രാജ്യത്ത് കോവിഡ് വാക്സീന് വിതരണം ഈ മാസം 13ന് ആരംഭിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍. നാല് സംഭരണ കേന്ദ്രങ്ങളാണുണ്ടാവുക. കർണാൽ, മുംബൈ, ചെന്നൈ, കൊൽക്കത്ത എന്നിവിടങ്ങളിൽ മെഗാ വാക്സിൻ സംഭരണശാലകൾ തയ്യാറായിക്കഴിഞ്ഞു. രാജ്യത്ത് കോവിഡ് വ്യാപനം കുറയുന്നുണ്ടെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.
ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് വാക്സിനേഷന് റജിസ്ട്രേഷന് ആവശ്യമില്ല. രാജ്യത്ത് കോവിഡ് വ്യാപനം കുറയുന്നുണ്ടെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം കൂട്ടിചേർത്തു. 37 കേന്ദ്രങ്ങള്‍ വഴിയാകും വാക്സിന് വിതരണം ചെയ്യുക.