കോവിഡ് ബാധിച്ച്‌ മരിച്ചവരുടെ കുടുംബത്തിനുള്ള നഷ്ടപരിഹാരം

കോവിഡ് ബാധിച്ച്‌ മരിച്ചവരുടെ കുടുംബങ്ങള്‍ക്കുള്ള നഷ്ടപരിഹാരം നല്‍കാനുള്ള കേന്ദ്രസര്‍കാര്‍ തീരുമാനം അംഗീകരിച്ച്‌ സുപ്രീം കോടതി. 30 ദിവസത്തിനകം നഷ്ടപരിഹാരം നല്‍കണമെന്ന് സുപ്രീം കോടതി ഉത്തരവ്. ജസ്റ്റിസ് എം ആര്‍ ഷായും ജസ്റ്റിസ് എ എസ് ബൊപ്പണ്ണയും അടങ്ങിയ ബെഞ്ചാണ് നിര്‍ദേശം അംഗീകരിച്ചത്. നഷ്ടപരിഹാരം നല്‍കാനുള്ള മാര്‍ഗരേഖയ്ക്കും സുപ്രീം കോടതി അംഗീകാരം നല്‍കി. കേന്ദ്ര ആരോഗ്യ മന്ത്രാലയവും ഐ സി എം ആറും പുറത്തിറക്കിയ മാര്‍ഗരേഖ പ്രകാരം മരണ കാരണം കോവിഡ് എന്നു രേഖപെടുത്തിയവരുടെ കുടുംബാംഗങ്ങള്‍ക്ക് അപേക്ഷ നല്‍കി 30 ദിവസത്തിനകം 50000 രൂപ നല്‍കണം.

മരണ സെര്‍ടിഫികറ്റില്‍ കോവിഡ് മരണം എന്ന് രേഖപ്പെടുത്താത്തത് കൊണ്ട് സഹായധനം നിഷേധിക്കരുതെന്ന് സുപ്രിംകോടതി നിര്‍ദേശിച്ചു. സാധ്യമായതില്‍ വേഗത്തില്‍ തന്നെ നഷ്ടപരിഹാരം നല്‍കുന്ന നടപടികള്‍ പൂര്‍ത്തിയാക്കണമെന്ന് കോടതി പറഞ്ഞു. മരണപ്പെട്ടവരുടെ ആശ്രിതര്‍ക്ക് അപേക്ഷ നല്‍കി 30 ദിവസത്തിനകം നഷ്ടപരിഹാരം ലഭിച്ചെന്ന് ഉറപ്പാക്കണമെന്നും കോവിഡ് ബാധിച്ച്‌ മരിച്ചരുടെ വിവരങ്ങള്‍ മാധ്യമങ്ങളിലൂടെ പ്രസിദ്ധപ്പെടുത്തണമെന്നും സുപ്രീംകോടതി ആവശ്യപ്പെട്ടു.

മരണ സെര്‍ടിഫികറ്റുമായി ബന്ധപ്പെട്ട പരാതികള്‍ പരിഹരിക്കാന്‍ അഡീഷനല്‍ കളക്ടറുടെ നേതൃത്വത്തില്‍ സമിതി രൂപീകരിക്കണം. നഷ്ടപരിഹാരമായി നല്‍കേണ്ട 50,000 രൂപ സംസ്ഥാനങ്ങള്‍ ദുരന്തനിവാരണ ഫന്‍ഡില്‍ നിന്നും വകയിരുത്തണമെന്നും കോടതി നിര്‍ദേശിച്ചു. നഷ്ടപരിഹാരം സംബന്ധിച്ച്‌ കേന്ദ്രം സമര്‍പിച്ച ഭേദഗതി ചെയ്ത മാര്‍ഗരേഖയ്ക്കാണ് സുപ്രീം കോടതി അംഗീകാരം നല്‍കിയത്. സുപ്രീം കോടതിയുടെ ഉത്തരവ് പ്രകാരം അടുത്ത ബന്ധുക്കള്‍ക്കാണ് നഷ്ടപരിഹാരം ലഭിക്കുക.

Similar Articles

Comments

LEAVE A REPLY

Please enter your comment!
Please enter your name here

Advertisment

Most Popular

ആലിയാ ഭട്ട് അമ്മയാകുന്നു

ബോളിവുഡ് താരം ആലിയാ ഭട്ടും റൺബീർ കപൂറും ആദ്യത്തെ കൺമണിയെ വരവേൽക്കാനൊരുങ്ങുന്നു. ആലിയാ ഭട്ട് ഗർഭിണിയാണെന്ന വാർത്ത താരം ഇൻസ്റ്റഗ്രാമിലൂടെ അറിയിച്ചു. ‘ഞങ്ങൾ കുഞ്ഞ്….ഉടൻ വരും’ എന്നാണ് ആലിയ ഇൻസ്റ്റഗ്രാമിൽ കുറിച്ചത്. ഒപ്പം സ്‌കാൻ...

യൂസ്ഡ് കാര്‍ ബിസിനസ്സുകള്‍ക്ക് വിരാമമിട്ട് ഒല

യൂസ്ഡ് കാറുകള്‍ വിരാമമിടാനുള്ള തീരുമാനവുമായി ഒല. ആരംഭിച്ച് ഒരു വര്‍ഷത്തിനുള്ളിലാണ് യൂസ്ഡ് കാര്‍ ബിസിനസ്സ് ഒല അവസാനിപ്പിക്കാന്‍ ഒരുങ്ങുന്നത്. ഇലക്ട്രിക് സ്‌കൂട്ടറിന്റെ തുടര്‍ച്ചയായി ഇലക്ട്രിക് കാറുകളുടെ നിര്‍മാണത്തിലേക്ക് ചുവടുവയ്ക്കുകയാണ് ഒല. ഇതിന്റെ ഭാഗമായാണ് ഒല...

ആക്ഷന്‍ ഹീറോ ബിജുവിലെ വില്ലന്‍ നടന്‍ പ്രസാദ് തൂങ്ങി മരിച്ച നിലയില്‍

സൂപ്പര്‍ഹിറ്റ് ചിത്രം 'ആക്ഷന്‍ ഹീറോ ബിജു' വിലെ വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിച്ച്‌ ശ്രദ്ധേയനായ നടന്‍ പ്രസാദിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. 43 വയസ്സായിരുന്നു. കളമശേരി സ്വദേശി കാവുങ്ങല്‍പറമ്ബില്‍ വീട്ടില്‍ പ്രസാദിനെ (എന്‍എഡി പ്രസാദ്) വീടിനു...