24 മണിക്കൂറില്‍ 38,310 പേര്‍ക്ക് കൊവിഡ്, 490 മരണം; രാജ്യത്ത് 82.67 ലക്ഷം രോഗബാധിതര്‍


രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ 38,310 പേര്‍ക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം. 490 പേര്‍ കൂടി മരിച്ചു. ഇതോടെ രോഗബാധിതരുടെ എണ്ണം 82,67,623 ആയി ഉയര്‍ന്നു. ഇതില്‍ 76.03 ലക്ഷം പേര്‍ രോഗവിമുക്തി നേടി. നിലവില്‍ 5.41 ലക്ഷം സജീവ കേസുകളാണുള്ളത്. വൈറസ് ബാധിച്ചു 1,23,097 പേരാണ് മരിച്ചത്. മഹാരാഷ്ട്രയില്‍ 104 പേരും ഛത്തീസ്‌ഗഢില്‍ 58 പേരും ഇന്നലെ മരിച്ചു. കഴിഞ്ഞ ദിവസം 10.46 ലക്ഷം ടെസ്റ്റുകള്‍ നടത്തിയതായും മൊത്തം 11.17 കോടി ടെസ്റ്റുകള്‍ നടത്തിയിട്ടുണ്ടെന്നും ഐസിഎംആര്‍ വ്യക്തമാക്കി.

രാജ്യത്ത് മഹാരാഷ്ട്ര, കേരളം, കര്‍ണാടക എന്നീ സംസ്ഥാനങ്ങളിലാണ് കൂടുതല്‍ സജീവ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്‌തിട്ടുള്ളത്‌. ഡല്‍ഹിയില്‍ 33308, കര്‍ണാടകത്തില്‍ 44824, കേരളത്തില്‍ 86792, മഹാരാഷ്ട്രയില്‍ 119352, ബംഗാളില്‍ 36576 എന്നിങ്ങനെയാണ് സജീവ കേസുകളുടെ എണ്ണം. ആന്ധ്ര പ്രദേശില്‍ 6719 പേരും ഡല്‍ഹിയില്‍ 6604 പേരും കര്‍ണാടകത്തില്‍ 11221 പേരും മഹാരാഷ്ട്രയില്‍ 44128 പേരും തമിഴ്നാട്ടില്‍ 11183 പേരും ഉത്തര്‍ പ്രദേശില്‍ 7076 പേരും ബംഗാളില്‍ 6957 പേരും മരിച്ചു.

ലോകമെമ്ബാടും 4.73 കോടി ആളുകള്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. 3.4 കോടി പേര്‍ രോഗവിമുക്തി നേടി. ഇതുവരെ 12.11 ലക്ഷം പേരാണ് മരിച്ചത്. അമേരിക്കയില്‍ 95.67 ലക്ഷം, ബ്രസീലില്‍ 55.54 ലക്ഷം, റഷ്യയില്‍ 16.55 ലക്ഷം, ഫ്രാന്‍സില്‍ 14.66 ലക്ഷം എന്നിങ്ങനെയാണ് രോഗ ബാധിതരുടെ എണ്ണം. അമേരിക്കയില്‍ 2,36,997 പേരും ബ്രസീലില്‍ 1,60,272 പേരും മെക്സിക്കോയില്‍ 92,100 പേരും യുകെയില്‍ 46,853 പേരും മരിച്ചു.

Similar Articles

Comments

LEAVE A REPLY

Please enter your comment!
Please enter your name here

Advertisment

Most Popular

ഫിഫ ലോകകപ്പ്: ഇന്നു മുതല്‍ ടിക്കറ്റെടുക്കാം

ദോഹ: ലോകകപ്പ് പോരാട്ടത്തിലേക്കുള്ള കാത്തിരിപ്പുദിനങ്ങള്‍ രണ്ടു മാസത്തിലും താഴെയെത്തിയതിനു പിന്നാലെ മാച്ച്‌ ടിക്കറ്റുകള്‍ സ്വന്തമാക്കാന്‍ ആരാധകര്‍ക്ക് ഇന്നു മുതല്‍ അവസരം. അവസാനഘട്ടമായ ലാസ്റ്റ് മിനിറ്റ് സെയില്‍ ഖത്തര്‍ സമയം ഉച്ച 12 മണിയോടെ ആരംഭിക്കും....

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും കുറവ്

കോഴിക്കോട്: സംസ്ഥാനത്ത് സ്വര്‍ണ വില വീണ്ടും കുറഞ്ഞു. പവന് 320 രൂപ കുറഞ്ഞ് 36,640 രൂപയായി. ഗ്രാമിന് 40 രൂപ താഴ്ന്ന് 4,580 രൂപ‍യിലാണ് വ്യാപാരം നടക്കുന്നത്. തിങ്കളാഴ്ച 36,960 രൂപയായിരുന്നു ഒരു പവന്‍...

ലോകത്തിലാദ്യമായി വിദേശ രാജ്യങ്ങളില്‍ നിന്ന് എത്തുന്നവര്‍ക്ക് ഹൗസ് ബോട്ടില്‍ ചികിത്സ ഒരുക്കി ആസ്റ്റര്‍ മെഡ്‌സിറ്റി

ലോക ടൂറിസം ദിനത്തില്‍ ആരോഗ്യരംഗത്ത് പുത്തന്‍ ആശയവുമായി ആസ്റ്റര്‍ മെഡ്‌സിറ്റി കൊച്ചി, സെപ്റ്റംബർ 26,2022: ഈ വർഷത്തെ ടൂറിസം ദിനത്തോടനുബന്ധിച്ച് പുതിയ ഉദ്യമത്തിന് തുടക്കം കുറിക്കുകയാണ് ആസ്റ്റർ മെഡ്സിറ്റി. മെഡിക്കൽ ടൂറിസത്തിന് ഏറെ പ്രാധാന്യം...