കോപ അമേരിക്ക: അര്‍ജന്റീന ചിലി മത്സരം സമനിലയില്‍

ബ്രസീലിയ: കോപ അമേരിക്ക ഗ്രൂപ്പ് ബിയിലെ ആദ്യ മത്സരത്തില്‍ അര്‍ജന്റീനയും ചിലിയും സമനിലയില്‍ പിരിഞ്ഞു. മത്സരത്തിന്റെ ആദ്യ പകുതില്‍ സൂപ്പര്‍താരം ലയണല്‍ മെസ്സിയുടെ മനോഹരമായ ഫ്രീകിക്ക് ഗോളില്‍ അര്‍ജന്റീന മുന്നിലെത്തിയെങ്കിലും 57-ാം മിനിറ്റില്‍ മരിയോ വര്‍ഗാസിലൂടെ ചിലി ഒപ്പമെത്തുകയായിരുന്നു. നിരവധി ഗോളവസരങ്ങള്‍ സൃഷ്ടിച്ച അര്‍ജന്റീനയ്ക്ക് മത്സരത്തില്‍ മുന്‍‌തൂക്കം ഉണ്ടായിരുന്നെങ്കിലും പന്ത് ലക്ഷ്യത്തിലെത്തിക്കാന്‍ കഴിഞ്ഞില്ല.

4-3-3 ഫോര്‍മേഷനില്‍ കളിതുടങ്ങിയ അര്‍ജന്റീന ആദ്യ പകുതിയില്‍ പന്തടക്കത്തിലും അവസരങ്ങള്‍ സൃഷ്ടിക്കുന്നതിലും മുന്നില്‍ നിന്നെങ്കിലും ലൗട്ടരോ മാര്‍ട്ടിനെസ് ഒന്നിലേറെ അവസരങ്ങള്‍ പാഴാക്കി. മത്സരത്തിന്റെ 33-ാം മിനിറ്റില്‍ ചിലി ബോക്സിനു തൊട്ടു പുറത്തു ലഭിച്ച ഫ്രീ കിക്ക് ലയണല്‍ മെസ്സി മനോഹരമായി പന്ത് വലയിലെത്തിച്ചതോടെ അര്‍ജന്റീന ലീഡ് നേടി.

രണ്ടാം പകുതിയുടെ തുടക്കത്തില്‍ അര്‍ജന്റീന സമ്മര്‍ദ്ദം ചെലുത്തി കളിച്ചെങ്കിലും 57-ാം മിനിറ്റില്‍ പെനാല്‍ട്ടി വഴങ്ങിയത് തിരിച്ചടിയായി. വിദാല്‍ എടുത്ത പെനാല്‍ട്ടി കിക്ക് അര്‍ജന്റീന കീപ്പര്‍ മര്‍ട്ടിനസ് തടഞ്ഞെങ്കിലും ക്രോസ് ബാറില്‍ തട്ടി ഉയര്‍ന്ന പന്ത് വര്‍ഗാസ് വലയില്‍ എത്തിച്ചു.

Similar Articles

Comments

LEAVE A REPLY

Please enter your comment!
Please enter your name here

Advertisment

Most Popular

മണിപ്പുര്‍ മണ്ണിടിച്ചിലില്‍ മരണം 81 ആയി

മണിപ്പുരില്‍ വ്യാഴാഴ്ച പുലര്‍ച്ചെയുണ്ടായ ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ എണ്ണം 81 ആയി. 55 പേരെ ഇനിയും കണ്ടെത്താനുണ്ട്. ടൊറിട്ടോറിയല്‍ ആര്‍മി ജവാന്മാരുള്‍പ്പടെ 18 പേരെ രക്ഷപ്പെടുത്തി. മുഖ്യമന്ത്രി എന്‍ ബീരേന്‍ സിങാണ് ഇക്കാര്യം മാധ്യമങ്ങളെ...

മുഖ്യമന്ത്രിക്കെതിരായ ഗൂഢാലോചന കേസില്‍ പ്രത്യേക പൊലീസ് സംഘം പി സി ജോര്‍ജിനെ ഇന്ന് ചോദ്യം ചെയ്യും

തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരായ ഗൂഢാലോചന കേസില്‍ ഇന്ന് പ്രത്യേക പൊലീസ് സംഘം മുന്‍ എംഎല്‍എ പി സി ജോര്‍ജിനെ ചോദ്യം ചെയ്യും. 11 മണിക്ക് തിരുവനന്തപുരത്ത് ഹാജരാകണമെന്നാവശ്യപ്പെട്ട് പൊലീസ് ജോര്‍ജിന് നോട്ടീസ് നല്‍കിയിരുന്നു. ഇന്ന് ഹാജരാകാമെന്നാണ് പിസി...

ആള്‍ട്ട്‌ന്യൂസ് സഹസ്ഥാപകന്‍ മുഹമ്മദ് സുബൈറിനെതിരേ കൂടുതല്‍ കുറ്റങ്ങള്‍ ചുമത്തി ഡല്‍ഹി പോലിസ്

ന്യൂഡല്‍ഹി:ആള്‍ട്ട്‌ന്യൂസ് സഹസ്ഥാപകന്‍ മുഹമ്മദ് സുബൈറിനെതിരെ കൂടുതല്‍ കുറ്റങ്ങള്‍ ചുമത്തി ഡല്‍ഹി പോലിസ്.തെളിവു നശിപ്പിക്കല്‍, ഗൂഢാലോചന, വിദേശ സംഭാവനാ ചട്ടത്തിന്റെ ലംഘനം എന്നീ കുറ്റങ്ങളാണ് എഫ്‌ഐആറില്‍ കൂട്ടിച്ചേര്‍ത്തത്.   ഐപിസി 201, 120 ബി വകുപ്പുകളാണ് സുബൈറിനെതിരെ...