രാജ്യത്ത് കൊറോണ വ്യാപനം വർധിക്കുന്നു; 24 മണിക്കൂറിനിടെ 3,805 പേർക്ക് കൂടെ രോഗം സ്ഥിരീകരിച്ചു

രാജ്യത്ത് കൊറോണ വ്യാപനം കൂടുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 3,805 പേർക്ക് കൂടെ രോഗം സ്ഥിരീകരിച്ചു. പ്രതിദിന രോഗികളുടെ എണ്ണത്തിൽ വെള്ളിയാഴ്ചത്തേക്കാൾ 7.3 ശതമാനം വർദ്ധനവാണ് ഉണ്ടായിട്ടുള്ളത്. ഇതോടെ രാജ്യത്ത് ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെടുന്ന രോഗികളുടെ എണ്ണം 4.30 കോടിയായി ഉയർന്നിട്ടുണ്ട്. 22 പേരുടെ മരണം കൂടി കൊറോണ മൂലമാണെന്ന് സ്ഥിരീകരിച്ചു ഇതോടെ ആകെ മരണം 5,24,024 ആയി.

അതേസമയം പ്രതിദിന രോഗികൾ വർധിച്ചതോടെ സജീവ രോഗികളുടെ എണ്ണവും രാജ്യത്ത് കൂടിയിരിക്കുകയാണ്. ഏറെ നാളുകൾക്ക് ശേഷം ചികിത്സയിലുള്ളവരുടെ എണ്ണം ഇരുപതിനായിരം കവിഞ്ഞു. 615 സജീവ രോഗികൾ കൂടി വർധിച്ചതോടെ ചികിത്സയിലുള്ളവരുടെ എണ്ണം 20,303 ആയി.

അതേസമയം 3,168 പേർ കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗമുക്തി നേടി. 98.74 ശതമാനമാണ് രോഗമുക്തി നിരക്ക്. ഏറ്റവും കൂടുതൽ പ്രതിദിന രോഗികളുള്ളത് ഡൽഹിയിലാണ്. 1,656 പുതിയ രോഗികളാണ് രാജ്യതലസ്ഥാനത്ത് മാത്രം റിപ്പോർട്ട് ചെയ്തത്. ഹരിയാന – 582, കേരളം – 400, യുപി – 320, മഹാരാഷ്‌ട്ര – 205 എന്നിങ്ങനെയാണ് രോഗബാധ കൂടുതലുള്ള മറ്റ് സംസ്ഥാനങ്ങളിലെ പ്രതിദിന കണക്ക്.

Similar Articles

Comments

LEAVE A REPLY

Please enter your comment!
Please enter your name here

Advertisment

Most Popular

മാളികപ്പുറം സിനിമയുടെ അന്‍പതാം ദിനാഘോഷത്തിന്റെ ഭാഗമായി അന്‍പത് കുട്ടികള്‍ക്ക് മജ്ജമാറ്റിവെക്കല്‍ ശസ്ത്രക്രിയക്കുള്ള സഹായം നല്‍കും

  കോഴിക്കോട് : മാളികപ്പുറം സിനിമയുടെ അന്‍പതാം ദിനാഘോഷത്തിന്റെ ഭാഗമായി നിർദ്ധന കുടുംബങ്ങളിലെ അന്‍പത് കുഞ്ഞുങ്ങള്‍ക്ക് ബോണ്‍മാരോ ട്രാന്‍സ്പ്ലാന്റ് നിര്‍വ്വഹിക്കുന്നതിനുള്ള സഹായം നല്‍കുമെന്ന് നിര്‍മ്മാതാവ് ആന്റോ ജോസഫ് അറിയിച്ചു. കേരളത്തിലെ ആസ്റ്റര്‍ ഹോസ്പിറ്റലുകളുമായി സഹകരിച്ചാണ്...

കോസ്മെറ്റിക്ക് സർജറി നിത്യയൗവനത്തിലേക്കുള്ള മാർഗമോ?

  Dr. Krishna Kumar KS Senior Consultant - Microvascular Surgery, Aster MIMS Calicut മനുഷ്യൻ ഉണ്ടായ കാലം മുതലെ തുടങ്ങിയതാണ് സൗന്ദര്യവും നിത്യയൗവ്വനവും സ്വപ്നം കണ്ടുള്ള നമ്മുടെ യാത്ര. ബി.സി അറുന്നൂറാം നൂറ്റാണ്ടിൽ...

രാജ്യത്തെ ആറ് സംസ്ഥാനങ്ങൾ കൂടി 5ജി സേവനത്തിലേക്ക്തുടക്കമിട്ട് ജിയോ

രാജ്യത്തെ ആറ് സംസ്ഥാനങ്ങളിൽ കൂടി 5ജി സേവനങ്ങൾ ആരംഭിച്ചു. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലേക്ക് റിലയൻസ് ജിയോ ആണ് 5ജി സേവനങ്ങൾ കൊണ്ടുവരുന്നത്. അരുണാചൽ പ്രദേശ്, മണിപ്പൂർ, മേഘാലയ, മിസോറാം, നാഗാലാൻഡ്, ത്രിപുര എന്നീ സംസ്ഥാനങ്ങളാണ്...