കൊവിഡ് നിയന്ത്രണങ്ങളില്‍ ഇളവുകള്‍ ഉളളവരേയും പൊലീസ് തടയുന്നു

സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണങ്ങള്‍ ഇന്നു മുതല്‍ കടുപ്പിച്ചതോടെ നിയന്ത്രണങ്ങളിലും ഇളവുകളിലും ആശയക്കുഴപ്പം. ഇളവുകള്‍ നല്‍കിയിട്ടുളള യാത്രകളും പൊലീസ് തടയുന്നതായാണ് പരാതി. പ്രഭാത ഭക്ഷണം പാര്‍സല്‍ നല്‍കാന്‍ തുറന്ന കടകള്‍ തിരുവനന്തപുരത്ത് അടപ്പിച്ചു. രാവിലെ ഒന്‍പത് മണി മുതല്‍ മാത്രമേ ഹോട്ടലുകള്‍ തുറക്കാവൂവെന്നാണ് പൊലീസ് പറയുന്നത്.

ടെസ്റ്റ് പോസിറ്റിവിറ്റി കുറയാക്കാനാണ് സര്‍ക്കാര്‍ ഇന്നു മുതല്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ചത്. ശുചീകരണ തൊഴിലാളികള്‍ക്ക് ജോലിക്ക് പോകാന്‍ അനുമതിയുണ്ട്. അവശ്യ സര്‍വീസ് അല്ലാത്ത തുണിക്കടകള്‍, ജ്വല്ലറികള്‍, ചെരിപ്പ് കടകള്‍ തുടങ്ങിയവയ്‌ക്കൊന്നും ബുധനാഴ്ച വരെ തുറക്കാന്‍ അനുമതിയുണ്ടാവില്ല.

സംസ്ഥാനത്ത് യാത്രാനുമതിയുള്ള ആളുകള്‍ (ഡെലിവറി ഏജന്റുമാര്‍ ഉള്‍പ്പെടെ) കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കരുതേണ്ട ആവശ്യമില്ല. സംസ്ഥാനത്തിന് പുറത്തുനിന്ന് വരുന്നവര്‍ മാത്രം അത്തരം സര്‍ട്ടിഫിക്കറ്റുകള്‍ കരുതിയാല്‍ മതി. ഹ്രസ്വദൂര യാത്രയ്ക്ക് സത്യവാങ്മൂലവും ജില്ല വിട്ടുളള യാത്രയ്ക്ക് പൊലീസ് പാസും നിര്‍ബന്ധമാണ്. പ്രഭാത-സായാഹ്ന നടത്തം, മൊബൈല്‍ക്കടകളുടെ പ്രവര്‍ത്തനം തുടങ്ങി കഴിഞ്ഞ ദിവസങ്ങളില്‍ അനുവദിച്ച ഇളവുകളെല്ലാം പിന്‍വലിച്ചിട്ടുണ്ട്.

Similar Articles

Comments

LEAVE A REPLY

Please enter your comment!
Please enter your name here

Advertisment

Most Popular

തൊഴിലധിഷ്ഠിത മാസീവ്  ഓപ്പണ്‍ ഓണ്‍ലൈന്‍ കോഴ്്‌സുകള്‍ വികസിപ്പിച്ച് കുസാറ്റ്

  കൊച്ചി: സമൂഹത്തിലെ എല്ലാ ആളുകളിലേക്കും പ്രത്യേകിച്ച്് ഏറ്റവും പിന്നോക്കം നില്‍ക്കുന്നവര്‍ക്ക്് അവരുടെ അറിവിന്റെ ചക്രവാളങ്ങള്‍ വിശാലമാക്കുന്നതിനും മികച്ച അദ്ധ്യാപന-പഠന വിഭവങ്ങളിലേക്കുള്ള പ്രവേശനത്തിനും സവിശേഷമായ ഒരു വിദ്യാഭ്യാസ അവസരം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ കൊച്ചി...

ബി.ജെ.പിക്കെതിരെ എല്ലാവരെയും ഒരുമിപ്പിക്കേണ്ടത് പ്രതിപക്ഷ കടമയെന്ന് രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: ബി.ജെ.പിക്കെതിരെ എല്ലാവരെയും ഒരുമിപ്പിക്കേണ്ടത് പ്രതിപക്ഷത്തിന്‍റെ കടമയെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. എല്ലാവരെയും ഒരുമിപ്പിച്ച്‌ കൊണ്ടു പോകാനാണ് കോണ്‍ഗ്രസിന്‍റെ ശ്രമമെന്നും രാഹുല്‍ വ്യക്തമാക്കി. ലണ്ടനില്‍ നടന്ന 'ഐഡിയ ഫോര്‍ ഇന്ത്യ' എന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു...

മോഹന്‍ലാലിന് ഇന്ന് 62-ാം പിറന്നാള്‍

മലയാളത്തിന്റെ മഹാനടന്‍ മോഹന്‍ലാലിന്റെ പിറന്നാളാണ് ഇന്ന് . മോഹന്‍ലാല്‍ ഇന്ന് അറുപത്തിരണ്ട് വയസിലേക്ക് കടക്കുകയാണ്. സോഷ്യല്‍മീഡിയയില്‍ താരങ്ങളും ആരാധകരും അദ്ദേഹത്തിന് ആശംസകള്‍ നേരുന്നുമുണ്ട്. തന്റെ ആദ്യ സംവിധാന സംരംഭമായ ബറോസിന്റെ ചിത്രീകരണവുമായി ബന്ധപ്പെട്ട...