സാവോ പോളോ: കോപ അമേരിക്ക ടൂര്‍ണമെന്റുമായി ബന്ധപ്പെട്ട 82 പേര്‍ക്ക് കോവിഡ് ബാധിച്ചുവെന്ന് ബ്രസീല്‍. കഴിഞ്ഞ ദിവസം 16 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചതെന്നും ബ്രസീല്‍ അറിയിച്ചു.
വെള്ളിയാഴ്ച 6926 ടെസ്റ്റുകളാണ് നടത്തിയത്. 10 ടീമുകളിലായി 37 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കളിക്കാരുടേയും ടീം ജീവനക്കാരുടെയും എണ്ണം ഉള്‍പ്പടെയാണിത്. ഇതിന് പുറമേ ടൂര്‍ണമെന്റിനായി പ്രവര്‍ത്തിക്കുന്ന 45ഓളം തൊഴിലാളികള്‍ക്കും രോഗബാധയുണ്ടായി.
ടൂര്‍ണമെന്റ് നടക്കുന്ന റിയോ ഡി ജനീറോ, ബ്രസീലിu, ക്യൂയിബ, ഗോയിനിയ എന്നിവിടങ്ങളിലെല്ലാം രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ലോകത്ത് ഏറ്റവും കൂടുതല്‍ കോവിഡ് മരണങ്ങള് നടന്നത് ബ്രസീലിലാണ്. കഴിഞ്ഞ ദിവസം ഒരു ലക്ഷത്തിനടുത്ത് ആളുകള്‍ക്ക് ബ്രസീലില്‍ കോവിഡ് സ്ഥിരീകരിച്ചിരുന്നു.