കോവിഡ് 19 വൈറസ് ചൈനയിലെ വുഹാൻ ലാബിൽ നിന്ന് തന്നെ ചോർന്നതെന്ന് യു.എസ്

വാഷിം​ഗ്ടൺ: കൊറോണ വൈറസ് ചൈനയിലെ വുഹാൻ ലാബിൽ നിന്ന് ചോർന്നതാണെന്ന സാധ്യത തള്ളിക്കളയാനാവില്ലെന്നും ഈ വിഷയത്തിൽ കൂടുതൽ അന്വേഷണം ആവശ്യം ഉണ്ടെന്നും യു എസ് നാഷണൽ ലബോറട്ടറി. ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച്‌ വാൾസ്ട്രീറ്റ് ജേണലാണ് വാർത്ത പുറത്തുവിട്ടിരിക്കുന്നത്.

2020 മെയിലാണ് കാലിഫോർണിയയിലെ ലോറെൻസ് ലിവെർമോർ നാഷണൽ ലബോറട്ടറി ചൈനയിൽ നിന്ന് വൈറസ് ലീക്കായത് എന്നത് സംബന്ധിച്ച്‌ പഠനം പൂർത്തിയാക്കിയത്. ഡൊണാൾഡ് ട്രംപ് അമേരിക്കൻ പ്രസിഡന്റ് ആയ അവസാന കാലത്താണ് ലബോറട്ടറി തയാറാക്കിയ പഠനം സ്റ്റേറ്റ് ഡിപ്പാർട്മെന്റിന് കൈമാറിയത്. ലോറെൻസ് ലിവെർമോറിന്റെ പഠനം പ്രധാനമായും കോവിഡ് 19 ന്റെ ജീനോമിക് വിലയിരുത്തലുകളിലായിരുന്നു ശ്രദ്ധയൂന്നിയിരുന്നത്. എന്നാൽ ഇത് സംബന്ധിച്ച്‌ കൂടുതൽ വിവരങ്ങൾ പുറത്തു വിടാൻ ലോറെൻസ് ലിവെർമോർ തയാറായില്ലെന്നും ജേണൽ പറയുന്നു. വൈറസ് ഉത്ഭവം കണ്ടെത്താനുള്ള സഹായം നൽകുമെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ കഴിഞ്ഞ മാസം സഹായം പ്രഖ്യാപിച്ചിരുന്നു.

കോവിഡ് 19 വൈറസിന്റെ ഉത്ഭവം സംബന്ധിച്ചു പ്രധാനമായും രണ്ട് സാധ്യതകളാണ് യു എസ് ഇന്റലിജൻസ് ഏജൻസികൾ കണക്കു കൂട്ടുന്നത്. ചൈനയിലെ ലബോറട്ടറിയിൽ നിന്ന് മനപൂർവ്വമല്ലാതെ ചോർന്നതാവും എന്നാണ് ഒന്നാമത്തെ സാധ്യതയായി വിലയിരുത്തപ്പെടുന്നത്. വൈറസ് ബാധിച്ച ഏതെങ്കിലും ജീവിയിൽ നിന്ന് മനുഷ്യരിലേക്ക് പടർന്നു എന്നതാണ് രണ്ടാമത്തെ സാധ്യത. എന്നാൽ അധികൃതർ ഇതുവരെ ഈ വിഷത്തിൽ ഒരു അന്തിമതീർപ്പിലെത്തിയിട്ടില്ല.എന്നാൽ, ട്രംപിന്റെ കാലത്ത് തയാറാക്കിയ ഒരു റിപ്പോർട്ട് പ്രകാരം 2019 നവംബറിൽ ചൈനയിലെ വുഹാൻ ഇൻസ്റ്റിട്യൂട്ട് ഓഫ് വൈറോളജിയിലെ മൂന്ന് ഗവേഷകരെ ഗുരുതര അസുഖത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു എന്ന് സ്ഥിരീകരിച്ചിരുന്നുവെന്ന് യു എസ് സർക്കാർ വൃത്തങ്ങൾ വാൾസ്ട്രീറ്റ് ജേണലിനോട് പറഞ്ഞു.

Similar Articles

Comments

LEAVE A REPLY

Please enter your comment!
Please enter your name here

Advertisment

Most Popular

സില്‍വര്‍ ലൈനിന് ബദല്‍; സ്ഥലമേറ്റെടുക്കല്‍ വേണ്ട, കുടിയൊഴിപ്പിക്കല്‍ ഇല്ല, ചെലവും വളരെ കുറവ്: പദ്ധതിയുമായി മെട്രോമാന്‍ കേന്ദ്രത്തിലേക്ക്

മലപ്പുറം: സില്‍വര്‍ ലൈനിന് ബദല്‍ പദ്ധതിയുമായി മെട്രോമാന്‍ ഇ ശ്രീധരന്‍. സ്ഥലമേറ്റെടുക്കലോ, കുടിയൊഴിപ്പിക്കലോ ഇല്ലാതെ നിലവിലെ റെയില്‍പാതയുടെ വികസനം കൊണ്ടുമാത്രം വേഗത്തിലുള്ള ട്രെയിന്‍ യാത്ര സാദ്ധ്യമാകുമെന്നാണ് അദ്ദേഹം ചൂണ്ടിക്കാണിക്കുന്നത്. പണച്ചെലവും വളരെ കുറച്ചുമതി. പൊതുജനങ്ങളിലും...

ലക്‌നോവിനെ തകർത്ത് രാജസ്ഥാൻ പോയിന്റ് പട്ടികയിൽ രണ്ടാമത്

ഐപിഎല്ലിലെ നിർണായക പോരാട്ടത്തിൽ രാജസ്ഥാൻ റോയൽസ് ലഖ്‌നൗ സൂപ്പർ ജയന്റ്‌സിനെ 24 റൺസിന് പരാജയപ്പെടുത്തി. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന്‍ നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 178 റണ്‍സാണ്...

എറണാകുളത്ത് ശക്തമായ മഴ; ന​ഗരത്തില്‍ വെള്ളക്കെട്ട്

എറണാകുളം: എറണാകുളത്ത് ശക്തമായ മഴ. കൊച്ചിയിലും നഗരത്തിന്റെ താഴ്ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ട്. കനത്ത മഴയെ തുടര്‍ന്ന് കൊച്ചി നഗരത്തിന്റെ വിവിധ ഇടങ്ങളില്‍ വെള്ളക്കെട്ട് രൂപപ്പെട്ടു. കലൂര്‍ റോഡിലും വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്. മഴയില്‍ നഗരത്തിലെ ജ്യൂ സ്ട്രീറ്റ്...