പ്രതിരോധയജ്ഞത്തിന് തുടക്കമായി ; ആദ്യദിനം 3 ലക്ഷം പേർ വാക്സിന്‍ സ്വീകരിക്കും

രാജ്യത്തെ കോവിഡ് വാക്സിന് വിതരണം പ്രധാനമന്ത്രി നരേന്ദ്ര മോഡി ഉദ്ഘാടനം ചെയ്തു.ശനിയാഴ്ച പകല് 10.30ന് വീഡിയോ കോണ്ഫറന്സ് വഴിയാണ് പ്രധാനമന്ത്രി ഉദ്ഘാടനം നിര്വ്വഹിച്ചത്

വാക്സിന് എപ്പോള് ലഭ്യമാകുമെന്ന് എല്ലാവരും ചോദിച്ചു കൊണ്ടിരിക്കുകയായിരുന്നു. ഇപ്പോള് അത് ലഭ്യമായിരിക്കുന്നു. ഈ അവസരത്തില് എല്ലാ പൗരന്മാരെയും താന് അഭിനന്ദിക്കുന്നു- പ്രധാനമന്ത്രി പറഞ്ഞു.മറ്റ് വാക്സിനുകളുടെ വികസിപ്പിക്കലും അതിവേഗം പുരോഗമിച്ചു കൊണ്ടിരിക്കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

3,006 കേന്ദ്രങ്ങളിലാണ് പ്രതിരോധയജ്ഞം. ഓരോ സൈറ്റിലും ശരാശരി 100 പേര്ക്ക് കുത്തിവയ്ക്കും. കോവിഡ് വാക്സിന് വിതരണത്തിന് മേല്നോട്ടം വഹിക്കുന്ന കോവിഡ് വാക്സിന് ഇന്റലിജന്സ് നെറ്റ്വര്ക്ക് ആപ്പും (കോ–വാക്സിന്) പ്രധാനമന്ത്രി പുറത്തിറക്കി.ആദ്യഘട്ടത്തിനായി സംഭരിച്ച 1.65 കോടി വാക്സിന് ഡോസ് സംസ്ഥാനങ്ങളിലെത്തിച്ചിരുന്നു

ഇരുവാക്സിനും തുല്യ പരിഗണന

സിറം ഇന്സ്റ്റിറ്റ്യൂട്ടിന്റെ കോവിഷീല്ഡിനും ഭാരത് ബയോടെക്കിന്റെ കോവാക്സിനും തുല്യപരിഗണനയാണ് നല്കുന്നതെന്ന് നിതിആയോഗ് (ആരോഗ്യം) അംഗം ഡോ. വി കെ പോള് പ്രതികരിച്ചു. ഇരുവാക്സിനും ഒരുപോലെ ഫലപ്രദമാണ്. മൂന്നാംഘട്ട ക്ലിനിക്കല് പരീക്ഷണം പൂര്ത്തിയാക്കാത്തതിനാല് കോവാക്സിന് ‘അധികസാധ്യത’ എന്ന നിലയിലാണ് ഉപയോഗിക്കുകയെന്ന് സര്ക്കാര് വൃത്തങ്ങള് പ്രതികരിച്ചിരുന്നു.

ഈ നിലപാട് തിരുത്തുന്ന പ്രതികരണമാണ് നിതി ആയോഗ് അംഗത്തിന്റെത്. വാക്സിന് സ്വീകരിക്കുന്നവര്ക്ക് ഏത് വാക്സിന് സ്വീകരിക്കണമെന്ന് തീരുമാനിക്കാന് അനുമതി ഇല്ലെന്നും ഡോ. വി കെ പോള് വാര്ത്താ ഏജന്സിയോട് പറഞ്ഞു.

Similar Articles

Comments

LEAVE A REPLY

Please enter your comment!
Please enter your name here

Advertisment

Most Popular

സ്തനാര്‍ബുദം ചികിത്സിച്ച് ഭേദമാക്കാം

ഡോ.രമ്യ ബിനേഷ് കൺസൽട്ടൻറ് ഗൈനക് ഓങ്കോ സർജറി, ആസ്റ്റർ വുമൺ ആൻഡ് ചിൽഡ്രൻ ഹോസ്പിറ്റൽ കോട്ടക്കൽ മലപ്പുറം സ്തനാര്‍ബുദം എളുപ്പത്തില്‍ തിരിച്ചറിയാവുന്നതാണെന്നറിയാത്തവര്‍, ഏറ്റവും ഫലപ്രദമായി ചികിത്സിച്ച് ഭേദമാക്കാവുന്നതാണെന്നറിയാത്തവര്‍, സ്തനാര്‍ബുദം തിരിച്ചറിയാനുള്ള മാര്‍ഗ്ഗങ്ങളെക്കുറിച്ചറിയാത്തവര്‍ പുതിയ കാലത്ത് വളരെ...

വടക്കഞ്ചേരി ബസ് അപകടം: മരണം ഒമ്ബത് ആയി, 12 പേര്‍ക്ക് ഗുരുതര പരിക്ക്

പാ​​​ല​​​ക്കാ​​​ട്: വടക്കഞ്ചേരിയില്‍ ​​​​കെ.എ​​​സ്.​​​ആ​​​ര്‍.​​​ടി.​​സി​​​ ​​​ബ​​​സി​​​ന് ​​​പി​​​ന്നി​​​ല്‍​​​ ​​​ടൂ​​​റി​​​സ്റ്റ് ​​​ബ​​​സ് ​​​ഇ​​​ടി​ച്ചു​ണ്ടായ അ​പ​ക​ട​ത്തി​ല്‍​ ​മരണം ഒമ്ബതായി. പാ​​​ല​​​ക്കാ​​​ട് ​​​വ​​​ട​​​ക്ക​​​ഞ്ചേ​​​രി​​​ ​​​അ​​​ഞ്ചു​​​മൂ​​​ര്‍​​​ത്തി​​​ ​​​മം​​​ഗ​​​ലം​​​ ​​​കൊ​​​ല്ല​​​ത്ത​​​റ​​​ ​​​ബ​​​സ്റ്റോ​​​പ്പി​​​ന് ​​​സ​​​മീ​​​പ​​​ത്ത് ​​​അര്‍ദ്ധരാത്രി​​​ 12.30​​​ ​​​ഓ​​​ടെ​​​യാ​​​ണ് ​​​സം​​​ഭ​​​വം.​​​ എറണാകുളം ​മു​​​ള​​​ന്തു​​​രു​​​ത്തി​​​ ​​​വെട്ടിക്കല്‍...

ആമിറിന്റെ ലാല്‍ സിങ് ഛദ്ദ നെറ്റ്ഫ്ളിക്സില്‍ എത്തി

വമ്ബന്‍ പ്രതീക്ഷകളുമായി തിയറ്ററില്‍ എത്തിയ ചിത്രമായിരുന്നു ആമിര്‍ ഖാന്റെ ലാല്‍ സിങ് ഛദ്ദ. ക്ലാസിക് സിനിമയായ ഫോറസ്റ്റ് ​ഗമ്ബിന്റെ റീമേക്കായി എത്തിയ ചിത്രത്തിന് വന്‍ പരാജയമാണ് നേരിടേണ്ടി വന്നത്. ബോക്സ് ഓഫിസില്‍ തകര്‍ന്നടിഞ്ഞതിനൊപ്പം ആമിര്‍...