കോവിഡ് വാക്‌സിൻ സംഭരണശാലകളിലേക്ക് ; പ്രധാനമന്ത്രിയുമായുള്ള മുഖ്യമന്ത്രിമാരുടെ യോഗം ഇന്ന്

കോവിഡ് വാക്‌സിൻ ഇന്ന് മുതൽ സംഭരണശാലകളിലേക്ക്. പ്രധാനമന്ത്രി വിളിച്ചു ചേര്‍ത്ത മുഖ്യമന്ത്രിമാരുടെ യോഗവും ഇന്ന് നടക്കും. വൈകിട്ട് 4 മണിക്ക് ഓണ്‍ലൈന്‍ വഴിയാണ് യോഗം. ഓരോ സംസ്ഥാനങ്ങളിലെയും തയ്യാറെടുപ്പുകള്‍ വിലയിരുത്താനാണ് യോഗം നടത്തുന്നത്. 3 ദിവസത്തിനകം പ്രധാന ഹബുകളിലേക്കുള്ള വാക്‌സിനുകളുടെ വിതരണം പൂര്‍ത്തിയാക്കും. കോവിഡ് വാക്‌സിനേഷന്‍ ശനിയാഴ്ച ആരംഭിക്കാനാണ് സര്‍ക്കാര്‍ നീക്കം.

പ്രത്യേക ശീതീകരണ സംവിധാനങ്ങളുള്ള വിമാനങ്ങളിലാണ് കൊറോണ വാക്‌സിനുകള്‍ ഇന്നു മുതല്‍ എത്തിക്കുക. ആരോഗ്യപ്രവര്‍ത്തകര്‍ ഏറെ ഉള്ളതും രോഗബാധ രൂക്ഷവുമായ കേരളത്തിനും മഹാരാഷ്ട്രക്കും കൂടുതല്‍ വാക്‌സിന്‍ ലഭിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകൾ.

ആകെ മൂന്ന് കോടി പേര്‍ക്കാണ് മുന്‍ഗണനാ അടിസ്ഥാനത്തില്‍ വാക്‌സിന്‍ ആദ്യഘട്ടത്തില്‍ വിതരണം ചെയ്യുക. ലിസ്റ്റുകളെല്ലാം സംസ്ഥാന തലത്തില്‍ തയ്യാറായതായാണ് വിവരം. തുടര്‍ന്ന് 50 വയസ്സിന് മുകളിലുള്ളവരേയും പരിഗണിക്കും.

Similar Articles

Comments

LEAVE A REPLY

Please enter your comment!
Please enter your name here

Advertisment

Most Popular

നടിയെ ആക്രമിച്ച കേസ്; ദിലീപിന്റെ സുഹൃത്ത് ശരത്തിനെ ജാമ്യത്തിൽ വിട്ടു

നടിയെ ആക്രമിച്ച കേസിൽ അറസ്റ്റിലായ ദിലീപിന്റെ സുഹൃത്ത് ശരത്തിനെ ജാമ്യത്തിൽ വിട്ടയച്ചു. താൻ ഒരു തെറ്റും ചെയ്തിട്ടില്ലെന്നും സംവിധായകൻ ബാലചന്ദ്രകുമാറിന്റെ മൊഴി കളവാണെന്നും ശരത് പറഞ്ഞു. തെളിവ് നശിപ്പിക്കൽ, തെളിവ് ഒളിപ്പിക്കൽ അടക്കമുള്ള കുറ്റം...

തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് പ്രമാണിച്ച് മുന്നണികൾ നേരിട്ട് വോട്ടഭ്യർത്ഥിച്ചെന്ന് സാബു എം ജേക്കബ്

തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ മുന്നണികൾ നേരിട്ട് വോട്ടഭ്യർത്ഥിച്ചെന്ന് ട്വന്റി-ട്വന്റി ചീഫ് കോർഡിനേറ്റർ സാബു എം ജേക്കബ്. മൂന്ന് മുന്നണികളുടേയും സംസ്ഥാന തലത്തിലുള്ള നേതാക്കൾ നേരിട്ടും അല്ലാതെയും ട്വന്റി-20യുടെ സഹായം തേടിയെന്നാണ് സാബു എം ജേക്കബ്...

ദക്ഷിണാഫ്രിക്കക്കെതിരെ ധവാൻ ഇന്ത്യൻ ടീമിനെ നയിച്ചേക്കും; യുവതാരങ്ങൾക്ക് സാധ്യത

ദക്ഷിണാഫ്രിക്കക്കെതിരെ നാട്ടിൽ നടക്കുന്ന ടി-20 പരമ്പരയിൽ ഇന്ത്യൻ ടീമിനെ ശിഖർ ധവാൻ നയിച്ചേക്കുമെന്ന് റിപ്പോർട്ട്. രോഹിത് ശർമ്മ, വിരാട് കോലി, ജസ്പ്രീത് ബുംറ തുടങ്ങിയ മുതിർന്ന താരങ്ങൾക്കൊക്കെ വിശ്രമം അനുവദിക്കും. മലയാളി താരം...