കോവിഡ് മൂന്നാം തരംഗം ഉടന്‍ : മുന്നറിയിപ്പുമായി ഐ.സി.എം.ആര്‍

ന്യൂഡല്‍ഹി: കോവിഡ് മൂന്നാം തരംഗം ആഗസ്റ്റ് മാസം അവസാനത്തോടെ ഇന്ത്യയില്‍ പടര്‍ന്നേക്കാമെന്ന് മുന്നറിയിപ്പുമായി ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച്‌. രാജ്യം ജാഗ്രത പാലിക്കണമെന്നും രണ്ടാം തരംഗത്തില്‍ എടുത്ത എല്ലാ ചികിത്സാ തയ്യാറെടുപ്പും പാലിക്കണമെന്നും ഐ.സി.എം.ആര്‍ പകര്‍ച്ചവ്യാധി പ്രതിരോധ വിഭാഗം തലവന്‍ ഡോ. സമീരന്‍ പാണ്ഡ പറഞ്ഞു.

‘നാല് കാരണങ്ങളാണ് മൂന്നാം തരംഗത്തിലേക്ക് നയിക്കുക. ജനങ്ങളിലെ പ്രതിരോധ ശേഷി ക്കുറവാണ് പ്രധാനമായും വൈറസ് വ്യാപനത്തിന് ശക്തിപകരുക. ഇതാണ് പ്രധാനമായും വ്യാപനത്തിനുള്ള അടിസ്ഥാന കാരണമായി ചൂണ്ടിക്കാണിക്കുന്നത്. രണ്ടാമത്തേത് നിലവിലെ പ്രതിരോധ ശേഷിയെ മറികടക്കാന്‍ വൈറസ് സ്വയം വകഭേദം മാറുന്ന പ്രതിഭാസമാണ്. മൂന്നാമത്തേത് നിലവിലെ വൈറസ് പ്രതിരോധ ശേഷിയെ മറികടക്കുന്നത്ര ക്ഷമതയില്ലെങ്കിലും വ്യാപന ശേഷി പ്രകടിപ്പിച്ചാല്‍ രാജ്യമൊട്ടാകെ ബാധിക്കും. നാലാമ ത്തേത് സംസ്ഥാനങ്ങളുടെ നിയന്ത്രണങ്ങളിലെ ജാഗ്രതകുറവു തന്നെയാണ്’,ഡോ. സമീരന്‍ പറഞ്ഞു.

‘രാജ്യവ്യാപകമായി മൂന്നാം തരംഗം ആഗസ്റ്റ് മാസത്തില്‍ വ്യാപിക്കും. അത് രണ്ടാം തരംഗത്തില്‍ സംഭവിപ്പിച്ചതുപോലെ മരണസംഖ്യ ഉയര്‍ത്താനിടയില്ല. എന്നാല്‍ ജാഗ്രത കൈവിടുന്നത് വലിയ അപകടം വരുത്തിവെയ്ക്കും’ , ഡോ. സമീരന്‍ മുന്നറിയിപ്പ് നല്‍കി.

Similar Articles

Comments

LEAVE A REPLY

Please enter your comment!
Please enter your name here

Advertisment

Most Popular

സ്തനാര്‍ബുദം ചികിത്സിച്ച് ഭേദമാക്കാം

ഡോ.രമ്യ ബിനേഷ് കൺസൽട്ടൻറ് ഗൈനക് ഓങ്കോ സർജറി, ആസ്റ്റർ വുമൺ ആൻഡ് ചിൽഡ്രൻ ഹോസ്പിറ്റൽ കോട്ടക്കൽ മലപ്പുറം സ്തനാര്‍ബുദം എളുപ്പത്തില്‍ തിരിച്ചറിയാവുന്നതാണെന്നറിയാത്തവര്‍, ഏറ്റവും ഫലപ്രദമായി ചികിത്സിച്ച് ഭേദമാക്കാവുന്നതാണെന്നറിയാത്തവര്‍, സ്തനാര്‍ബുദം തിരിച്ചറിയാനുള്ള മാര്‍ഗ്ഗങ്ങളെക്കുറിച്ചറിയാത്തവര്‍ പുതിയ കാലത്ത് വളരെ...

വടക്കഞ്ചേരി ബസ് അപകടം: മരണം ഒമ്ബത് ആയി, 12 പേര്‍ക്ക് ഗുരുതര പരിക്ക്

പാ​​​ല​​​ക്കാ​​​ട്: വടക്കഞ്ചേരിയില്‍ ​​​​കെ.എ​​​സ്.​​​ആ​​​ര്‍.​​​ടി.​​സി​​​ ​​​ബ​​​സി​​​ന് ​​​പി​​​ന്നി​​​ല്‍​​​ ​​​ടൂ​​​റി​​​സ്റ്റ് ​​​ബ​​​സ് ​​​ഇ​​​ടി​ച്ചു​ണ്ടായ അ​പ​ക​ട​ത്തി​ല്‍​ ​മരണം ഒമ്ബതായി. പാ​​​ല​​​ക്കാ​​​ട് ​​​വ​​​ട​​​ക്ക​​​ഞ്ചേ​​​രി​​​ ​​​അ​​​ഞ്ചു​​​മൂ​​​ര്‍​​​ത്തി​​​ ​​​മം​​​ഗ​​​ലം​​​ ​​​കൊ​​​ല്ല​​​ത്ത​​​റ​​​ ​​​ബ​​​സ്റ്റോ​​​പ്പി​​​ന് ​​​സ​​​മീ​​​പ​​​ത്ത് ​​​അര്‍ദ്ധരാത്രി​​​ 12.30​​​ ​​​ഓ​​​ടെ​​​യാ​​​ണ് ​​​സം​​​ഭ​​​വം.​​​ എറണാകുളം ​മു​​​ള​​​ന്തു​​​രു​​​ത്തി​​​ ​​​വെട്ടിക്കല്‍...

ആമിറിന്റെ ലാല്‍ സിങ് ഛദ്ദ നെറ്റ്ഫ്ളിക്സില്‍ എത്തി

വമ്ബന്‍ പ്രതീക്ഷകളുമായി തിയറ്ററില്‍ എത്തിയ ചിത്രമായിരുന്നു ആമിര്‍ ഖാന്റെ ലാല്‍ സിങ് ഛദ്ദ. ക്ലാസിക് സിനിമയായ ഫോറസ്റ്റ് ​ഗമ്ബിന്റെ റീമേക്കായി എത്തിയ ചിത്രത്തിന് വന്‍ പരാജയമാണ് നേരിടേണ്ടി വന്നത്. ബോക്സ് ഓഫിസില്‍ തകര്‍ന്നടിഞ്ഞതിനൊപ്പം ആമിര്‍...