മൂന്നാം ഘട്ട കോവിഡ് വ്യാപനം ; ഡൽഹിയിൽ പ്രതിരോധം ശക്തമാക്കി

മൂന്നാം ഘട്ട കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ഡൽഹിയിൽ പ്രതിരോധ പ്രവർത്തനങ്ങള്‍ ഊർജിതമാക്കി. കോവിഡ് വ്യാപനവും മലീനീകരണവും വ്യാപിച്ചതോടെ ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്നലെ ഉന്നതതല യോഗം വിളിച്ചു. രോഗികളുടെ എണ്ണം വർധിച്ചതിനാൽ പരിശോധനകളും ഐസിയു ബെഡുകളും വർധിപ്പിക്കാനും ആരോഗ്യ പ്രവർത്തകരുടെയും കുറവ് നികത്താനും നടപടി ആരംഭിച്ചിട്ടുണ്ട്. ഡിആർഡിഒ കേന്ദ്രത്തിൽ 750 ഐസിയു കിടക്കകൾ ലഭ്യമാക്കും. ഇന്നലെ വൈകിട്ടോടെ 95 മരണവും 3235 പോസിറ്റീവ് കേസുകളുമാണ് ഡല്‍ഹിയില്‍ റിപ്പോർട്ട് ചെയ്തത്.
ഡിആർഡിഒ കേന്ദ്രത്തിൽ 750 ഐസിയു കിടക്കകൾ സജ്ജമാക്കാനും സി‌എ‌പി‌എഫിൽ നിന്നും ആരോഗ്യപ്രവർത്തകരെ എത്തിക്കാനും നടപടി ആയി. നേരിയ ലക്ഷണങ്ങള്‍ ഉള്ളവർക്ക് ചികിത്സക്കായി എംസിഡി ആശുപത്രികളെ സജ്ജമാക്കും. രാജ്യത്ത് 41,100 പുതിയ കൊവിഡ് കേസുകള്‍ കൂടി റിപ്പോർട് ചെയ്തതോടെ കൊവിഡ് ബാധിക്കുന്നവരുടെ ആകെ എണ്ണം 88,14,579 ആയതായി കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു.8,05,589 സാമ്പിളുകളാണ് ഇന്നലെ മാത്രം പരിശോധിച്ചത്.

Similar Articles

Comments

LEAVE A REPLY

Please enter your comment!
Please enter your name here

Advertisment

Most Popular

സ്തനാര്‍ബുദം ചികിത്സിച്ച് ഭേദമാക്കാം

ഡോ.രമ്യ ബിനേഷ് കൺസൽട്ടൻറ് ഗൈനക് ഓങ്കോ സർജറി, ആസ്റ്റർ വുമൺ ആൻഡ് ചിൽഡ്രൻ ഹോസ്പിറ്റൽ കോട്ടക്കൽ മലപ്പുറം സ്തനാര്‍ബുദം എളുപ്പത്തില്‍ തിരിച്ചറിയാവുന്നതാണെന്നറിയാത്തവര്‍, ഏറ്റവും ഫലപ്രദമായി ചികിത്സിച്ച് ഭേദമാക്കാവുന്നതാണെന്നറിയാത്തവര്‍, സ്തനാര്‍ബുദം തിരിച്ചറിയാനുള്ള മാര്‍ഗ്ഗങ്ങളെക്കുറിച്ചറിയാത്തവര്‍ പുതിയ കാലത്ത് വളരെ...

വടക്കഞ്ചേരി ബസ് അപകടം: മരണം ഒമ്ബത് ആയി, 12 പേര്‍ക്ക് ഗുരുതര പരിക്ക്

പാ​​​ല​​​ക്കാ​​​ട്: വടക്കഞ്ചേരിയില്‍ ​​​​കെ.എ​​​സ്.​​​ആ​​​ര്‍.​​​ടി.​​സി​​​ ​​​ബ​​​സി​​​ന് ​​​പി​​​ന്നി​​​ല്‍​​​ ​​​ടൂ​​​റി​​​സ്റ്റ് ​​​ബ​​​സ് ​​​ഇ​​​ടി​ച്ചു​ണ്ടായ അ​പ​ക​ട​ത്തി​ല്‍​ ​മരണം ഒമ്ബതായി. പാ​​​ല​​​ക്കാ​​​ട് ​​​വ​​​ട​​​ക്ക​​​ഞ്ചേ​​​രി​​​ ​​​അ​​​ഞ്ചു​​​മൂ​​​ര്‍​​​ത്തി​​​ ​​​മം​​​ഗ​​​ലം​​​ ​​​കൊ​​​ല്ല​​​ത്ത​​​റ​​​ ​​​ബ​​​സ്റ്റോ​​​പ്പി​​​ന് ​​​സ​​​മീ​​​പ​​​ത്ത് ​​​അര്‍ദ്ധരാത്രി​​​ 12.30​​​ ​​​ഓ​​​ടെ​​​യാ​​​ണ് ​​​സം​​​ഭ​​​വം.​​​ എറണാകുളം ​മു​​​ള​​​ന്തു​​​രു​​​ത്തി​​​ ​​​വെട്ടിക്കല്‍...

ആമിറിന്റെ ലാല്‍ സിങ് ഛദ്ദ നെറ്റ്ഫ്ളിക്സില്‍ എത്തി

വമ്ബന്‍ പ്രതീക്ഷകളുമായി തിയറ്ററില്‍ എത്തിയ ചിത്രമായിരുന്നു ആമിര്‍ ഖാന്റെ ലാല്‍ സിങ് ഛദ്ദ. ക്ലാസിക് സിനിമയായ ഫോറസ്റ്റ് ​ഗമ്ബിന്റെ റീമേക്കായി എത്തിയ ചിത്രത്തിന് വന്‍ പരാജയമാണ് നേരിടേണ്ടി വന്നത്. ബോക്സ് ഓഫിസില്‍ തകര്‍ന്നടിഞ്ഞതിനൊപ്പം ആമിര്‍...