തിരുവനന്തപുരം: സംസ്ഥാനത്തെ കോവിഡ് സാഹചര്യം വിലയിരുത്താന്‍ ഇന്ന് അവലോകനയോഗം ചേരും. നിലവിലെ നിയന്ത്രണങ്ങള്‍ തുടര്‍ന്നാല്‍ മതിയോ, കൂടുതല്‍ നിയന്ത്രണങ്ങള്‍ വേണ്ടിവരുമോ എന്നതടക്കമുള്ള കാര്യങ്ങള്‍ യോഗം ചര്‍ച്ച ചെയ്യും.
ജില്ലകളിലെ വ്യാപനത്തോത് കണക്കിലെടുത്ത് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനുള്ള അധികാരം ജില്ല ഭരണകൂടങ്ങള്‍ക്ക് നല്‍കിയിട്ടുണ്ട്.
കേരളത്തില്‍ തുടര്‍ച്ചയായ നാലാം ദിവസവും 40000ന് മുകളിലാണ് കൊവിഡ് രോഗികള്‍. സര്‍ക്കാര്‍ ആശുപത്രികളിലെ ഒപി സമയം അടക്കം ക്രമീകരിച്ച് കൂടുതല്‍ ഡോക്ടര്‍മാരെ കൊവിഡ് ചികില്‍സക്കായി നിയോഗിച്ചിട്ടുണ്ട്.
കേരളത്തില്‍ തുടര്‍ച്ചയായ നാലാം ദിവസവും 40000ന് മുകളിലാണ് കൊവിഡ് രോഗികള്‍. സര്‍ക്കാര്‍ ആശുപത്രികളിലെ ഒപി സമയം അടക്കം ക്രമീകരിച്ച് കൂടുതല്‍ ഡോക്ടര്‍മാരെ കൊവിഡ് ചികില്‍സക്കായി നിയോഗിച്ചിട്ടുണ്ട്.