കോപ്പ അമേരിക്ക; ഫൈനലുറപ്പിക്കാന്‍ ബ്രസീല്‍; സെമിയിൽ എതിരാളി പെറു

കോപ്പാ അമേരിക്ക സെമി പോരാട്ടങ്ങള്‍ക്ക് നാളെ തുടക്കം. ആദ്യ സെമിയില്‍ നിലവിലെ ചാമ്പ്യന്മാരായ ബ്രസീല്‍ പെറുവിനെ നേരിടും. ഒ​രി​ക്ക​ല്‍ കൂ​ടി വ​ന്‍​ക​ര​യി​ലെ രാ​ജാ​ക്ക​ന്മാ​രാ​വാ​ന്‍ ഫൈ​ന​ല്‍ ടി​ക്ക​റ്റ്​ ഉ​ന്ന​മി​ട്ടാ​ണ്​ നെ​യ്​​മ​റും സം​ഘ​വും ഇ​റ​ങ്ങു​ന്ന​ത്. റിയോ ഡി ജനെയ്‌റോയെന്ന ബ്രസീലിന്റെ തട്ടകത്തില്‍ വമ്പൻ ജയത്തില്‍ കുറഞ്ഞൊന്നും ആരാധകരും പ്രതീക്ഷിക്കുന്നില്ല.

പ്ര​തി​രോ​ധ​ത്തി​ലും ആ​ക്ര​മ​ണ​ത്തി​നും പേ​രു​കേ​ട്ട കാ​ന​റി​പ്പ​ട​ത​ന്നെ​യാ​ണ്​ മ​ത്സ​ര​ത്തി​ലെ ഫേ​വ​റി​റ്റു​ക​ള്‍. ഗ്രൂപ്പ് ബിയിലെ ചാമ്പ്യന്മാരായിരുന്നു ബ്രസീല്‍. ഗ്രൂപ്പിലെ രണ്ടാം സ്ഥാനത്തായിരുന്നു പെറു. രണ്ട് ജയം നേടിയപ്പോള്‍ ഓരോ സമനിലയും തോല്‍വിയുമാണ് പെറു ഗ്രൂപ്പില്‍ നേടിയത്. ഗ്രൂപ്പില്‍ ബ്രസീലുമായി ഏറ്റുമുട്ടിയപ്പോള്‍ എതിരില്ലാത്ത നാല് ഗോളിന് പെറുവിനെ തകര്‍ത്തിരുന്നു. ഇത് സെമിയിലും ബ്രസീലിന് ആത്മവിശ്വാസം നല്‍കും.

പെറുവിനെതിരേ മികച്ച റെക്കോഡാണ് ബ്രസീലിനുള്ളത്. നേര്‍ക്കുനേര്‍ എത്തുന്ന മത്സരങ്ങളില്‍ 3.1 ആണ് ടീമിന്റെ വിജയ ശരാശരി. സമീപകാലത്തൊന്നും ബ്രസീലിനെ വീഴ്ത്താന്‍ പെറുവിനായിട്ടില്ല. ഈ കണക്കുകളെല്ലാം ബ്രസീലിന് അനുകൂലമാണെങ്കിലും ഫുട്‌ബോളില്‍ മുന്‍ വിധികള്‍ക്ക് സ്ഥാനമില്ല.

Similar Articles

Comments

LEAVE A REPLY

Please enter your comment!
Please enter your name here

Advertisment

Most Popular

മണിപ്പുര്‍ മണ്ണിടിച്ചിലില്‍ മരണം 81 ആയി

മണിപ്പുരില്‍ വ്യാഴാഴ്ച പുലര്‍ച്ചെയുണ്ടായ ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ എണ്ണം 81 ആയി. 55 പേരെ ഇനിയും കണ്ടെത്താനുണ്ട്. ടൊറിട്ടോറിയല്‍ ആര്‍മി ജവാന്മാരുള്‍പ്പടെ 18 പേരെ രക്ഷപ്പെടുത്തി. മുഖ്യമന്ത്രി എന്‍ ബീരേന്‍ സിങാണ് ഇക്കാര്യം മാധ്യമങ്ങളെ...

മുഖ്യമന്ത്രിക്കെതിരായ ഗൂഢാലോചന കേസില്‍ പ്രത്യേക പൊലീസ് സംഘം പി സി ജോര്‍ജിനെ ഇന്ന് ചോദ്യം ചെയ്യും

തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരായ ഗൂഢാലോചന കേസില്‍ ഇന്ന് പ്രത്യേക പൊലീസ് സംഘം മുന്‍ എംഎല്‍എ പി സി ജോര്‍ജിനെ ചോദ്യം ചെയ്യും. 11 മണിക്ക് തിരുവനന്തപുരത്ത് ഹാജരാകണമെന്നാവശ്യപ്പെട്ട് പൊലീസ് ജോര്‍ജിന് നോട്ടീസ് നല്‍കിയിരുന്നു. ഇന്ന് ഹാജരാകാമെന്നാണ് പിസി...

ആള്‍ട്ട്‌ന്യൂസ് സഹസ്ഥാപകന്‍ മുഹമ്മദ് സുബൈറിനെതിരേ കൂടുതല്‍ കുറ്റങ്ങള്‍ ചുമത്തി ഡല്‍ഹി പോലിസ്

ന്യൂഡല്‍ഹി:ആള്‍ട്ട്‌ന്യൂസ് സഹസ്ഥാപകന്‍ മുഹമ്മദ് സുബൈറിനെതിരെ കൂടുതല്‍ കുറ്റങ്ങള്‍ ചുമത്തി ഡല്‍ഹി പോലിസ്.തെളിവു നശിപ്പിക്കല്‍, ഗൂഢാലോചന, വിദേശ സംഭാവനാ ചട്ടത്തിന്റെ ലംഘനം എന്നീ കുറ്റങ്ങളാണ് എഫ്‌ഐആറില്‍ കൂട്ടിച്ചേര്‍ത്തത്.   ഐപിസി 201, 120 ബി വകുപ്പുകളാണ് സുബൈറിനെതിരെ...