അഴിമതി ആരോപണത്തെ തുടര്‍ന്ന് ഭാരത് ബയോടെക്കില്‍ നിന്ന കൊവാക്സിന് വാങ്ങാനുള്ള ബ്രസീല്‍ സര്‍ക്കാരിന്റെ കരാര്‍ നടപടികല്‍ നിറുത്തിവെയ്്ക്കാന് തീരുമാനം. 2.4 കോടി ഡോളര്‍ ചിലവില്‍ 20 ദശലക്ഷം ഡോസ് വാക്സിന് വാങ്ങാനുള്ള ഇടപാടില്‍ ക്രമക്കേടുണ്ടെന്നും ഇതില്‍ ബ്രസീല്‍ പ്രസിഡന്റ് ജയിര്‍ ബോള്‍സൊനാരോയ്ക്ക് മുഖ്യ പങ്കുണ്ടെന്നുമാണ് പ്രതിപക്ഷ കക്ഷികളുടെ ആരോപണം. ഉയര്‍ന്ന വില നല്‍കിയാണ് വാക്സിന് വാങ്ങുന്നതെന്ന ആരോപണമാണ് കരാറിനെതിരെ പ്രധാനമായും ഉയരുന്നത്. കരാറിനെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ പ്രതിഷേധം ശക്തമാക്കുകയും മൂന്നു സെനറ്റര്‍മാര്‍ സുപ്രീംകോടതിയെ സമീപിക്കുകയും ചെയ്തിരുന്നു.
ഇതിന് പിന്നാലെയാണ് ബ്രസീല്‍ ആരോഗ്യമന്ത്രി മാഴ്സെലോ ക്വിയിറോഗ കരാര്‍ റദ്ദാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതായി അറിയിച്ചത്. ആരോപണത്തെ തുടര്‍ന്ന് സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ത്യന്‍ കമ്പനിയായ ഭാരത് ബയോടെക്കില്‍ നിന്ന് രണ്ട് കോടി ഡോസ് കൊവാക്സിന് ആണ് ബ്രസീല്‍ സര്‍്കാര്‍ തീരുമാനിച്ചിരുന്നത്. ഫെബ്രുവരി മാസത്തിലാണ് ഭാരത് ബയോടെക്കും ബ്രസീലും തമ്മില്‍ കൊവാക്സിന് ഇറക്കുമതി ചെയ്യാനുള്ള കരാറില്‍ ഒപ്പിട്ടത്. എന്നാല്‍ കരാര്‍ പ്രകാരമുള്ള വാക്സിന് ഇതുവരെ ബ്രസീലില്‍ എത്തിയിട്ടില്ല. ഇതിനു പിന്നാലെയാണ് കരാറിനെച്ചൊല്ലി അഴിമതി ആരോപണം ഉയരുന്നത്.
അതേ സമയം, സംഭവത്തില്‍ വിശദീകരണവുമായികൊവാക്സിന്റെ നിര്‍മ്മാതാക്കളായ ഭാരത് ബയോടെക് രംഗത്തെത്തി. എല്ലാ നടപടി ക്രമങ്ങളും പാലിച്ചാണ് കരാറിലേര്‍പ്പെട്ടതെന്നും ബ്രസീലില്‍ നിന്ന് പണം സ്വീകരിക്കുകയോ വാക്സിന് വിതരണം തുടങ്ങുകയോ ചെയ്തിട്ടില്ലെന്നും ഭാരത് ബയോടെക് അറിയിച്ചു.