ഭാരത് ബയോടെക് വികസിപ്പിക്കുന്ന കോവാക്സിന്‍ 2021 ഫെബ്രുവരിയില്‍ വിതരണത്തിന് തയ്യാറാകുമെന്ന് റിപ്പോര്‍ട്ട്


ന്യൂഡല്‍ഹി: ഭാരത് ബയോടെക് വികസിപ്പിക്കുന്ന കോവിഡ് വാക്സിനായ കോവാക്സിന്‍ 2021 ഫെബ്രുവരിയില്‍ വിതരണത്തിന് തയ്യാറാകുമെന്ന് റിപ്പോര്‍ട്ട്. മൂന്നാം ഘട്ട പരീക്ഷണം ആരംഭിച്ച കോവാക്സിന്‍ മികച്ച ഫലമാണ് നല്‍കുന്നതെന്നാണ് സൂചന. ഇതേ തുടര്‍ന്നാണ് ഫെബ്രുവരിയില്‍ തന്നെ വാക്സിന്‍ പുറത്തിറക്കാന്‍ ആലോചിക്കുന്നത്.

ഈ മാസം വാക്സിന്റെ അവസാനഘട്ട പരീക്ഷണം ആരംഭിച്ചിട്ടുണ്ടെന്നും വാക്സിന്‍ വളരെയധികം മികച്ചഫലമാണ് കാണിക്കുന്നതെന്ന് മുതിര്‍ന്ന ഐസിഎംആര്‍ ശാസ്ത്രജ്ഞനും കോവിഡ് ടാസ്ക് ഫോഴ്സ് അംഗവുമായ രജ്നി കാന്ത് പറഞ്ഞു. അടുത്തവര്‍ഷത്തിന്റെ ആരംഭത്തില്‍ തന്നെ, ഫെബ്രുവരിയിലോ, മാര്‍ച്ചിലോ വാക്സിന്‍ ലഭ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

‘ഒന്നും രണ്ടും ഘട്ട പരീക്ഷണങ്ങളിലും മൃഗങ്ങളില്‍ പരിശോധിച്ചപ്പോഴും കോവാക്സിന്‍ സുരക്ഷിതവും ഫലപ്രദവുമായിരുന്നു അതിനാല്‍ വാക്സിന്‍ സുരക്ഷിതമാണ്. എന്നാല്‍ മൂന്നാംഘട്ട പരീക്ഷണങ്ങള്‍ പൂര്‍ത്തിയാകുന്നത് വരെ അത് 100 ശതമാനം ഉറപ്പിച്ച്‌ പ്രഖ്യാപിക്കാനാവില്ല. പരീക്ഷണം പൂര്‍ത്തിയാകുന്നതിന് മുമ്ബ് വാക്സിന്‍ എടുക്കുന്നതില്‍ അപകടസാധ്യതയുണ്ട്. അത്യാവശ്യമെങ്കില്‍, അടിയന്തര സാഹചര്യങ്ങളില്‍ വാക്സിന്‍ നല്‍കുന്നതിനെ കുറിച്ച്‌ സര്‍ക്കാരിന് ചിന്തിക്കാനാകുമെന്ന് കാന്ത് പറയുന്നു.

Similar Articles

Comments

LEAVE A REPLY

Please enter your comment!
Please enter your name here

Advertisment

Most Popular

സിബിഎസ്‌ഇ ബോര്‍ഡ് പരീക്ഷാത്തീയതി അടുത്തയാഴ്ച

ന്യൂഡല്‍ഹി: 2023-24 അധ്യയന വര്‍ഷത്തെ 10, 12 ക്ലാസ് ബോര്‍ഡ് പരീക്ഷാത്തീയതികള്‍ അടുത്തയാഴ്ച പ്രസിദ്ധീകരിക്കും. റെഗുലര്‍ സ്‌കൂളുകളിലെ 10-ാം ക്ലാസ് ഇന്റേണല്‍, 12-ാം ക്ലാസ് പ്രാക്ടിക്കല്‍ പരീക്ഷകളുടെ തീയതിയാണ് ആദ്യം പ്രഖ്യാപിക്കുക. ഇവ അടുത്ത വര്‍ഷം...

സിൽവർലൈൻ പദ്ധതി മരവിപ്പിച്ച് സർക്കാർ

സിൽവർലൈൻ പദ്ധതി മരവിപ്പിച്ച് സംസ്ഥാന സർക്കാർ. സാമൂഹികാഘാത പഠനത്തിനുള്ള പുതിയ വിജ്ഞാപനം കേന്ദ്രാനുമതിക്ക് ശേഷം. ഇത് സംബന്ധിച്ച് റവന്യൂ വകുപ്പ് ഉത്തരവിറക്കി. ഭൂമി ഏറ്റെടുക്കാൻ ചുമതലപ്പെടുത്തിയ ഉദ്യോഗദസ്ഥരെ തിരിച്ചുവിളിച്ചു. ഉദ്യോഗസ്ഥരെ മറ്റ് അത്യാവശ്യ പദ്ധതികളിലേക്ക്...

ഖത്തർ ലോകകപ്പ്: സ്പെയിനും ജർമനിയും സമനിലയിൽ പിരിഞ്ഞു

ലോകകപ്പിലെ ത്രില്ലെർ പോരാട്ടത്തിൽ സമനിലയിൽ പിരിഞ്ഞു സ്പെയിനും ജർമനിയും. ഇരു ടീമുകളും ഓരോ ഗോൾ വീതം നേടിയാണ് സമനില പിടിച്ചത്. ഗോൾ രഹിതമായ ആദ്യ പകുതിക്കു ശേഷം 62 ആം മിനിറ്റിൽ അൽവാരോ...