ബലാല്‍സംഗ കേസില്‍ തെഹല്‍ക്ക മുന്‍ എഡിറ്റര്‍ തരുണ്‍ തേജ് പാലിനെ കുറ്റവിമുക്തനാക്കി. ഗോവയിലെ വിചരണക്കോടതിയാണ് തരുണ്‍ തേജ് പാലിനെ മോചിപ്പിച്ചത് .ജൂനിയറായ സഹപ്രവര്‍ത്തകയെ ലിഫ്റ്റില്‍ വെച്ച് ബലാല്‍സംഗം ചെയ്തു എന്നായിരുന്നു തേജ് പാലിനെതിരായ കേസ്.
2013 നവംബര്‍ ഏഴിനായിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്. ഗോവയിലെ ഗ്രാന്‍ഡ് ഹയാത്ത് ഹോട്ടലില്‍ വെച്ച് ന്യൂസ് മാഗസിന് ഫെസ്റ്റിവെലിനിടെയായിരുന്നു അതിക്രമം .
തേജ്പാല്‍ ആവശ്യപ്പെട്ടതനുസരിച്ച് അടച്ചിട്ട കോടതിമുറിയിലായിരുന്നു വിചാരണ നടപടികള്‍ നടന്നത്. ലൈഗിക പീഡനം, തടഞ്ഞുവെക്കല്‍, ബലാല്‍സംഗം തുടങ്ങി എല്ലാ കേസുകളില്‍ നിന്നും തേജ് പാലിനെ കോടതി കുറ്റവിമുക്തനാക്കിയിട്ടുണ്ട്.