COVID 19: കേരളത്തില്‍ നവംബര്‍ പതിനഞ്ചിന് ശേഷം സ്‌കൂളുകള്‍ തുറന്നേക്കും


തിരുവനന്തപുരം: COVID 19 വ്യാപനത്തെ തുടര്‍ന്ന് അടച്ചു പൂട്ടിയ സ്‌കൂളുകള്‍ ഉടന്‍ ഭാഗികമായി തുറന്നേക്കും. സ്‌കൂളുകള്‍ ഭാഗികമായി തുറക്കുന്ന കാര്യം സര്‍ക്കാരിന്റെ പരിഗണനയിലാണ്. നയപരമായ തീരുമാനമെടുത്താല്‍ ഈ മാസം പതിനഞ്ചിന് ശേഷം സ്‌കൂളുകള്‍ തുറന്നേക്കും.

ഇക്കാര്യം വിദ്യാഭ്യാസ വകുപ്പ് സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്. 10, 12 ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ക്കാണ് ആദ്യ ഘട്ടത്തില്‍ പ്രവേശനം അനുവദിക്കുക. ഇവരെ ബാച്ചുകളായി തിരിച്ച്‌ ക്ളാസുകളില്‍ സാമൂഹിക അകലം ഉറപ്പാക്കും. ആരോഗ്യ വിദഗ്‌ധരുമായി ചര്‍ച്ച ചെയ്ത ശേഷമാകും അന്തിമ തീരുമാനം

കൊറോണ വൈറസ് (Corona Virus) പോസിറ്റിവായ കേസുകള്‍ അധികമുള്ള മേഖലകളില്‍ ക്ലാസ് ഒഴിവാക്കും. SSLC, പ്ലസ് ടു ക്ലാസ് വിദ്യാര്‍ത്ഥികളുടെ വാര്‍ഷിക പരീക്ഷകള്‍ അടുത്ത് വരുന്നു എന്ന ആശങ്ക മാതാപിതാക്കള്‍ക്കിടയില്‍ ശക്തമാണ്. ഈ സാഹചര്യ൦ കൂടി പരിഗണിച്ചാണ് വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം.

ഒക്ടോബര്‍ 15 നു ശേഷം സ്‌കൂളുകള്‍ തുറക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. എന്നാല്‍, യുപി, പുതുച്ചേരി എന്നിവിടങ്ങളില്‍ ഒഴികെ എവിടെയും സ്‌കൂളുകള്‍ തുറന്നിരുന്നില്ല.

Similar Articles

Comments

LEAVE A REPLY

Please enter your comment!
Please enter your name here

Advertisment

Most Popular

നിര്‍ധനരുടെ ഹൃദ്രോഗ ചികിത്സയ്ക്കായി ആസ്റ്റര്‍ മെഡ്‌സിറ്റിയില്‍ പ്രത്യേക സഹായ പദ്ധതി

കൊച്ചി -- സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്കായി ആസ്റ്റര്‍ വോളന്റിയേഴ്‌സിന്റെ സഹകരണത്തോടെ ആസ്റ്റര്‍ മെഡ്‌സിറ്റിയില്‍ പ്രത്യേക ഹൃദ്രോഗ ചികിത്സാ സംവിധാനം ഒരുക്കിയിരിക്കുന്നു. ഹൃദ്രോഗചികിത്സയില്‍ പ്രധാനപ്പെട്ട ആന്‍ജിയോഗ്രാം കേവലം 7500 രൂപയ്ക്കും ശേഷം ആന്‍ജിയോപ്ലാസ്റ്റി ആവശ്യമായി...

ഐ പി ൽ ബാംഗ്ലൂർ ഗുജറാത്ത് പോരാട്ടം ;ബാംഗ്ലൂരിന് ജയം അനിവാര്യം

ഐപിഎല്ലിൽ ഒന്നാം സ്ഥാനത്തുള്ള ഗുജറാത്ത് ടൈറ്റൻസ് ഇന്ന് റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ നേരിടും. ബാംഗ്ലൂരിനെതിരായ ജയ പരമ്പര തുടരാനാണ് ഹാർദിക് പാണ്ഡ്യയും കൂട്ടരും ഇന്നിറങ്ങുന്നത്. എന്നാൽ റോയൽ ചലഞ്ചേഴ്‌സിന് പ്ലേ ഓഫ് സാധ്യത...

പാചക വാതക സിലിണ്ടറിന്റെ വില വീണ്ടും കൂട്ടി

രാജ്യത്തെ സാധാരണക്കാർക്ക് പ്രതിസന്ധിയായി പാചക വാതക സിലിണ്ടറുകളുടെ വില വീണ്ടും കൂട്ടി. ഗാർഹിക സിലിണ്ടറിന് 3.50 പൈസയാണ് കൂട്ടിയത്. ഇതോടെ 14.2 കിലോ സിലിണ്ടറിന് ഇതോടെ 1110 രൂപയായി. വാണിജ്യ സിലിണ്ടറിന് 7...