കോവിഡും അടച്ചിടലും: ചെറുകിട വ്യവസായങ്ങൾ തകർച്ചയിൽ

സംസ്ഥാനത്ത് കോവിഡും അടച്ചിടലും കാരണം ചെറുകിട നിർമാണ വ്യവസായങ്ങൾ തകർച്ചയിൽ. അസംസ്കൃത വസ്തുക്കളുടെ വിലക്കയറ്റവും ചെറുകിട വ്യവസായങ്ങൾക്ക് പ്രതിസന്ധി സൃഷ്ടിക്കുകയാണ്. ലോൺ തിരിച്ചടവ് മുടങ്ങിയതോടെ ബാങ്കുകാരും ഭീഷണിപ്പെടുത്തുന്നുവെന്ന് വ്യവസായികൾ പരാതിപ്പെടുന്നു.

പേപ്പർ, കുടിവെള്ളം, പ്ലാസ്റ്റിക് തുടങ്ങി ചെറുകിട നിർമാണ വ്യവസായങ്ങൾക്ക് ഓരോന്നായി താഴുവീഴുകയാണ്. കോവിഡിന്റെ ഒന്നാം തരംഗം സൃഷ്ടിച്ച ആഘാതത്തിൽ നിന്ന് കരകയറുന്നതിന് മുമ്പേ രണ്ടാം തരംഗവും എത്തി. അടച്ചിടൽ മൂലം ഉണ്ടായ നഷ്ടം ഒരു വശത്ത്. അസംസ്കൃത വസ്തുക്കളുടെ വിലയാണെങ്കിൽ ദിനംപ്രതി കൂടുന്നു. പലരും ലോണും ഉയർന്ന പലിശക്ക് പണം കടമെടുത്തുമാണ് മുമ്പോട്ടു പോയത്. വായ്പാ തിരിച്ചടവ് മുടങ്ങി.

ബാങ്കുകൾ ലോൺ നിഷ്ക്രിയ ആസ്തി പരിധി ഒരു വർഷമെങ്കിലുമായി ഉയർത്തണമെന്ന് വ്യവസായികൾ ആവശ്യപ്പെടുന്നു. തലസ്ഥാനത്തെ പ്രധാന വ്യവസായ കേന്ദ്രമാണ് സിഡ്കോയ്ക്ക് കീഴിലുള്ള പാപ്പനംകോട് വ്യവസായ എസ്‌റ്റേറ്റ്. ഇതിനോടകം പല കമ്പനികളും നഷ്ടം കാരണം നിർമാണം അവസാനിപ്പിച്ചു. തൊഴിലാളികൾക്ക് ശമ്പളം കൊടുക്കാനാവാതെ പൂട്ടിപ്പോയവയും നിരവധി.

Similar Articles

Comments

LEAVE A REPLY

Please enter your comment!
Please enter your name here

Advertisment

Most Popular

മണിപ്പുര്‍ മണ്ണിടിച്ചിലില്‍ മരണം 81 ആയി

മണിപ്പുരില്‍ വ്യാഴാഴ്ച പുലര്‍ച്ചെയുണ്ടായ ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ എണ്ണം 81 ആയി. 55 പേരെ ഇനിയും കണ്ടെത്താനുണ്ട്. ടൊറിട്ടോറിയല്‍ ആര്‍മി ജവാന്മാരുള്‍പ്പടെ 18 പേരെ രക്ഷപ്പെടുത്തി. മുഖ്യമന്ത്രി എന്‍ ബീരേന്‍ സിങാണ് ഇക്കാര്യം മാധ്യമങ്ങളെ...

മുഖ്യമന്ത്രിക്കെതിരായ ഗൂഢാലോചന കേസില്‍ പ്രത്യേക പൊലീസ് സംഘം പി സി ജോര്‍ജിനെ ഇന്ന് ചോദ്യം ചെയ്യും

തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരായ ഗൂഢാലോചന കേസില്‍ ഇന്ന് പ്രത്യേക പൊലീസ് സംഘം മുന്‍ എംഎല്‍എ പി സി ജോര്‍ജിനെ ചോദ്യം ചെയ്യും. 11 മണിക്ക് തിരുവനന്തപുരത്ത് ഹാജരാകണമെന്നാവശ്യപ്പെട്ട് പൊലീസ് ജോര്‍ജിന് നോട്ടീസ് നല്‍കിയിരുന്നു. ഇന്ന് ഹാജരാകാമെന്നാണ് പിസി...

ആള്‍ട്ട്‌ന്യൂസ് സഹസ്ഥാപകന്‍ മുഹമ്മദ് സുബൈറിനെതിരേ കൂടുതല്‍ കുറ്റങ്ങള്‍ ചുമത്തി ഡല്‍ഹി പോലിസ്

ന്യൂഡല്‍ഹി:ആള്‍ട്ട്‌ന്യൂസ് സഹസ്ഥാപകന്‍ മുഹമ്മദ് സുബൈറിനെതിരെ കൂടുതല്‍ കുറ്റങ്ങള്‍ ചുമത്തി ഡല്‍ഹി പോലിസ്.തെളിവു നശിപ്പിക്കല്‍, ഗൂഢാലോചന, വിദേശ സംഭാവനാ ചട്ടത്തിന്റെ ലംഘനം എന്നീ കുറ്റങ്ങളാണ് എഫ്‌ഐആറില്‍ കൂട്ടിച്ചേര്‍ത്തത്.   ഐപിസി 201, 120 ബി വകുപ്പുകളാണ് സുബൈറിനെതിരെ...