കൊവിഡിന്‌റെ ഉറവിടം ചൈന തന്നെ; തെളിവുകള്‍ ലഭിച്ചതായി അമേരിക്ക

ലോകത്തെ മുഴുവന്‍ നശിപ്പിച്ചുകൊണ്ടിരിക്കുന്ന കൊവിഡ് എന്ന വൈറസിന്‌റെ ഉത്ഭവം ചൈനയിലെ വുഹാനാണെന്ന് വീണ്ടും ആവര്‍ത്തിച്ച് അമേരിക്ക. ഇതിനെ സാധൂകരിക്കുന്ന തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്നും യു.എസ് റിപ്പബ്ലിക്കന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.

കൊവിണ വൈറസിന്റെ ഉത്ഭവം സംബന്ധിച്ച് റിപ്പബ്ലിക്കന്‍ പാര്‍ട്ടി രൂപികരിച്ച അന്വേഷണ സമിതിയോട് റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ യു.എസ് പ്രസിഡന്റ് ജോ ബൈഡന്‍ ആവശ്യപ്പെട്ടിരുന്നു. 90 ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നായിരുന്നു നിര്‍ദ്ദേശം. ഇതിലാണ് ചൈനയിലെ വുഹാന്‍ വൈറോളജി ലാബിലെ ജനിതക മാറ്റം വരുത്തിയ വൈറസ് ചോര്‍ന്നതാണ് വിനാശം വിതച്ച മഹാമാരിക്ക് കാരണമായതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

തെറ്റായ വിവരങ്ങള്‍ പുറത്തുവിട്ട് അന്വേഷണങ്ങളേയും പഠനങ്ങളേയും വഴിതെറ്റിക്കാനുള്ള ശ്രമമാണ് ചൈനയില്‍ നിന്ന് ഇപ്പോഴും ഉണ്ടാകുന്നതെന്ന ആക്ഷേപവുമുണ്ട്. ഗെയിന്‍ ഓഫ് ഫംഗ്ഷന്‍ എന്ന ഗവേഷണത്തില്‍ വുഹാന്‍ ലാബിലെ ശാസ്ത്രജ്ഞര്‍ ഏര്‍പ്പെട്ടിരുന്നെന്നും ഒട്ടും സുരക്ഷിതമല്ലാത്ത സാഹചര്യത്തില്‍ പരീക്ഷണം തുടര്‍ന്നത് വലിയ വിപത്തുകള്‍ക്ക് കാരണമായെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

2019 ഡിസംബറിലാണ് ചൈനയിലെ വുഹാന്‍ മാര്‍ക്കറ്റില്‍ നിന്ന് കൊവിഡ് വൈറസ് പൊട്ടിപ്പുറപ്പെട്ടത്. എന്നാല്‍ വൈറസിന്റെ ഉത്ഭവത്തെപ്പറ്റി ലോകരാജ്യങ്ങള്‍ ചൈനയെ പ്രതിക്കൂട്ടില്‍ നിറുത്തുമ്പോഴും ആരോപണങ്ങളെല്ലാം നിഷേധിക്കുന്ന നിലപാടാണ് ചൈനയുടേത്. കൊവിഡ് ഉത്ഭവ കേന്ദ്രങ്ങളെ കുറിച്ച് പഠിക്കുന്ന ഡബ്യു.എച്ച്.ഒ സംഘത്തിന് അനുമതി നിഷേധിച്ച സംഭവം ചൈനയ്‌ക്കെതിരെയുള്ള സംശയങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നു.

Similar Articles

Comments

LEAVE A REPLY

Please enter your comment!
Please enter your name here

Advertisment

Most Popular

മണിപ്പുര്‍ മണ്ണിടിച്ചിലില്‍ മരണം 81 ആയി

മണിപ്പുരില്‍ വ്യാഴാഴ്ച പുലര്‍ച്ചെയുണ്ടായ ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ എണ്ണം 81 ആയി. 55 പേരെ ഇനിയും കണ്ടെത്താനുണ്ട്. ടൊറിട്ടോറിയല്‍ ആര്‍മി ജവാന്മാരുള്‍പ്പടെ 18 പേരെ രക്ഷപ്പെടുത്തി. മുഖ്യമന്ത്രി എന്‍ ബീരേന്‍ സിങാണ് ഇക്കാര്യം മാധ്യമങ്ങളെ...

മുഖ്യമന്ത്രിക്കെതിരായ ഗൂഢാലോചന കേസില്‍ പ്രത്യേക പൊലീസ് സംഘം പി സി ജോര്‍ജിനെ ഇന്ന് ചോദ്യം ചെയ്യും

തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരായ ഗൂഢാലോചന കേസില്‍ ഇന്ന് പ്രത്യേക പൊലീസ് സംഘം മുന്‍ എംഎല്‍എ പി സി ജോര്‍ജിനെ ചോദ്യം ചെയ്യും. 11 മണിക്ക് തിരുവനന്തപുരത്ത് ഹാജരാകണമെന്നാവശ്യപ്പെട്ട് പൊലീസ് ജോര്‍ജിന് നോട്ടീസ് നല്‍കിയിരുന്നു. ഇന്ന് ഹാജരാകാമെന്നാണ് പിസി...

ആള്‍ട്ട്‌ന്യൂസ് സഹസ്ഥാപകന്‍ മുഹമ്മദ് സുബൈറിനെതിരേ കൂടുതല്‍ കുറ്റങ്ങള്‍ ചുമത്തി ഡല്‍ഹി പോലിസ്

ന്യൂഡല്‍ഹി:ആള്‍ട്ട്‌ന്യൂസ് സഹസ്ഥാപകന്‍ മുഹമ്മദ് സുബൈറിനെതിരെ കൂടുതല്‍ കുറ്റങ്ങള്‍ ചുമത്തി ഡല്‍ഹി പോലിസ്.തെളിവു നശിപ്പിക്കല്‍, ഗൂഢാലോചന, വിദേശ സംഭാവനാ ചട്ടത്തിന്റെ ലംഘനം എന്നീ കുറ്റങ്ങളാണ് എഫ്‌ഐആറില്‍ കൂട്ടിച്ചേര്‍ത്തത്.   ഐപിസി 201, 120 ബി വകുപ്പുകളാണ് സുബൈറിനെതിരെ...