കൊവിഡ് വൈറസിന്റെ എക്സ് ഇ വകഭേദം ഗുജറാത്തിലും റിപ്പോര്‍ട്ട് ചെയ്തു. ആദ്യ കേസാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
മുംബൈയിലെ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഫെബ്രുവരിയില്‍ വേര്‍തിരിച്ച സാമ്ബിളിന്റെ പരിശോധനയിലാണ് എക്സ് ഇ വകഭേദത്തെ കണ്ടെത്താന്‍ സാധിച്ചത്.
എന്നാല്‍, ഇന്ത്യന്‍ സാര്‍സ്കോവ് 2 ജീനോം കണ്‍സോര്‍ഷ്യത്തിലെ ഉദ്യോഗസ്ഥരും കേന്ദ്ര ആരോഗ്യ മന്ത്രാലയവും ഇത് എക്സ് ഇ വകഭേദം ആണെന്ന് സ്ഥിരീകരിച്ചിട്ടില്ല. അതേസമയം, എക്സ് ഇ വകഭേദം എന്നത് ഒമൈക്രോണ്‍ വൈറസിനെക്കാള്‍ കൂടുതല്‍ സാംക്രമികവും തീവ്രത കുറഞ്ഞതുമാണ്.
“ഗുജറാത്തില്‍ നിന്നുള്ള സാമ്ബിളുകള്‍ എന്‍സിഡിസിയിലേക്ക് പരിശോധനയ്ക്ക് വേണ്ടി അയച്ചിട്ടുണ്ട്. മുംബൈയില്‍ റിപ്പോര്‍ട്ട് ചെയ്ത വൈറസിന് സമാനമായ വൈറസ് ആണിത്. ഗുജറാത്തിലെ ഐ എന്‍ എസ് എ സി ഒ ജി ലബോറട്ടറിയും ഗുജറാത്ത് ബയോ ടെക്നോളജി റിസര്‍ച്ച് സെന്റര്‍ (ജിബിആര്‍സി) ഉം ഇത് എക്സ് ഇ വകഭേദം ആണെന്ന് സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ടുണ്ട് – ഉന്നത ഉദ്യോഗസ്ഥന് വ്യക്തമാക്കി.
എന്നാല്‍, കൂടുതല്‍ പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടോ എന്ന് വ്യക്തമല്ലെന്ന് ദി ഹിന്ദു റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ രണ്ട് വര്‍ഷമായി കൊവിഡ് വൈറസിന്റെ നിരവധി വകഭേദങ്ങള്‍ ഉയര്‍ന്ന് വന്നിട്ടുണ്ട്. എന്നാല്‍, വൈറസിന്റെ മ്യൂട്ടേഷനുകള്‍ക്ക് കാരണം പലതാണ്.
രണ്ട് വ്യത്യസ്ത വിഭാഗത്തിലുളള വൈറസുകള്‍ ഒരേ കോശത്തില്‍ ഒന്നിച്ച് ബാധിക്കുന്നു. തുടര്‍ന്ന് അവയുടെ വ്യക്തി ഗത ജീനോമുകള്‍ കൈമാറ്റം ചെയ്യുകയും ഇതിലൂടെ പുതിയ വകഭേദം ഉണ്ടാകുകയും ചെയ്യുന്നു. എക്സ് ഇ വകഭേദം , ഒമൈക്രോണ്‍ വകഭേദം, ബി എ 1, ബി എ 2 വകഭേദം എന്നിവ എല്ലാം ഇതിന് ഉദാഹരണം ആണ്.
അതേസമയം, എക്സ് ഇ വകഭേദം ജനങ്ങള്‍ക്ക് ആശങ്ക സൃഷ്ടിച്ചിരിക്കുകയാണ്. എന്നാല്‍, പുതിയ വകഭേദം പടരാനുളള സാധ്യത കൂടുതലാണെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നുണ്ട്. ജീനോം ശാസ്ത്രജ്ഞര്‍ തിരിച്ച് അറിഞ്ഞ സാര്‍സ്കോവ് 2 ന്റെ മറ്റ് സംയോജനവും കണ്ടെത്തിയിട്ടുണ്ട്. ഇതുവരെ ആകെ മൂന്ന് ഹൈബ്രിഡ് അല്ലെങ്കില്‍ റീകോമ്ബിനന്റ് വൈറസുകള്‍ കണ്ടെത്തിയതായാണ് റിപ്പോര്‍ട്ട്. എക്സ് ഡി, എക്സ് ഇ, എക്സ് എഫ് എന്നിവയാണ് ഈ വൈറസുകള്‍. ഇതില്‍ എക്സ് ഡി, എക്സ് എഫ് എന്നിവ ഡെല്‍റ്റ, ഒമൈക്രോണ്‍ എന്നീ വകഭേദങ്ങളുടെ സംയോജനം ആണ്.
18 വയസിന് മുകളിലുള്ളവര്‍ക്ക് ഏപ്രില്‍ 10 മുതല്‍ ബൂസ്റ്റര്‍ വാക്സിന് | Oneindia Malayalam
ഇതുവരെ, എക്സ് ഇ വകഭേദത്തിന്റെ 600 കേസുകള്‍ ആണ് ഗ്ലോബല്‍ റിപ്പോസിറ്ററി ജി ഐ എസ് എ ഐ ഡി – ല്‍ ഔദ്യോഗികമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ഇക്കഴിഞ്ഞ ദിവസം പുതിയ വകഭേദമായ എക്സ് ഇ വകഭേദം മുംബൈയില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. രോഗം സ്ഥിരീകരിച്ച വ്യക്തി രണ്ട് ഡോസ് വാക്സിനും സ്വീകരിച്ച വ്യക്തിയാണ്. ഇതിന് പിന്നാലെ ആയിരുന്നു രോഗം സ്ഥിരീകരിച്ചത്.