ഡല്‍ഹി: രാജ്യത്ത് കോവിഡ് കേസുകള്‍ കുത്തനെ ഉയരുന്നു. പ്രതിദിന കേസുകള്‍ ഒന്നരലക്ഷത്തിനടുത്തെത്തി. ഇരുപത്തിനാല് മണിക്കൂറിനിടെ 1,41,986 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 285 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. 9.28 ശതമാനം ആണ് ടെസ്റ്റ് പൊസിറ്റിവിറ്റി നിരക്ക്.
മഹാരാഷ്ട്ര, ഡല്‍ഹി, ബംഗാള്‍ സംസ്ഥാനങ്ങളില്‍ രോഗവ്യാപനം രൂക്ഷമാണ്. ഡല്‍ഹിയിലും കര്‍ണാടകയിലും പ്രഖ്യാപിച്ച വാരാന്ത്യ കര്‍ഫ്യൂ തുടരുകയാണ്.
അതിനിടെ രാജ്യത്തെ ഒമിക്രോണ്‍ കേസുകള്‍ 3,071 ആയി. ഏറ്റവുമധികം കേസുകള്‍ മഹാരാഷ്ട്രയിലാണ്. 876 പേര്‍ക്ക് ഇവിടെ ഒമിക്രോണ്‍ സ്ഥിരീകരിച്ചു. ഡല്‍ഹിയില്‍ 513 ഒമിക്രോണ്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഉത്തരാഖണ്ഡില്‍ തെരഞ്ഞെടുപ്പ് റാലികള്‍ക്കും സമരങ്ങള്‍ക്കും തെരഞ്ഞെടുപ്പ് കമ്മീഷന് നിരോധനം ഏര്‍പ്പെടുത്തി.