കോവിഡ്​ വാക്​സിനേഷന് ഇനി ‘വാട്​സ്​ആപ്പ്’​ വഴി ബുക്ക്​ ചെയ്യാം

ന്യൂഡല്‍ഹി: കോവിഡ്​ വാക്​സിനേഷന് ഇനി ‘വാട്​സ്​ആപ്പ്’​ വഴി ബുക്ക്​ ചെയ്യാം വാക്​സിനേഷന്‍ പ്രക്രിയ എളുപ്പമാക്കുക എന്ന ലക്ഷ്യത്തോടെയാണ് വാക്​സിന്‍ സ്ലോട്ടുകള്‍ ‘വാട്​സ്​ആപ്പ്’​ വഴ​ി ബുക്ക്​ ചെയ്യാനു​ള്ള സൗകര്യം കേന്ദ്ര ആരോഗ്യ മന്ത്രാലയം ഒരു​ക്കിയിരിക്കുന്നത്.
കേന്ദ്ര ആരോഗ്യ മന്ത്രി മന്‍സുഖ്​ മാണ്ഡവ്യയാണ്​ ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്​.സര്‍ക്കാറിന്‍റെ കോറോണ ഹെല്‍പ്​ ഡസ്​ക്കിന്‍റെ ഫോണ്‍ നമ്ബര്‍ ഉപയോഗിച്ചാണ്​ ബുക്കിങ്​ നടത്തേണ്ടത്​.

വാട്​സ്​ആപ്പിലൂടെ ​വാക്​സിന്‍ ​സ്ലോട്ട്​ ബുക്ക്​ ചെ​േയ്യണ്ട വിധം ഇങ്ങനെയാണ്:

1. +919013151515 എന്ന നമ്ബര്‍ കേണ്‍ടാക്​ട്​ ആയി സേവ്​ ചെയ്യുക

2. ‘Book Slot’ എന്ന്​ ഈ നമ്ബരിലേക്ക്​ സന്ദേശം അയക്കുക

3. SMS ആയി ലഭിച്ച ആറ്​ അക്ക ഒ.ടി.പി അടിക്കുക

4. വേണ്ട തീയതി, സ്​ഥലം, പിന്‍കോഡ്​, വാക്​സിന്‍ എന്നിവ തെരഞ്ഞെടുക്കുക

5. കണ്‍ഫര്‍മേഷന്‍ സന്ദേശം ലഭിച്ചാല്‍ വാക്​സിന്‍ സ്ലോട്ട്​ ബുക്ക്​ ആയി

നേരത്തെ വാക്​സിന്‍ സര്‍ട്ടിഫിക്കറ്റ്​ വാട്​സ്​ആപ്പിലൂടെ ലഭ്യമാക്കുന്ന സൗകര്യം ആരോഗ്യ മന്ത്രാലയം ഒരുക്കിയിരുന്നു. പല ആവശ്യങ്ങള്‍ക്കും വാക്​സിനേഷന്‍ സര്‍ട്ടിഫിക്കറ്റ്​ നിര്‍ബന്ധമാക്കിയ സാഹചര്യത്തില്‍ ജനങ്ങള്‍ക്ക്​ ഇത്​ സൗകര്യപ്രദമായിരുന്നു.

Similar Articles

Comments

LEAVE A REPLY

Please enter your comment!
Please enter your name here

Advertisment

Most Popular

ആലിയാ ഭട്ട് അമ്മയാകുന്നു

ബോളിവുഡ് താരം ആലിയാ ഭട്ടും റൺബീർ കപൂറും ആദ്യത്തെ കൺമണിയെ വരവേൽക്കാനൊരുങ്ങുന്നു. ആലിയാ ഭട്ട് ഗർഭിണിയാണെന്ന വാർത്ത താരം ഇൻസ്റ്റഗ്രാമിലൂടെ അറിയിച്ചു. ‘ഞങ്ങൾ കുഞ്ഞ്….ഉടൻ വരും’ എന്നാണ് ആലിയ ഇൻസ്റ്റഗ്രാമിൽ കുറിച്ചത്. ഒപ്പം സ്‌കാൻ...

യൂസ്ഡ് കാര്‍ ബിസിനസ്സുകള്‍ക്ക് വിരാമമിട്ട് ഒല

യൂസ്ഡ് കാറുകള്‍ വിരാമമിടാനുള്ള തീരുമാനവുമായി ഒല. ആരംഭിച്ച് ഒരു വര്‍ഷത്തിനുള്ളിലാണ് യൂസ്ഡ് കാര്‍ ബിസിനസ്സ് ഒല അവസാനിപ്പിക്കാന്‍ ഒരുങ്ങുന്നത്. ഇലക്ട്രിക് സ്‌കൂട്ടറിന്റെ തുടര്‍ച്ചയായി ഇലക്ട്രിക് കാറുകളുടെ നിര്‍മാണത്തിലേക്ക് ചുവടുവയ്ക്കുകയാണ് ഒല. ഇതിന്റെ ഭാഗമായാണ് ഒല...

ആക്ഷന്‍ ഹീറോ ബിജുവിലെ വില്ലന്‍ നടന്‍ പ്രസാദ് തൂങ്ങി മരിച്ച നിലയില്‍

സൂപ്പര്‍ഹിറ്റ് ചിത്രം 'ആക്ഷന്‍ ഹീറോ ബിജു' വിലെ വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിച്ച്‌ ശ്രദ്ധേയനായ നടന്‍ പ്രസാദിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. 43 വയസ്സായിരുന്നു. കളമശേരി സ്വദേശി കാവുങ്ങല്‍പറമ്ബില്‍ വീട്ടില്‍ പ്രസാദിനെ (എന്‍എഡി പ്രസാദ്) വീടിനു...