കോവിഡിനെതിരെ കോവാക്സീന്‍ 81 ശതമാനം ഫലപ്രദമെന്ന് ഭാരത് ബയോടെക്; ജനിതക മാറ്റം സംഭവിച്ച വൈറസുകളിലും ഫലപ്രദം !

കോവിഡിനെതിരെ കോവാക്സീന്‍ 81 ശതമാനം ഫലപ്രദമെന്ന് ഭാരത് ബയോടെക്. ജനിതക മാറ്റം സംഭവിച്ച വൈറസുകളിലും ഫലപ്രദമാണെന്ന് മൂന്നാം ഘട്ട പരീക്ഷണം പൂര്‍ത്തിയായതോടെ തെളിഞ്ഞതായി അധികൃതര്‍ അറിയിച്ചു. മുന്‍പ് കോവിഡ് ബാധിക്കാത്ത, രണ്ട് ഡോസ് വാക്സീന്‍ സ്വീകരിച്ചവരിലാണ് 81 ശതമാനം ശതമാനം ഫലപ്രദമാണെന്ന് കണ്ടെത്തിയത്.

വാക്സീന്‍ പരീക്ഷണത്തില്‍ സുപ്രധാന നേട്ടം കൈവരിച്ചിരിക്കുന്നതായി ഭാരത് ബയോടെക് മാനേജിങ് ഡയറക്ടര്‍ ഡോ. കൃഷ്ണ എല്ല പറഞ്ഞു. വാക്സീന്റെ മൂന്ന് പരീക്ഷണ ഘട്ടങ്ങളും വിജയകരമായി പൂര്‍ത്തിയാക്കി. 27,000 പേരാണ് പരീക്ഷണത്തില്‍ പങ്കെടുത്തത്. ഇടയ്ക്കിടെ ജനിതക മാറ്റം സംഭവിക്കുന്ന വൈറസുകളിലും വാക്സീന്‍ ഫലപ്രദമാണെന്ന് തെളിഞ്ഞു.

നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി നടത്തിയ വിശകലനത്തിലും യുകെയില്‍ നിന്നെത്തിയ ജനിതകമാറ്റം സംഭവിച്ച വൈറസുകള്‍ക്കടക്കം വാക്സീന്‍ ഫലപ്രദമാണെന്നു കണ്ടെത്തി. യൂറോപ്യന്‍ രാജ്യങ്ങളടക്കം വാക്സീനില്‍ താല്‍പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ഹൈദരാബാദിലെ ഭാരത് ബയോടെക് ഫ്രഞ്ച് അംബാസഡര്‍ സന്ദര്‍ശിച്ചു. 20 ദശലക്ഷം ഡോസ് നല്‍കുന്നതിന് ബ്രസീലുമായി കഴിഞ്ഞ ആഴ്ച കമ്ബനി ഒപ്പുവച്ചെന്നും അദ്ദേഹം പറഞ്ഞു.

അടിയന്തര ഉപയോഗത്തിന് ഇന്ത്യ അനുമതി നല്‍കിയ വാക്സീനുകളില്‍ ഒന്നാണ് കോവാക്സീന്‍. ഓക്സ്ഫഡ് യൂണിവേഴ്സിറ്റിയും അസ്ട്രാസെനകയും ചേര്‍ന്ന് വികസിപ്പിച്ച്‌ പുണെ സീറം ഇന്‍സ്റ്റിറ്റ്യൂട്ട് ഉല്‍പാദിപ്പിക്കുന്ന കോവിഷീല്‍ഡ് ആണ് രണ്ടാമത്തേത്.

കോവിഷീല്‍ഡ് രണ്ട് ഡോസുകളും സ്വീകരിച്ചാല്‍ 70 ശതമാനമാണ് ഫലപ്രാപ്തി. മൂന്നു ഘട്ടമായുള്ള പരീക്ഷണം പൂര്‍ത്തിയാക്കാത്തതിനാല്‍ അടിയന്തര ഘട്ടത്തില്‍ നിയന്ത്രിത ഉപയോഗത്തിനുള്ള അനുമതിയാണ് കോവാക്സീന് നല്‍കിയിട്ടുള്ളത്.

Similar Articles

Comments

LEAVE A REPLY

Please enter your comment!
Please enter your name here

Advertisment

Most Popular

രാജ്യത്തെ കൊവിഡ് കേസുകളിൽ 23% വർധന, സജീവ കേസുകൾ ഒരു ലക്ഷത്തിനടുത്ത്

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 14,506 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസത്തേക്കാൾ 23 ശതമാനം വർധനവാണ് ഉണ്ടായിരിക്കുന്നത്. സജീവ കേസുകളുടെ എണ്ണം ഒരു ലക്ഷത്തിനടുത്തെത്തി. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 3.35...

നടി മീനയുടെ ഭർത്താവ് വിദ്യാസാഗർ അന്തരിച്ചു

പ്രശസ്ത നടി മീനയുടെ ഭർത്താവ് വിദ്യാസാഗർ അന്തരിച്ചു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ആയിരുന്നു അന്ത്യം. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അണുബാധ രൂക്ഷമായതിനെ തുടർന്ന് ശ്വാസകോശം മാറ്റിവയ്ക്കണമെന്ന് ഡോക്ടർമാർ...

സ്വപ്‌ന സുരേഷ് പ്രതിയായ ഗൂഡാലോചന കേസ്; പി സി ജോര്‍ജിനെ തിരുവനന്തപുരത്ത് ചോദ്യം ചെയ്യും

തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരായ ഗൂഡാലോചന കേസില്‍ മുന്‍ പൂഞ്ഞാര്‍ എം എല്‍ എ പി സി ജോര്‍ജിനെ ചോദ്യം ചെയ്യാനൊരുങ്ങി ക്രൈം ബ്രാഞ്ച്. ചോദ്യം ചെയ്യലിനായി വെള്ളിയാഴ്ച തിരുവനന്തപുരത്ത് ഹാജരാകാന്‍ നോട്ടീസ് നല്‍കും. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയെ...