‘ഡെല്‍റ്റ’ വകഭേദം ; യുഎസില്‍ രോഗികളുടെ എണ്ണം ഉയരുന്നു

ന്യൂയോര്‍ക്ക്​: യുഎസില്‍ കോവിഡ്​ ബാധിച്ച്‌​ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്ന ആളുകളുടെ എണ്ണം ആറ്​ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍. ഡെല്‍റ്റ വകദേദം വ്യാപകമായതും വാക്​സിനേഷന്‍ കുറഞ്ഞതുമാണ്​ ഇതിന്​ കാരണം.രാജ്യത്ത്​ കഴിഞ്ഞ മൂന്ന്​ ദിവസങ്ങളിലായി ലക്ഷത്തിനടുത്ത്​ കേസുകളാണ്​ പ്രതിദിനം റിപ്പോര്‍ട്ട്​ ചെയ്യപ്പെടുന്നത്​. ഫ്ലോറിഡ, ലൂസിയാന, അര്‍കാന്‍സസ്​ എന്നിവിടങ്ങളിലാണ്​ രോഗ ബാധ രൂക്ഷമായത് .

കോവിഡ് മഹാമാരി വീണ്ടും രാജ്യത്ത്​ പിടിമുറുക്കുന്ന ലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയതോടെ പ്രധാന പരിപാടികള്‍ റദ്ദാക്കി. ഈ മാസം നടക്കാനിരുന്ന ന്യൂയോര്‍ക്ക്​ ഓ​​ട്ടോ ഷോ അധികൃതര്‍ ഉപേക്ഷിച്ചു. ലൂസിയാനയില്‍ വൈറസ്​ ബാധ രൂക്ഷമായതോടെ ‘ ദ ന്യൂ ഓര്‍ലിയന്‍സ്​ ജാസ്​ ഫെസ്റ്റ്​ ‘തുടര്‍ച്ചയായി രണ്ടാം വര്‍ഷവും ഉപേക്ഷിച്ചു.

അതെ സമയം ​ഫ്ലോറിഡ ഉള്‍പ്പടെ സ്​കൂളുകള്‍ തുറന്നപ്പോള്‍ വിദ്യാര്‍ഥികള്‍ക്ക്​ മാസ്​ക്​ നിര്‍ബന്ധമാക്കണോയെന്ന കാര്യത്തില്‍ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ് .ഡെല്‍റ്റ വകഭേദം ആല്‍ഫ വകദേദത്തെ അപേക്ഷിച്ച്‌​ കുട്ടികളെ കൂടുതലായി ബാധിക്കുന്നതിനാല്‍ മാസ്​ക്​ നിര്‍ബന്ധമാക്കണമെന്നാണ്​ ഉയരുന്ന ആവശ്യം .

Similar Articles

Comments

LEAVE A REPLY

Please enter your comment!
Please enter your name here

Advertisment

Most Popular

കാത്തിരിപ്പിന് വിരാമം; തൃശൂര്‍ പൂരം വെടിക്കെട്ട് പൂര്‍ത്തിയായി

കാത്തിരിപ്പിനൊടുവില്‍ നടന്ന പൂരം വെടിക്കെട്ടോടെ തൃശൂര്‍ പൂരത്തിന് ഔദ്യോഗികമായി സമാപനം. കനത്ത മഴയെ തുടര്‍ന്ന് ഒമ്പത് ദിവസത്തിനു ശേഷമാണ് ഇന്ന് ഉച്ചയ്ക്ക് രണ്ടു മണിയോടെ തേക്കിന്‍കാട് മൈതാനത്ത് പൂരം വെടിക്കെട്ട് നടന്നത്. മഴ...

ഐപിഎൽ: ആദ്യ രണ്ട് സ്ഥാനങ്ങൾ ലക്ഷ്യമിട്ട് രാജസ്ഥാൻ; ജയത്തോടെ സീസൺ അവസാനിപ്പിക്കാൻ ചെന്നൈ

ഐപിഎലിൽ ഇന്ന് സഞ്ജു സാംസണിൻ്റെ രാജസ്ഥാൻ റോയൽസും ചെന്നൈ സൂപ്പർ കിംഗ്സും തമ്മിൽ ഏറ്റുമുട്ടും. പ്ലേ ഓഫ് സാധ്യത ഏറെക്കുറെ ഉറപ്പിച്ചുകഴിഞ്ഞെങ്കിലും ഇന്ന് ചെന്നൈയെ കീഴടക്കാനായാൽ രാജസ്ഥാൻ ആദ്യ രണ്ട് സ്ഥാനങ്ങളിലൊന്നിൽ എത്തും....

ഖത്തർ ലോകകപ്പിൽ കളി നിയന്ത്രിക്കാൻ വനിതകളും; ചരിത്ര൦ സൃഷ്ടിക്കാനൊരുങ്ങി ഫിഫ

പുരുഷ ഫുട്ബോൾ ലോകകപ്പ് ചരിത്രത്തിൽ ആദ്യമായി വനിതകൾ റഫറിമാരായി എത്തുന്നു. ഖത്തർ ലോകകപ്പിൽ ആറ് വനിതാ റഫറിമാരാണ് കളി നിയന്ത്രിക്കുന്നത്. ഇതിൽ മൂന്ന് പേർ പ്രധാന റഫറിമാരും മൂന്ന് പേർ അസിസ്റ്റൻ്റ് റഫറിമാരുമാണ്....