സംസ്ഥാനത്തെ കൊവിഡ് വ്യാപന പശ്ചാത്തലത്തില്‍ മതപരമായ ചടങ്ങുകള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തി സര്‍ക്കാര്‍. ടി.പി.ആര് 20 തില്‍ കൂടുതലുള്ള ജില്ലകളില്‍ മതപരമായ ചടങ്ങുകള്‍ക്ക് 50 പേര്‍ക്ക് മാത്രം അനുമതിയുണ്ടാകൂ.
നേരത്തെ പൊതുപരിപാടികള്‍ക്കും, വിവാഹം, മരണാനന്തര ചടങ്ങുകള്‍ക്കുമാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. എന്നാല്‍ കൊവിഡ് ബാധിതരുടെ എണ്ണവും ടിപിആറും ഉയര്‍ന്ന സാഹചര്യത്തിലാണ് നിയന്ത്രണം മതചടങ്ങുകളിലേക്ക് കൂടി നീട്ടിയത്.
സംസ്ഥാനത്ത് ഇന്നലെ 17,755 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 26.92 ആണ് ടിപിആര്‍. ഇന്ന് തിരുവനന്തപുരത്താണ് ഏറ്റവും കൂടുതല്‍ രോഗബാധ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. തിരുവനന്തപുരം 4694, എറണാകുളം 2637, തൃശൂര്‍ 1731, കോഴിക്കോട് 1648, കോട്ടയം 1194, പത്തനംതിട്ട 863, കണ്ണൂര്‍ 845, പാലക്കാട് 835, കൊല്ലം 831, ആലപ്പുഴ 765, മലപ്പുറം 728, ഇടുക്കി 417, കാസര്‍ഗോഡ് 317, വയനാട് 250 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.