കൊവിഡ് മരണങ്ങളുടെ പട്ടിക പഞ്ചായത്ത് അടിസ്ഥാനത്തില്‍ ലഭ്യമാക്കുമെന്ന് ആരോഗ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ കൊവിഡ് മരണങ്ങളും പുറത്തുവിടുമെന്നും കൊവിഡ് മരണങ്ങളുടെ പട്ടിക പഞ്ചായത്ത് അടിസ്ഥാനത്തില്‍ ലഭ്യമാക്കുമെന്നും ആരോഗ്യമന്ത്രി വീണ ജോര്‍ജ്ജ്. നിയമസഭയിലാണ് മന്ത്രി ഈകാര്യം വ്യക്തമാക്കിയത്.

കൊവിഡ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ ഓണ്‍ലൈന്‍ സംവിധാനം ഏര്‍പ്പെടുത്തിയത് കാലതാമസം ഒഴിവാക്കാനാണ്. ഡോക്ടറോ ആശുപത്രി സൂപ്രണ്ടന്റോ ആണ് കൊവിഡ് മരണങ്ങള്‍ സ്ഥിരീകരിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.

പരാതികള്‍ പരിഹരിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടന്നും, വിഷയത്തില്‍ ഡി.എം.ഒ മാര്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ടിട്ടുണ്ടെന്നും ആരോഗ്യ മന്ത്രി കൂട്ടിച്ചേര്‍ത്തു. മരണം പട്ടികയില്‍പ്പെടുത്തുന്നത് വിട്ടു പോയിട്ടുണ്ടെങ്കില്‍ അതുള്‍പ്പെടുത്തുമെന്നും ആരോഗ്യ മന്ത്രി വ്യക്തമാക്കി.

ജൂണ്‍ 14ന് മുമ്പ്് നടന്ന കോവിഡ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ വിട്ടുപോയിട്ടുണ്ടെങ്കില്‍ അത് പരിശോധിക്കുന്ന നടപടി തുടരുകയാണ്.
ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാര്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് കൂടുതല്‍ സമയം അനുവദിച്ചത്. പരിശോധന പൂര്‍ത്തിയാക്കി വേഗത്തില്‍ കണക്ക് പ്രസിദ്ധീകരിക്കാന്‍ സാധിക്കുമെന്നാണ് കരുതുന്നത്.

കൊവിഡ് മരണം സര്‍ക്കാരിന് ഒളിച്ചുവെയ്‌ക്കേണ്ട ആവശ്യമില്ല. ഈ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാറിന് സുതാര്യമായ നിലപാടാണുള്ളതെന്നും മന്ത്രി വീണ ജോര്‍ജ് നിയമസഭയില്‍ വ്യക്തമാക്കി.

Similar Articles

Comments

LEAVE A REPLY

Please enter your comment!
Please enter your name here

Advertisment

Most Popular

പഞ്ചാബില്‍ കുഴല്‍ക്കിണറില്‍ വീണ 6 വയസ്സുകാരന്‍ മരിച്ചു

  ബെയ്‌റാംപൂര്‍: പഞ്ചാബിലെ ബെയ്‌റാംപൂരില്‍ 300 അടി താഴ്ചയുള്ള കുഴല്‍ക്കിണറില്‍ വീണ ആറ് വയസ്സുകാരന്‍ മരിച്ചു. തെരുവുനായ്ക്കള്‍ വിടാതെ പിന്തുടര്‍ന്ന് ഓടുമ്ബോഴാണ് ഋത്വിക് എന്ന കുട്ടി കുഴല്‍ക്കിണറിലേക്ക് പതിച്ചത്. ഒമ്ബത് മണിക്കൂറിനു ശേഷമാണ് പുറത്തെടുക്കാനായത്. 65 മീറ്റര്‍ താഴെ...

പെട്രോള്‍ വില ഇനി ദിവസവും വികസിക്കും; കേന്ദ്രത്തെ പരിഹസിച്ച് രാഹുല്‍ ഗാന്ധി

ഇന്ധനവില കുറച്ചതുമായി ബന്ധപ്പെട്ട കേന്ദ്രസര്‍ക്കാര്‍ നിലപാടില്‍ പരിഹാസം രേഖപ്പെടുത്തി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. പെട്രോള്‍ വില ഇനി ദിവസവും വികസിക്കും എന്നാണ് കേന്ദ്രത്തെ പരിഹസിച്ച് രാഹുല്‍ ഗാന്ധി പറഞ്ഞത്. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ...

തൊഴിലധിഷ്ഠിത മാസീവ്  ഓപ്പണ്‍ ഓണ്‍ലൈന്‍ കോഴ്്‌സുകള്‍ വികസിപ്പിച്ച് കുസാറ്റ്

  കൊച്ചി: സമൂഹത്തിലെ എല്ലാ ആളുകളിലേക്കും പ്രത്യേകിച്ച്് ഏറ്റവും പിന്നോക്കം നില്‍ക്കുന്നവര്‍ക്ക്് അവരുടെ അറിവിന്റെ ചക്രവാളങ്ങള്‍ വിശാലമാക്കുന്നതിനും മികച്ച അദ്ധ്യാപന-പഠന വിഭവങ്ങളിലേക്കുള്ള പ്രവേശനത്തിനും സവിശേഷമായ ഒരു വിദ്യാഭ്യാസ അവസരം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ കൊച്ചി...