കോവിഡിനെ സ്വയം ചികിത്സിക്കുന്നവര്‍ ബ്ലാക്ക് ഫംഗസ് വിളിച്ചുവരുത്തും, വിദഗ്ധര്‍

കോവിഡ് രോഗികള്‍ വിദഗ്ധനിര്‍ദേശം സ്വീകരിക്കാതെ വീടുകളില്‍ സ്വയം ചികിത്സ നടത്തുന്നത് ബ്ലാക്ക് ഫംഗസിന് കാരണമാകുമെന്ന് ആരോഗ്യവിദഗ്ധര്‍.

നേരിയ ലക്ഷണങ്ങളുള്ള കോവിഡ് രോഗികള്‍ വീടുകളില്‍ ചികിത്സ തുടര്‍ന്നാല്‍ മതിയെന്ന് സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ടെങ്കിലും രോഗാവസ്ഥ ശരിയായി മനസിലാക്കാതെ പലരും സ്വയം മരുന്ന് വാങ്ങി ചികിത്സിക്കുന്നത് കൂടുതല്‍ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
സാധാരണയായി ഉപയോഗിക്കുന്ന ടൊസിലിസുമാബ് പോലുള്ള മരുന്നുകളും മറ്റു സ്റ്റിറോയിഡുകളും രോഗികളുടെ പ്രതിരോധശേഷി കുറയ്ക്കുമെന്നും ഇത്തരം മരുന്നുകള്‍ ഡോക്ടറുടെ മേല്‍നോട്ടത്തിലല്ലാതെ ഉപയോഗിക്കുന്നത് കോവിഡ്-അനുബന്ധ മ്യൂക്കോമൈക്കോസിസ് (ബ്ലാക്ക് ഫംഗസ്) ബാധിക്കാന്‍ കാരണമാകും.

‘ഡോക്ടറുടെ പ്രിസ്‌ക്രിപ്ഷന്‍ ഇല്ലാതെ പല ആളുകളും മരുന്നുകള്‍ ഉപയോഗിക്കുന്നുണ്ട്. കോവിഡ് സ്ഥിരീകരിച്ചതിന് ശേഷം സ്വന്തം ഇഷ്ടപ്രകാരം മൂന്ന് നാല് ദിവസത്തേക്ക് സ്റ്റിറോയിഡുകള്‍ ഉപയോഗിക്കുന്നവര്‍ പോലുമുണ്ട്. ഇത് ഗുരുതരമായ സാഹചര്യമാണ്’, ഐഎംഎ മേധാവി ഡോ. ആര്‍ സി ശ്രീകുമാര്‍ പറഞ്ഞു.
ഇത്തരം മരുന്നുകള്‍ക്ക് പ്രിസ്‌ക്രിപ്ഷന്‍ നിര്‍ബന്ധമല്ലാത്തതിനാല്‍ മെഡിക്കല്‍ സ്റ്റോറുകളില്‍ നിന്ന് എളുപ്പത്തില്‍ ലഭിക്കും.

പക്ഷെ സ്റ്റിറോയിഡുകളുടെ ഉപയോഗം രോഗിയുടെ രക്തത്തിലെ ഷുഗര്‍ ലെവലിനെ ബാധിക്കാന്‍ സാധ്യതയുണ്ട്. ഇത് പ്രതിരോധശേഷി കുറയ്ക്കുകയും ബ്ലാക്ക്ഫംഗസ് പിടിപെടാന്‍ കാരണമാകുകയും ചെയ്യും.

സ്റ്റിറോയിഡുകള്‍ ശരിയായ രോഗിയില്‍ ശരിയായ സമയത്ത് കൃത്യം അളവില്‍ ഉപയോഗിക്കേണ്ടവയാണ്. ഈ സമയം ബ്ലഡ് ഷുഗര്‍ കൃത്യമായി പരിശോധിക്കേണ്ടതുമുണ്ട്.

സ്റ്റിറോയിഡ് ഉപയോഗിക്കുന്ന പല ആളുകള്‍ക്കും രക്തത്തിലെ ഷുഗര്‍ ലെവലിനെക്കുറിച്ച് ധാരണയില്ലെന്നും അവര്‍ സ്വന്തം ജീവന്‍ അപകടത്തിലാക്കുകയാണെന്നും ഡോ ശ്രീകുമാര്‍ പറഞ്ഞു.

സംസ്ഥാനത്ത് ഇതുവരെ 20 ബ്ലാക്ക് ഫംഗസ് കേസുകളാണ് കണ്ടെത്തിയിട്ടുള്ളത്. കടുത്ത പ്രമേഹമുള്ളവരിലാണ് രോഗബാധ ഗുരുതരമായി കണ്ടുവരുന്നത്.

ദീര്‍ഘനാള്‍ ഐസിയുവില്‍ കിടന്ന് സ്റ്റിറോയിഡ് എടുത്തവര്‍, പ്രതിരോധം കുറയ്ക്കുന്ന മരുന്നുകള്‍ ഉപയോഗിക്കുന്നവര്‍, പ്രമേഹ രോഗികള്‍, അര്‍ബുദ രോഗികള്‍, അവയവ മാറ്റം കഴിഞ്ഞ് മരുന്നു കഴിക്കുന്നവര്‍, എച്ച്‌ഐവി രോഗ ബാധിതര്‍ തുടങ്ങിയവരാണ് കൂടുതല്‍ സൂക്ഷിക്കേണ്ടത്.

പ്രമേഹം അനിയന്ത്രിതമാകുന്ന സാഹചര്യങ്ങളിലാണ് ഫംഗസ് ശരീരത്തിനുള്ളില്‍ കയറിപ്പറ്റുന്നത്, അതിനാല്‍ ഷുഗര്‍ ലെവല്‍ നിയന്ത്രിതമായിത്തന്നെ നിര്‍ത്തണം.

Similar Articles

Comments

LEAVE A REPLY

Please enter your comment!
Please enter your name here

Advertisment

Most Popular

പഞ്ചാബില്‍ കുഴല്‍ക്കിണറില്‍ വീണ 6 വയസ്സുകാരന്‍ മരിച്ചു

  ബെയ്‌റാംപൂര്‍: പഞ്ചാബിലെ ബെയ്‌റാംപൂരില്‍ 300 അടി താഴ്ചയുള്ള കുഴല്‍ക്കിണറില്‍ വീണ ആറ് വയസ്സുകാരന്‍ മരിച്ചു. തെരുവുനായ്ക്കള്‍ വിടാതെ പിന്തുടര്‍ന്ന് ഓടുമ്ബോഴാണ് ഋത്വിക് എന്ന കുട്ടി കുഴല്‍ക്കിണറിലേക്ക് പതിച്ചത്. ഒമ്ബത് മണിക്കൂറിനു ശേഷമാണ് പുറത്തെടുക്കാനായത്. 65 മീറ്റര്‍ താഴെ...

പെട്രോള്‍ വില ഇനി ദിവസവും വികസിക്കും; കേന്ദ്രത്തെ പരിഹസിച്ച് രാഹുല്‍ ഗാന്ധി

ഇന്ധനവില കുറച്ചതുമായി ബന്ധപ്പെട്ട കേന്ദ്രസര്‍ക്കാര്‍ നിലപാടില്‍ പരിഹാസം രേഖപ്പെടുത്തി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. പെട്രോള്‍ വില ഇനി ദിവസവും വികസിക്കും എന്നാണ് കേന്ദ്രത്തെ പരിഹസിച്ച് രാഹുല്‍ ഗാന്ധി പറഞ്ഞത്. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ...

തൊഴിലധിഷ്ഠിത മാസീവ്  ഓപ്പണ്‍ ഓണ്‍ലൈന്‍ കോഴ്്‌സുകള്‍ വികസിപ്പിച്ച് കുസാറ്റ്

  കൊച്ചി: സമൂഹത്തിലെ എല്ലാ ആളുകളിലേക്കും പ്രത്യേകിച്ച്് ഏറ്റവും പിന്നോക്കം നില്‍ക്കുന്നവര്‍ക്ക്് അവരുടെ അറിവിന്റെ ചക്രവാളങ്ങള്‍ വിശാലമാക്കുന്നതിനും മികച്ച അദ്ധ്യാപന-പഠന വിഭവങ്ങളിലേക്കുള്ള പ്രവേശനത്തിനും സവിശേഷമായ ഒരു വിദ്യാഭ്യാസ അവസരം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ കൊച്ചി...