കൊവിഷീല്‍ഡ് വാക്‌സിന്‍: രണ്ടാം ഡോസിന്റെ ഇടവേള 84 ദിവസമാക്കിയത് ഫലപ്രാപ്തിക്കുവേണ്ടിയെന്ന് കേന്ദ്രം ഹൈക്കോടതിയില്‍

കൊച്ചി : കൊവിഷീല്‍ഡ് പ്രതിരോധ വാക്‌സിന്റെ രണ്ടാം ഡോസ് കുത്തിവയ്പ് എടുക്കാന്‍ 84 ദിവസത്തെ ഇടവേള ഫലപ്രാപ്തിക്കു വേണ്ടിയെന്ന് കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.കൊവിഷീല്‍ഡ് വാക്‌സിന്‍ രണ്ടാം ഡോസ് 84 ദിവസം കഴിയാതെ എടുക്കാന്‍ അനുമതി നല്‍കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹരജിയിലാണ് കേന്ദ്രസര്‍ക്കാരിന്റെ വിശദീകരണം.വാക്‌സിന്റെ ക്ഷാമം മൂലമല്ല രണ്ടാം ഡോസ് എടുക്കുന്നതിനുള്ള ഇടവേള നീട്ടിയതെന്നും കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചു.
നേരത്തെ ഹരജി പരിഗണിച്ച കോടതി എന്തിനാണ് കൊവീഷീല്‍ഡ് വാക്‌സിന്റെ രണ്ടാം ഡോസ് എടുക്കുന്നതിന് 84 ദിവസത്തെ ഇടവേളയെന്ന് കേന്ദ്രത്തിനോട് ചോദിച്ചിരുന്നു.വാക്‌സിന്റെ ലഭ്യത കുറവാണോ അതോ ഫലപ്രാപ്തിയാണോ 84 ദിവസത്തെ ഇടവേളയ്ക്ക് കാരണമെന്നും രണ്ടു വാക്‌സിനുകളും തമ്മിലുള്ള ഇടവേള അനിവാര്യമാണോയെന്നും കോടതി ആരാഞ്ഞിരുന്നു. ഇടവേള സംബന്ധിച്ചു കൂടുതല്‍ വ്യക്ത വരുത്തണമെന്നും കേസ് വീണ്ടും പരിഗണിക്കുമ്ബോള്‍ ഇക്കാര്യത്തില്‍ വിശദീകരണം നല്‍കണമെന്നും കോടതി നിര്‍ദ്ദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കേസ് ഇന്ന് പരിഗണിക്കവെ കേന്ദ്രം കോടതിയില്‍ വിശദീകരണം നല്‍കിയത്.

Similar Articles

Comments

LEAVE A REPLY

Please enter your comment!
Please enter your name here

Advertisment

Most Popular

ഡിമെൻഷ്യയെ അറിയുക, അൽഷിമേഴ്സിനെ മനസ്സിലാക്കാം.

വിവരങ്ങൾക്ക് കടപ്പാട്: ഡോ. ശ്രീവിദ്യ എൽ കെ,കൺസൾട്ടന്റ് ന്യൂറോളജിസ്റ്റ് ആസ്റ്റർ മിംസ്, കോഴിക്കോട് 2005 ൽ ബ്ലസി സംവിധാനം ചെയ്ത തന്മത്ര എന്ന സിനിമയിൽ മോഹൻലാൽ അവതരിപ്പിച്ച കഥാപാത്രത്തിലൂടെയായിരിക്കും വലിയ വിഭാഗം മലയാളികളും ഒരു പക്ഷേ...

‘ഞാന്‍ ആരെയും തെറി പറഞ്ഞിട്ടില്ല; അപമാനിച്ചതിന് മറുപടി കൊടുത്തു’: ശ്രീനാഥ് ഭാസി

യൂട്യൂബ് ചാനല്‍ അവതാരകയോട് മോശമായി സംസാരിച്ച സംഭവത്തില്‍ പ്രതികരണവുമായി ശ്രീനാഥ് ഭാസി. താന്‍ ആരെയും തെറിവിളിച്ചിട്ടില്ല, തന്നോട് മോശമായി പെരുമാറിയപ്പോള്‍ സാധാരണ മനുഷ്യന്‍ എന്ന നിലയില്‍ നടത്തിയ പ്രതികരണമാണെന്ന് ശ്രീനാഥ് ഭാസി പറഞ്ഞു. ചട്ടമ്ബി...

ഓ​സ്ട്രേ​ലി​യ​യ്ക്ക് എ​ട്ടി​ന്‍റെ പ​ണി; ട്വ​ന്‍റി-20​യി​ല്‍ ഇ​ന്ത്യ​ക്ക് ആ​റ് വി​ക്ക​റ്റ് ജ​യം

നാ​ഗ്പു​ര്‍: ര​ണ്ടാം ട്വ​ന്‍റി-20 ക്രി​ക്ക​റ്റി​ല്‍ ഓ​സ്ട്രേ​ലി​യ​യ്ക്ക് എ​ട്ടി​ന്‍റെ പ​ണി​കൊ​ടു​ത്ത് ഇ​ന്ത്യ. മ​ഴ​യെ തു​ട​ര്‍​ന്ന് എ​ട്ട് ഓ​വ​റാ​ക്കി ചു​രു​ക്കി​യ മ​ത്സ​ര​ത്തി​ല്‍ ഇ​ന്ത്യ ആ​റ് വി​ക്ക​റ്റ് ജ​യം സ്വ​ന്ത​മാ​ക്കി. ഇ​തോ​ടെ മൂ​ന്ന് മ​ത്സ​ര പ​ര​ന്പ​ര 1-1ല്‍ ​എ​ത്തി....