കോവിഡ് രോഗികള്‍ക്ക് വോട്ട് ചെയ്യാൻ മാര്‍ഗനിര്‍ദേശങ്ങൾ തയ്യാറായി. തപാല്‍ വോട്ടിനും ബൂത്തില്‍ നേരിട്ടെത്തി വോട്ട് ചെയ്യാനും അവസരമുണ്ട്. വോട്ടെടുപ്പിന് 10 ദിവസം മുന്‍പു മുതല്‍ വോട്ടെടുപ്പിനു തലേദിവസം വൈകിട്ട് മൂന്നു മണിവരെ അപേക്ഷിക്കുന്നവര്‍ക്കാണ് സ്പെഷല്‍ പോസ്റ്റല്‍ ബാലറ്റിന് അര്‍ഹത. അതിനുശേഷം അപേക്ഷിക്കുന്നവര്‍ക്ക് ബൂത്തില്‍ നേരിട്ടെത്തി വോട്ട് ചെയ്യാം. ഇതുമായി ബന്ധപ്പെട്ട്കേരള മുന്‍സിപ്പാലിറ്റി നിയമത്തില്‍ ഭേദഗതി വരുത്തി ഉടന്‍ വിജ്ഞാപനമിറക്കും.
കോവിഡ് രോഗികൾക്ക് സ്പെഷ്യല്‍ വോട്ടര്‍മാര്‍ എന്ന നിര്‍വചനം നല്‍കിയാണ് നിയമഭേദഗതി. വോട്ടെടുപ്പിന് 10 ദിവസം മുന്‍പു മുതല്‍ വോട്ടെടുപ്പ് ദിവസത്തിന്റെ തലേന്ന് വൈകിട്ട് മൂന്നു മണിവരെ സ്പെഷൽ തപാല്‍ വോട്ടിനായി അപേക്ഷിക്കാം. ഇവരുടെ പ്രത്യേക പട്ടിക തയാറാക്കും. ഈ പട്ടികയില്‍ ഉള്‍പ്പെടുന്നവര്‍ക്ക് തപാല്‍ വോട്ടിന് മാത്രമാകും അര്‍ഹത. സ്പെഷല്‍ തപാല്‍ വോട്ടിന് അര്‍ഹരാകുന്നവര്‍ക്ക് ബൂത്തിലെത്തി വോട്ട് ചെയ്യാനാകില്ല.