സംഭവത്തില്‍ പ്രതികരണവുമായി ശ്രീനാഥ് ഭാസി. താന്‍ ആരെയും തെറിവിളിച്ചിട്ടില്ല, തന്നോട് മോശമായി പെരുമാറിയപ്പോള്‍ സാധാരണ മനുഷ്യന്‍ എന്ന നിലയില്‍ നടത്തിയ പ്രതികരണമാണെന്ന് ശ്രീനാഥ് ഭാസി പറഞ്ഞു. ചട്ടമ്ബി...

ഓ​സ്ട്രേ​ലി​യ​യ്ക്ക് എ​ട്ടി​ന്‍റെ പ​ണി; ട്വ​ന്‍റി-20​യി​ല്‍ ഇ​ന്ത്യ​ക്ക് ആ​റ് വി​ക്ക​റ്റ് ജ​യം

നാ​ഗ്പു​ര്‍: ര​ണ്ടാം ട്വ​ന്‍റി-20 ക്രി​ക്ക​റ്റി​ല്‍ ഓ​സ്ട്രേ​ലി​യ​യ്ക്ക് എ​ട്ടി​ന്‍റെ പ​ണി​കൊ​ടു​ത്ത് ഇ​ന്ത്യ. മ​ഴ​യെ തു​ട​ര്‍​ന്ന് എ​ട്ട് ഓ​വ​റാ​ക്കി ചു​രു​ക്കി​യ മ​ത്സ​ര​ത്തി​ല്‍ ഇ​ന്ത്യ ആ​റ് വി​ക്ക​റ്റ് ജ​യം സ്വ​ന്ത​മാ​ക്കി. ഇ​തോ​ടെ മൂ​ന്ന് മ​ത്സ​ര പ​ര​ന്പ​ര 1-1ല്‍ ​എ​ത്തി....