കോവാക്‌സിന് ലോകാരോഗ്യ സംഘടനയുടെ അനുമതി വൈകിയേക്കും

അനു പെരിങ്ങനാട് || SEPTEMBER 28,2021

 

ഇന്ത്യയിൽ വികസിപ്പിച്ച കോവിഡ് വാക്‌സിനായ കോവാക്‌സിന് അടിയന്തര ഉപയോ​ഗത്തിനുള്ള ലോകാരോഗ്യ സംഘടനയുടെ (ഡബ്ല്യു എച് ഒ) അനുമതി വൈകിയേക്കുമെന്ന് റിപോര്‍ടുകള്‍. കൂടുതല്‍ സാങ്കേതിക വിവരങ്ങള്‍ക്കായി ഹൈദരാബാദ് ആസ്ഥാനമായുള്ള കോവാക്‌സിന്‍ നിര്‍മാതാക്കളായ ഭാരത് ബയോടെകിനോട് ആരാഞ്ഞതോടെയാണ് വീണ്ടും വൈകുന്നത്. വിദേശത്ത് പഠിക്കുന്ന വിദ്യാര്‍ഥികള്‍ ഉള്‍പെടെയുള്ള ഇന്‍ഡ്യക്കാരെ ഇത് പ്രതികൂലമായി ബാധിക്കും.

കോവാക്സിന് ലോകാരോഗ്യ സംഘടനയുടെ അനുമതി ഈ മാസം ലഭിക്കുമെന്നായിരുന്നു പ്രതീക്ഷ. കോവാക്സിന്‍ അംഗീകാരത്തിന് ആവശ്യമായ എല്ലാ രേഖകളും സമര്‍പിച്ചതായി ഭാരത് ബയോടെക് നേരത്തെ അറിയിച്ചിരുന്നു. അതിനിടെയാണ് കൂടുതല്‍ വിശദീകരണം ലോകാരോഗ്യസംഘടനയുടെ പാനല്‍ വാക്സീന്‍ ഉത്പാദകരായ ഭാരത് ബയോടെകിനോട് തേടിയത്. ലോകാരോഗ്യ സംഘടനയുടെ അനുമതിയില്ലാത്തതിനാല്‍ ലോകമെമ്ബാടുമുള്ള മിക്ക രാജ്യങ്ങളും കോവാക്സിനെ അംഗീകരിച്ചിട്ടില്ല. ഈ കാലതാമസം വിദ്യാര്‍ഥികളെയും മെഡികല്‍ ടൂറിസ്റ്റുകളെയും ബിസിനസ് യാത്രക്കാരെയും വിദേശത്തേക്ക് പോകാന്‍ ആഗ്രഹിക്കുന്നവരെയും ബാധിക്കും.

ഇന്‍ഡ്യയില്‍ നിര്‍മിക്കുന്ന വാക്‌സിനുകളില്‍ സിറം ഇന്‍സ്റ്റിറ്റ്യൂട് ഓഫ് ഇന്‍ഡ്യ നിര്‍മിക്കുന്ന കോവിഷീല്‍ഡ് മാത്രമാണ് നിലവില്‍ ഡബ്ല്യൂ എച് ഒയുടെ പട്ടികയിലുള്ളത്. ഭാരത് ബയോടെകും ഐ സി എം ആറും ചേര്‍ന്നാണ് കോവാക്‌സിന്‍ നിര്‍മിക്കുന്നത്. നിലവില്‍ കോവാക്‌സിന് ഇന്‍ഡ്യയില്‍ അടിയന്തര ഉപയോഗത്തിന് അനുമതിയുണ്ട്. വിവിധ രാജ്യങ്ങളിലേക്ക് വാക്‌സിന്‍ കയറ്റുമതി ചെയ്തിട്ടുണ്ട്. എന്നാല്‍ ഡബ്ല്യു എച് ഒ അംഗീകരിക്കാത്തത് കൊണ്ട് വിദേശ രാജ്യങ്ങളിലേക്കുള്ള യാത്രകള്‍ക്കും മറ്റും കോവാക്സിനെ പരിഗണിച്ചിരുന്നില്ല. ഫൈസര്‍ ബയോണ്‍ടെക്, ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍, മോഡേണ, സിനോഫാം എന്നീ വാക്‌സിനുകള്‍ക്കാണ് ലോകാരോഗ്യ സംഘടന ഇതുവരെ അനുമതി നല്‍കിയിട്ടുള്ളത്.

Similar Articles

Comments

LEAVE A REPLY

Please enter your comment!
Please enter your name here

Advertisment

Most Popular

സ്തനാര്‍ബുദം ചികിത്സിച്ച് ഭേദമാക്കാം

ഡോ.രമ്യ ബിനേഷ് കൺസൽട്ടൻറ് ഗൈനക് ഓങ്കോ സർജറി, ആസ്റ്റർ വുമൺ ആൻഡ് ചിൽഡ്രൻ ഹോസ്പിറ്റൽ കോട്ടക്കൽ മലപ്പുറം സ്തനാര്‍ബുദം എളുപ്പത്തില്‍ തിരിച്ചറിയാവുന്നതാണെന്നറിയാത്തവര്‍, ഏറ്റവും ഫലപ്രദമായി ചികിത്സിച്ച് ഭേദമാക്കാവുന്നതാണെന്നറിയാത്തവര്‍, സ്തനാര്‍ബുദം തിരിച്ചറിയാനുള്ള മാര്‍ഗ്ഗങ്ങളെക്കുറിച്ചറിയാത്തവര്‍ പുതിയ കാലത്ത് വളരെ...

വടക്കഞ്ചേരി ബസ് അപകടം: മരണം ഒമ്ബത് ആയി, 12 പേര്‍ക്ക് ഗുരുതര പരിക്ക്

പാ​​​ല​​​ക്കാ​​​ട്: വടക്കഞ്ചേരിയില്‍ ​​​​കെ.എ​​​സ്.​​​ആ​​​ര്‍.​​​ടി.​​സി​​​ ​​​ബ​​​സി​​​ന് ​​​പി​​​ന്നി​​​ല്‍​​​ ​​​ടൂ​​​റി​​​സ്റ്റ് ​​​ബ​​​സ് ​​​ഇ​​​ടി​ച്ചു​ണ്ടായ അ​പ​ക​ട​ത്തി​ല്‍​ ​മരണം ഒമ്ബതായി. പാ​​​ല​​​ക്കാ​​​ട് ​​​വ​​​ട​​​ക്ക​​​ഞ്ചേ​​​രി​​​ ​​​അ​​​ഞ്ചു​​​മൂ​​​ര്‍​​​ത്തി​​​ ​​​മം​​​ഗ​​​ലം​​​ ​​​കൊ​​​ല്ല​​​ത്ത​​​റ​​​ ​​​ബ​​​സ്റ്റോ​​​പ്പി​​​ന് ​​​സ​​​മീ​​​പ​​​ത്ത് ​​​അര്‍ദ്ധരാത്രി​​​ 12.30​​​ ​​​ഓ​​​ടെ​​​യാ​​​ണ് ​​​സം​​​ഭ​​​വം.​​​ എറണാകുളം ​മു​​​ള​​​ന്തു​​​രു​​​ത്തി​​​ ​​​വെട്ടിക്കല്‍...

ആമിറിന്റെ ലാല്‍ സിങ് ഛദ്ദ നെറ്റ്ഫ്ളിക്സില്‍ എത്തി

വമ്ബന്‍ പ്രതീക്ഷകളുമായി തിയറ്ററില്‍ എത്തിയ ചിത്രമായിരുന്നു ആമിര്‍ ഖാന്റെ ലാല്‍ സിങ് ഛദ്ദ. ക്ലാസിക് സിനിമയായ ഫോറസ്റ്റ് ​ഗമ്ബിന്റെ റീമേക്കായി എത്തിയ ചിത്രത്തിന് വന്‍ പരാജയമാണ് നേരിടേണ്ടി വന്നത്. ബോക്സ് ഓഫിസില്‍ തകര്‍ന്നടിഞ്ഞതിനൊപ്പം ആമിര്‍...